For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടവ

|

കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം ഹൈന്ദവഭവനങ്ങളിലേയും ക്ഷേത്രങ്ങളിലേയും പതിവാണ്‌. രാമായണ പാരായണം മനശുദ്ധിയ്‌ക്കും പുണ്യഫലങ്ങള്‍ ലഭ്യമാകുന്നതിനും നല്ലതാണെന്നാണ്‌ വിശ്വാസം.

രാമായണം വായിക്കുന്നതിനും ചില ചിട്ടകളുണ്ട്‌. ഇവയെന്തൊക്കെയന്നു നോക്കൂ,

രാമായണ പാരായണം കര്‍ക്കിടകത്തില്‍ തുടങ്ങി കര്‍ക്കിടകത്തിന്റെ അവസാനദിവസം പൂര്‍ത്തിയാക്കണമെന്നാണ്‌ വിശ്വാസം. തുടങ്ങിയാല്‍ ചൊല്ലി അവസാനിപ്പിയ്‌ക്കണമെന്നര്‍ത്ഥം.

Ramayana

രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറു വരെയാണ്‌ രാമായണം വായിക്കാന്‍ ഉത്തമമായ സമയം. വിളക്കു കൊളുത്തി വച്ച്‌ വായിക്കുന്നത്‌ കൂടുതല്‍ നല്ലത്‌.

തൃസന്ധ്യ സമയത്ത്‌ രാമായണം വായിക്കരുതെന്നു പറയും. രാമദാസനായ ഹനുമാന്റെ സന്ധ്യാവന്ദത്തെ ഇത്‌ തടസപ്പെടുത്തുമെന്നാണ്‌ വിശ്വാസം. രാമനാമം ഉച്ചരിച്ചാല്‍ അവിടെ ഹനുമാന്‍ സാന്നിധ്യമുണ്ടാകുമെന്നതാണ്‌ വിശ്വാസം. ഇത്‌ ഹനുമാന്‍ വന്ദനത്തെ തടസപ്പെടുത്തും.

മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും രാമായണം പാരായണം ചെയ്യണം. വായിക്കുന്നതു മാത്രമല്ല, കേള്‍ക്കുന്നതും പുണ്യമാണെന്നാണ്‌ വിശ്വാസം.

ഒരു ദിവസം നിര്‍ത്തിയിടത്തു നിന്ന്‌ അടുത്ത ദിവസം വായന പുനരാരംഭിയ്‌ക്കാം. എല്ലാ ദിവസവും ശ്രീരാമ രാമ രാമ എന്നുള്ള തുടങ്ങുന്ന ശ്രീരാമസ്‌തുതി പൂര്‍ണമായും ചൊല്ലിയ ശേഷമാണ്‌ രാമായണ പാരായണം തുടങ്ങേണ്ടത്‌. വലതുവശത്തെ ഏഴുവരി എണ്ണി ചോല്ലിയാണ്‌ ഒരു ദിവസത്തെ പാരായണം അവസാനിപ്പിയ്‌ക്കേണ്ടത്‌.

ഉത്തരരാമായണം പാരായണം ചെയ്യേണ്ടതില്ലെന്നും പറയും. ഒരു തവണ മാത്രമല്ല, എത്ര തവണ വേണമെങ്കിലും രാമായണ പാരായണമാകാം. തുടങ്ങിയാല്‍ അവസാനിപ്പിയ്‌ക്കണമെന്നു മാത്രം.

രാമായണ പാരായണ സമയത്ത്‌ മത്സ്യമാംസാദികള്‍ കഴിയ്‌ക്കരുതെന്നു പറയും. രാമായണ മാസമായി കണക്കാക്കുന്നതു കൊണ്ട്‌ കര്‍ക്കിടക മാസത്തില്‍ ഇവ കഴിയ്‌ക്കാതിരിയ്‌ക്കുന്നതാണ്‌ നല്ലതെന്നു പറയും.

English summary

Things To Remember While Reading Ramayana

Here are some of the things to know about reading Ramayana,
Story first published: Friday, July 24, 2015, 12:52 [IST]
X
Desktop Bottom Promotion