For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഗ്രഹാരാധനയുടെ മൂല്യം

By Super
|

വിഗ്രഹങ്ങളെ ആരാധിക്കേണ്ടത്‌ ആവശ്യമാണോ? എന്തു കൊണ്ടാണ്‌ ചില മതഗ്രന്ഥങ്ങള്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നത്‌?

ശ്രീ മാതാ അമൃതാനന്ദമയീ ദേവീ ( അമ്മ): നമ്മള്‍ വിഗ്രഹങ്ങളെ അങ്ങനെ തന്നെ ആരാധിക്കുകയല്ല, മറിച്ച്‌ അവയിലൂടെ ഈശ്വരനെയാണ്‌ ആരാധിക്കുന്നത്‌. സര്‍വവ്യാപിയാണ്‌ ഈശ്വരന്‍. ഈശ്വരന്റെ പ്രതീകമാണ്‌ വിഗ്രഹങ്ങള്‍, നമ്മുടെ മനസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഉപാധിമാത്രമാണ്‌ ഇത്‌. കുഞ്ഞുങ്ങളെ തത്തയുടെ ചിത്രം കാണിച്ച്‌ ഇതാണ്‌ തത്തയെന്ന്‌ അവരോട്‌ പറയാറില്ലേ. കുട്ടികള്‍ തീരെ ചെറുതായിരിക്കുമ്പോള്‍ ഇത്‌ ആവശ്യമാണ്‌.

idol 1

എന്നാല്‍, അവര്‍ വലുതാകുമ്പോള്‍ പക്ഷികളെ തിരിച്ചറിയാന്‍ അവര്‍ക്ക്‌ ചിത്രങ്ങളുടെ ആവശ്യം ഉണ്ടാകില്ല. അതുപോലെ തുടക്കത്തില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ ചില ഉപാധികള്‍ ആവശ്യമാണ്‌. കാലക്രമത്തില്‍ ആത്മീയമായ പരിശീലനം മെച്ചപ്പെടുന്നതിന്‌ അനുസരിച്ച്‌ ഇത്തരം ഉപാധികള്‍ ഇല്ലാതെ തന്നെ മനസ്സിനെ ഒരു ബിന്ദുവില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയും. ഒരു വിഗ്രഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ മനസ്സിനെ ഒരു ബിന്ദുവില്‍ പിടിച്ചു നിര്‍ത്താന്‍ നല്ല മാര്‍ഗ്ഗമാണ്‌.

എന്നുമാത്രമല്ല ഈശ്വരന്റെ സാന്നിദ്ധ്യം വിഗ്രഹത്തില്‍ ഇല്ല എന്ന്‌ നമുക്ക്‌ പറയാന്‍ കഴിയില്ല. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്‌തുക്കളിലും ഈശ്വരന്റെ സാന്നിദ്ധ്യമുണ്ട്‌. അതിനാല്‍ ഈശ്വരന്‍ വിഗ്രഹത്തിലുമുണ്ട്‌. വിഗ്രഹാരാധന ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്‌തുക്കളിലും ഈശ്വരനെ കാണാന്‍ പരിശീലനം നല്‍കുന്നതിനൊപ്പം ലോകത്തെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

idol 2

ദേശീയ പതാകയിലോ ഏതെങ്കിലും പാര്‍ട്ടികളുടെ പതാകകളിലോ അതുമല്ല അല്‍പം വിലകൂടിയ വസ്‌ത്രങ്ങളിലോ തുപ്പാന്‍ നമ്മള്‍ ആരെയും അനുവദിക്കാറില്ല. ദേശീയ പതാക ഒരു കഷ്‌ണം തുണി മാത്രമല്ല, പതാക എന്ന പദവി ഒരിക്കല്‍ നല്‍കുന്നതോടെ അത്‌ വലിയൊരു പ്രതീകമായി മാറും.

ഇവ പ്രതീകമാകുന്ന ആദര്‍ശത്തോടുള്ള സ്‌നേഹവും ബഹുമാനവും കാരണം പതാകകളെയും നമ്മള്‍ ബഹുമാനിക്കും.

അതുപോലെ, നമ്മള്‍ ആരാധിക്കുന്ന വിഗ്രഹത്തില്‍ ഈശ്വരനെയാണ്‌ കാണുന്നത്‌. നമ്മളിലെ തന്നെ ആത്മീയ ചേതനയാണ്‌ വിഗ്രഹങ്ങളില്‍ പ്രതിഫലിക്കുന്നത്‌. നമ്മള്‍ വിഗ്രഹങ്ങള്‍ക്ക്‌ മുമ്പില്‍ നിന്ന്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുകള്‍ അടയ്‌ക്കുന്നു. വിഗ്രഹം അകമേയുള്ള ആത്മീയ ചേതനയിലേക്ക്‌ നമ്മുടെ മനസ്സിന്റെ ശ്രദ്ധ തിരിക്കും.

idol 3

വിഗ്രഹാരാധനയെ എതിര്‍ക്കുന്ന മതങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നുണ്ട്‌. ക്രിസ്‌തുമത വിശ്വാസികള്‍ കുരിശില്‍ കിടക്കുന്ന ക്രിസ്‌തുവിനെ ആരാധിക്കുന്നു. മുസ്ലീങ്ങള്‍ കാ അബയെ സങ്കല്‍പിച്ചാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌. ഇതെ്‌ല്ലാം ഒരുതരത്തില്‍ വിഗ്രഹ ആരാധന തന്നെയാണ്‌.

വിഗ്രഹാരാധനയുടെ അര്‍ത്ഥം അറിയാതെ വിഗ്രഹത്തോടു മാത്രമാകുന്നു പ്രാര്‍ത്ഥിക്കുന്നവരുടെ ബന്ധം എന്നതാണ്‌ വിഗ്രഹാരാധനയുടെ തെറ്റായ വശം. എന്നാല്‍ ഒരിക്കല്‍, ആത്മീയ ചൈതന്യത്തെക്കുറിച്ചും വിഗ്രഹാരധനയുടെ യഥാര്‍ത്ഥ മൂല്യത്തെ കുറിച്ചും മനസ്സിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല. തടി കുറയ്ക്കാന്‍ ലളിതമായ ഡയറ്റുകള്‍ !!

English summary

The Value Of Worshipping God Through An Idol

We are not worshipping the image as such. Through the image, we worship God, who is all-pervading. The image symbolizes God; it is a means for us to make our minds one-pointed.
X
Desktop Bottom Promotion