For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍പ്പൂരത്തിന്‍റെ അത്ഭുത ഗുണങ്ങള്‍

By Super
|

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്‍റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക. ജീവിത ദോഷങ്ങള്‍ തീര്‍ക്കാന്‍ മയില്‍പ്പീലി മതി...

ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയമായി മാത്രമല്ല ആരോഗ്യുരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം.

കര്‍പ്പൂരം കത്തിക്കല്‍

കര്‍പ്പൂരം കത്തിക്കല്‍

മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് കര്‍പ്പൂരം കത്തിക്കുന്നത്. ശേഷിപ്പുകളില്ലാതെ അത് എരിഞ്ഞ് തീരും.

ആത്മീയത

ആത്മീയത

ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും.

ദൈവത്തോട് കൂടുതല്‍

ദൈവത്തോട് കൂടുതല്‍

കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

കര്‍പ്പൂരത്തിന്‍റെ പുക

കര്‍പ്പൂരത്തിന്‍റെ പുക

കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

വായുവിനെ ശുദ്ധീകരിക്കുക

വായുവിനെ ശുദ്ധീകരിക്കുക

കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും.

രോഗമുക്തി നല്‍കുന്നു

രോഗമുക്തി നല്‍കുന്നു

പൂജകള്‍ക്ക് മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെയും, റൂംഫ്രഷ്നര്‍ മുതല്‍ സുഗന്ധദ്രവ്യമായും വരെയും പല തരത്തില്‍ കര്‍പ്പൂരം ഉപയോഗിക്കപ്പെടുന്നു. കര്‍പ്പൂരത്തിന്‍റെ തീവ്രമായ ഗന്ധം രോഗമുക്തി നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. ശുഭചിന്തകള്‍‌ വളര്‍ത്താനും ഇത് സഹായിക്കും.

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം

കര്‍പ്പൂരം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചൊറിച്ചില്‍, തിണര്‍‌പ്പുകള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കര്‍പ്പൂരം ഫലപ്രദമാണ്. ഭക്ഷ്യയോഗ്യമായ കര്‍പ്പൂരം അല്‍പം വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് അത്ഭുതകരമായി രോഗമുക്തി നല്‍കും. എന്നാല്‍ മുറിവുകളിലും, വ്രണങ്ങളിലും കര്‍പ്പൂരം ഉപയോഗിക്കരുത്.

ഗര്‍ഭിണികള്‍ക്ക് ഔഷധം

ഗര്‍ഭിണികള്‍ക്ക് ഔഷധം

ഗര്‍ഭകാലത്തെ വേദനകള്‍ക്ക് വീട്ടില്‍ കര്‍പ്പൂരം കൊണ്ട് നിന്ന് തയ്യാറാക്കുന്ന എണ്ണ വളരെ ഫലപ്രദമാണ്. കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ സിന്തെറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് തണുത്ത ശേഷം കാലുകള്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത് വേഗത്തില്‍ വേദനയ്ക്ക് ശമനം നല്‍കും.

ഉറുമ്പുകളെ അകറ്റാം

ഉറുമ്പുകളെ അകറ്റാം

വീട്ടില്‍ ഉറുമ്പുകളെ അകറ്റാന്‍ ഉപയോഗിക്കുന്ന വിലയേറിയ കെമിക്കലുകളെയും ലിക്വിഡുകളെയും മറന്നേക്കുക. ഭക്ഷ്യയോഗ്യമായ അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ കലര്‍ത്തി ഉറുമ്പുകളുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഉറുമ്പുകള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്നത് കാണാനാവും. ഉറുമ്പുകളെ അകറ്റാനുള്ള സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണിത്.

മൂട്ടയെ തുരത്താം

മൂട്ടയെ തുരത്താം

മൂട്ടയുടെ ശല്യമുണ്ടെങ്കില്‍ ഷീറ്റുകള്‍ കഴുകുകയും കിടക്ക വെയിലത്തിട്ട് ഉണക്കുകയും ചെയ്യും. തുടര്‍ന്ന് കര്‍പ്പൂരം ഒരു മസ്‍ലിന്‍ ബാഗില്‍ കൂടിയ അളവിലെടുത്ത് കിടക്കയ്ക്ക് ഇടയിലായി സൂക്ഷിക്കുക. ഇത് വഴി അവശേഷിക്കുന്ന മൂട്ടകളെ തുരത്തുകയും ഉപദ്രവം അവസാനിപ്പിക്കുകയും ചെയ്യും.

മുഖക്കുരുവിനും പാടുകള്‍ക്കും പരിഹാരം

മുഖക്കുരുവിനും പാടുകള്‍ക്കും പരിഹാരം

മുഖക്കുരു, മുഖക്കുരുവിന്‍റെ പാടുകള്‍ എന്നിവ അകറ്റുന്നതിന് അല്പം കര്‍പ്പൂരവും ഏതാനും തുള്ളി ഫേസ് ഓയിലും ചേര്‍ത്ത് മസാജ് ചെയ്യുക. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.

കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിന് പരിഹാരം

കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിന് പരിഹാരം

കുട്ടികളുടെ നെഞ്ചിലുണ്ടാകുന്ന കഫക്കെട്ടിന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് കര്‍പ്പൂരം. ഇതിനായി കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ അല്പം സിന്തറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് കുട്ടിയുടെ നെഞ്ചിലും പുറത്തും തിരുമ്മുക. ഇത് വേഗത്തില്‍ ശമനം ലഭിക്കാന്‍ സഹായിക്കും.

മുടികൊഴിച്ചിലിനും താരനും പരിഹാരം

മുടികൊഴിച്ചിലിനും താരനും പരിഹാരം

കര്‍പ്പൂര എണ്ണ സാധാരണ ഹെയര്‍ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഷാംപൂ തേയ്ക്കുന്നതിന് മുമ്പായി ഉപയോഗിക്കാം. മസാജ് ഓയിലില്‍ ചേര്‍ത്താല്‍ കര്‍പ്പൂരത്തിന് വളരെ ശക്തിയുണ്ടാവും. ഇത് താരനകറ്റാനും ഫലപ്രദമാണ്.

English summary

Spiritual and scientific benefits of camphor

Camphor, popularly known as 'kapur' in Hindi, is a common product available in Indian household. From pooja to skincare, from a room freshener to an essential oil, kapur is used in different forms.
Story first published: Thursday, April 14, 2016, 12:08 [IST]
X
Desktop Bottom Promotion