കലിയുഗത്തില്‍ ഈ ചെയ്തികള്‍ നരകത്തിലേക്ക് വാതില്‍

മരണശേഷം നരകമോ സ്വര്‍ഗ്ഗമോ എന്ന് ഈ പാപങ്ങള്‍ തീരുമാനിയ്ക്കും.

Posted By:
Subscribe to Boldsky

ഏത് മതത്തിന്റേയും വിശ്വാസ പ്രകാരം മരണത്തിനു ശേഷം സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നാണ് വിശ്വാസം. നന്മ ചെയ്താല്‍ സ്വര്‍ഗ്ഗത്തിലേക്കും തിന്മയാണെങ്കില്‍ നരകവും ഫലം എന്നാണ് ചെറുപ്പം മുതല്‍ നമ്മള്‍ കേട്ടു ശീലിച്ച് പോരുന്നത്. പിതൃക്കള്‍ കോപത്തിലാണോ എന്നറിയാം

സനാതന ധര്‍മ്മം അനുസരിച്ച് എന്തൊക്കെ തിന്മകളാണ് മരണശേഷം നമ്മളെ നരകത്തിലേക്ക് എത്തിയ്ക്കുന്നത് എന്ന് നോക്കാം. കലിയുഗത്തില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെയെല്ലാം മരണശേഷം കാത്തിരിയ്ക്കുന്നത് നരകം തന്നെയാണ്. എന്തൊക്കെ എന്ന് നോക്കാം.

ഗര്‍ഭസ്ഥശിശുവിനെ ഇല്ലാതാക്കുന്നത്

ഇന്നത്തെ കാലത്ത് ഗര്‍ഭഛിദ്രം എന്ന് പറയുന്നത് പൂ പറിയ്ക്കുന്നതിനേക്കാള്‍ എളുപ്പത്തോടെ പലരും കൈകാര്യം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഹിന്ദു വിശ്വാസ പ്രകാരം ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നത് മരണശേഷം നരകത്തിലേക്കുള്ള വാതില്‍ തുറക്കും എന്നാണ് വിശ്വാസം.

സ്ത്രീയെ അപമാനിയ്ക്കുന്നതും വധിയ്ക്കുന്നതും

പീഢനങ്ങളും ബലാല്‍സംഗങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. എന്നാല്‍ സ്ത്രീയെ അപമാനിയ്ക്കുന്നവനാരുമായിക്കൊള്ളട്ടെ അവനെ കാത്തിരിയ്ക്കുന്നത് നരകം തന്നെയാണ്. വീട്ടിലെ നെഗറ്റീവ് എനര്‍ജി, ഇവ ഒഴിവാക്കൂ

വിഷം നല്‍കുന്നത്

മറ്റുള്ളവരെ ഇല്ലാതാക്കുന്നതിന് വേണ്ടി അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വിഷം നല്‍കി കൊല്ലുന്നത് നരകത്തിലേക്കുള്ള ചവിട്ടു പടിയായാണ് വിശ്വാസം.

പുണ്യസ്ഥലങ്ങളെ അപമാനിയ്ക്കല്‍

വിശ്വാസിയല്ലാത്തവന്‍ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിയ്ക്കണം. പുണ്യസ്ഥലങ്ങളെ നിന്ദിയ്ക്കുന്നത് മരണശേഷം സ്വര്‍ഗ്ഗം നഷ്ടപ്പെടുന്നതിന് കാരണമാകും.

സഹായിക്കാത്തവന്‍ ശിക്ഷിക്കുന്നത്

രക്ഷിക്കുന്നയാള്‍ക്ക് ശിക്ഷിക്കാനും അവകാശമുണ്ട്. എന്നാല്‍ യാതൊരു വിധത്തില്‍ രക്ഷിക്കാന്‍ ഒരു കച്ചിത്തുരുമ്പ് പോലും ഇട്ട് കൊടുക്കാത്തവന് ശിക്ഷിക്കാന്‍ അവകാശമില്ല. ഇത് മരണത്തിനു ശേഷം നരകത്തിലേക്ക് വാതില്‍ തുറക്കുന്നു.

വിശക്കുന്നവന് ആഹാരം നിഷേധിയ്ക്കുന്നത്

വിശക്കുന്നവന് ആഹാരം നല്‍കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. എന്നാല്‍ പലപ്പോഴും ഈ ലോകത്ത് നിരവധി പേരാണ് ദിവസവും പട്ടിണി മരണം കൊണ്ട് മരിയ്ക്കുന്നത്. വിശക്കുന്നവന് ആഹാരം നിഷേധിയ്ക്കുന്നവന്റേയും സ്ഥാനം നരകം തന്നെയാണ്.

മദ്യമെന്ന വിഷം

മദ്യമെന്ന വിഷം വിളമ്പുന്നവനും സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. അതുകൊണ്ട് തന്നെ മദ്യപാനം ശീലിയ്ക്കുന്നതും മദ്യം വില്‍ക്കുന്നതും എല്ലാം ഗരുഡപുരാണം മൂലം നരകം ലഭിയ്ക്കുന്നതിന് കാരണമാകുന്നു.

മൃഗങ്ങളെ കൊല്ലുന്നത്

സ്വയം പണക്കാരനാവുന്നതിനും സ്വന്തം സുഖങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെ വധിയ്ക്കുന്നത് നരകത്തിലേക്കുള്ള ആദ്യപടിയാണ് തുറന്നിടുന്നത്.

English summary

Sins in Kaliyuga that lead you straight to hell

Sins (Quite Common in Kaliyuga) that lead you straight to hell, read to know more.
Please Wait while comments are loading...
Subscribe Newsletter