For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവന്റെ ആഭരണങ്ങളുടെ പ്രസക്തി

|

ദൈവങ്ങളില്‍ വിചിത്രമായ വസ്ത്രവും ആഭരണവും ധരിച്ചിട്ടുള്ളത് ശിവനാണ്. കഴുത്തിലെ സര്‍പ്പവും മുടിയിലെ ചന്ദ്രക്കലയുമെല്ലാം ശിവന്റെ ആഭരണങ്ങളില്‍ പെടുന്നു.

ശിവരാത്രി വ്രതം നോല്‍ക്കുമ്പോള്‍...ശിവരാത്രി വ്രതം നോല്‍ക്കുമ്പോള്‍...

ഇത്തരം ആഭരണങ്ങള്‍ക്കു പുറകില്‍ പുരാണങ്ങള്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. ആഭരണങ്ങള്‍ക്കു പുറകിലുള്ള ഇത്തരം കാര്യങ്ങളെക്കുറിച്ചറിയേണ്ടേ,

പാമ്പ്

പാമ്പ്

ശിവന്റെ കഴുത്തിലെ പാമ്പ് ആത്മാവാണന്നാണ് വിശ്വാസം. ഓരോ വ്യക്തിയുടെ ആത്മാവും ഈശ്വരനില്‍ അഭയം പ്രാപിയ്ക്കുന്നവെന്നതാണ് ഇതുകൊണ്ടുദ്ദേശിയ്ക്കുന്നത്. ശിവന്റെ നിര്‍ഭയത്വം കാണിയ്ക്കുന്നതിനാണ് പാമ്പിനെ ആഭരണമായി അണിഞ്ഞിരിയ്ക്കുന്നതെന്നും പറയാം.

ഭസ്മം

ഭസ്മം

ശിവന്‍ അണിഞ്ഞിരിയ്ക്കുന്ന ഭസ്മം മനുഷ്യന്റെ അവസാനത്തെ സൂചിപ്പിയ്ക്കുന്നു. ഓരോരുത്തരും അവസാനം ഭസ്മമായി മാറുന്നുവെന്നുള്ള ഓര്‍മപ്പെടുത്തലാണിത്.

ജട

ജട

എല്ലാവര്‍ക്കും ശ്വസിയ്ക്കുവാനാവശ്യമായ വായുവിന്റെ നിയന്ത്രണം തെളിയിക്കുന്ന ഒന്നാണ് ശിവന്റെ തലയിലെ ജട.

രുദ്രാക്ഷ മാല

രുദ്രാക്ഷ മാല

ഭൂമിയിലെ ജീവന്‍ നിര്‍മിച്ചിരിയ്ക്കുന്നത് 108 ഘടകങ്ങള്‍ കൊണ്ടാണെന്നു സൂചിപ്പിയ്ക്കുവാനാണ് 108 രുദ്രാക്ഷങ്ങള്‍ ചേര്‍ന്ന മാല ശിവന്‍ അണിഞ്ഞിരിയ്ക്കുന്നത്.

പുലിത്തോല്‍

പുലിത്തോല്‍

ശിവന്‍ ഉടുത്തിരിയ്ക്കുന്ന പുലിത്തോല്‍ ശക്തിയുടെ പ്രതീകമാണെന്നു പറയാം. എല്ലാറ്റിന്മേലുമുള്ള ശിവന്റെ മേല്‍ക്കോയ്മായാണ് ഇത് കാണിയ്ക്കുന്നത്.

ചന്ദ്രക്കല

ചന്ദ്രക്കല

സമയത്തെയാണ് ശിവന്റെ തലയിലെ ചന്ദ്രക്കല സൂചിപ്പിയ്ക്കുന്നത്. സമയത്തെ നിയന്ത്രിയ്ക്കുന്നത് ശിവശക്തിയാണെന്ന് ഇത് തെളിയിക്കുന്നു.

English summary

Significance Of Lord Siva Ornaments

Let us find out about the significance of Lord Shiva's ornaments. The uniqueness of His ornaments is what makes Him all the more interesting to us. Take a
X
Desktop Bottom Promotion