For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നദിക്കരയിലെ സന്യാസി

|

River
ഒരിക്കല്‍ ഒരു യുവ ബുദ്ധസന്യാസി വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ വലിയൊരു നദിക്കരയില്‍ എത്തി. നദി കടന്നുവേണം അദ്ദേഹത്തിന് വീട്ടിലെത്താന്‍, എന്നാല്‍ വലിപ്പമേറിയതും ശക്തമായ ഒഴുക്കുള്ളതുമായ നദി കടക്കുന്നതെങ്ങനെയെന്ന് ഓര്‍ത്ത് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു.

ഏറെ മണിക്കൂറുകള്‍ അദ്ദേഹം നദിക്കരയില്‍ ആലോചിച്ചു നിന്നു. ഒടുക്കം തന്റെ യാത്ര ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചപ്പോഴാണ് നദിയുടെ മറുകരയില്‍ അദ്ദേഹം ഒരു സെന്‍ ഗുരുവിനെ കണ്ടത്.

ഗുരുവിനെ കണ്ടതും സന്യാസി സഹായത്തിനായി ഒച്ചവെച്ചു. എന്നിട്ട് ഉച്ചത്തില്‍ 'ചോദിച്ചു അങ്ങ് ബുദ്ധിമാനാണല്ലോ, എങ്ങനെ നദി കടന്ന് മറുകരയെത്താമെന്ന് എനിയ്ക്ക് പറഞ്ഞുതരൂ.'

ഇതു കേട്ട ഗുരു രണ്ട് കരകളിലേയ്ക്കും നോക്കിയശേഷം പറഞ്ഞു 'മകനേ നീ ഇപ്പോള്‍ മറുകരയിലാണല്ലോ!'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Earthquake, Monk, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, ആത്മീയത, ബുദ്ധ തത്വങ്ങള്‍, സന്യാസി

A young Buddhist was perplexed about crossing a wide river on his journey home,
Story first published: Tuesday, February 26, 2013, 16:11 [IST]
X
Desktop Bottom Promotion