For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുവിന്റെ തിരിച്ചറിവ്

|

Zen
സെന്‍ ഗുരുവായ കസന്‍ ഒരിക്കല്‍ ഒരു പ്രവിശ്യാ പ്രഭുവിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി നിയോഗിക്കപ്പെട്ടു. പ്രഭുക്കന്മാരെപ്പോലുള്ളവരുമായി ഇടപഴകിശീലമില്ലാത്തതിനാല്‍ത്തന്നെ കസന് വല്ലാത്ത ധൈര്യക്കുറവ് തോന്നി. ചടങ്ങുകള്‍ തുടങ്ങി, നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനിടെ കസന്‍ വിയര്‍ക്കാന്‍ തുടങ്ങി.

ചടങ്ങുകള്‍ ഒരുവിധം ചെയ്തുതീര്‍ത്ത് തിരികെ ആശ്രമത്തിലെത്തിയപ്പോള്‍ കസന്‍ തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടിയിട്ട് ഒന്നുമില്ലാതെ നിസ്വനായി ക്ഷേത്രത്തില്‍ ശിഷ്യരെപഠിപ്പിച്ച് കഴിയുന്ന ലോകത്തെയും പ്രഭുക്കന്മാരും അവരുടെ ആര്‍ഭാഢവും നിറഞ്ഞ മറ്റൊരു ലോകത്തെയും ഒരേമനസ്സോടെ കാണാനുള്ള കഴിവ് തനിയ്ക്കായിട്ടില്ലെന്ന് തുറന്നുപറഞ്ഞു. അതിനാല്‍ത്തന്നെ താന്‍ ഗുരുസ്ഥാനത്തിന് അര്‍ഹനല്ലെന്നും ആ സ്ഥാനം താന്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുസ്ഥാനം ഉപേക്ഷിച്ച അദ്ദേഹം വീണ്ടും എട്ടുവര്‍ഷം കൂടി ഒരു വിദ്യാര്‍ഥിയായി പഠനം നടത്തുകയും ബോധോദയം ലഭിച്ചപ്പോള്‍ തന്റെ വിദ്യാര്‍ഥികളുടെ അടുത്തേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു.

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ബോധോദയം, ശിഷ്യര്‍, പഠനം, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

Kasan, the master was asked to officiate at the funeral of a provincial Lord,
Story first published: Tuesday, January 1, 2013, 16:02 [IST]
X
Desktop Bottom Promotion