For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുവിന്റെ ഉപചാരം

|

ഒരിക്കല്‍ രാജകുമാരനും പണ്ഡിത പരിവാരങ്ങളും കൂടി ബുദ്ധക്ഷേത്രം സന്ദര്‍ശിയ്ക്കാനെത്തി. ക്ഷേത്രത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ഇരിയ്ക്കുകയായിരുന്ന ഗുരു താഴയ്ക്ക് ഇറങ്ങി വന്നില്ല, കുമാരനെ കണ്ടപ്പോള്‍ ഗുരു ചോദിച്ചു 'മഹാനായ രാജകുമാരാ നിങ്ങള്‍ക്ക് ഇത് മനസ്സിലാകുന്നുണ്ടോ?'. അപ്പോള്‍ രാജകുമാരന്‍ പറഞ്ഞു 'ഇല്ല എനിയ്ക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല'

അപ്പോള്‍ ഗുരു പറഞ്ഞു 'വളരെ ചെറുപ്പത്തില്‍ത്തന്നെ ഞാന്‍ സസ്യഭുക്കായി മാറിയിട്ടുണ്ട്. അതിനാല്‍ എനിയ്ക്ക് ആളുകളെ കാണുമ്പോള്‍ ഈ ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങിവന്ന് അവരെ സ്വീകരിക്കാനുള്ള ശക്തിയില്ല. ഇതുകേട്ട രാജകുമാരന്‍ ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിച്ചശേഷം ക്ഷേത്രം വിട്ടു.'

Zen

അടുത്ത ദിവസം രാജകുമാരന്‍ അയച്ച ദൂതന്‍ ഗുരുവിനടുത്തെത്തി. ദൂതനെ കണ്ട ഗുരു ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങിവന്ന് അയാളെ സ്വീകരിച്ചു. ഇതുകണ്ട് അതിശയം തോന്നിയ സഹായി ഗുരുവിനോട് ചോദിച്ചു 'ഗുരോ രാജകുമാരന്‍ വന്നപ്പോള്‍ അങ്ങ് ഇരിപ്പിടത്തില്‍ നിന്നും അനങ്ങിയില്ല, ന്നൊല്‍ ദൂതന്‍ വന്നപ്പോള്‍ അങ്ങ് ഇറങ്ങിവന്ന് അയാളെ സ്വീകരിച്ചു, അതെന്താണ് അങ്ങനെ?'

അപ്പോള്‍ ഗുരു പറഞ്ഞു 'എന്റെ ഉപചാരരീതികള്‍ നിങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു ഉന്നതനായ വ്യക്തിവരുമ്പോള്‍ ഞാന്‍ എന്റെ സ്ഥാനത്ത് ഇരുന്നുതന്നെ അയാളെ വരവേല്‍ക്കും, എന്നാല്‍ മധ്യവര്‍ഗത്തില്‍പ്പെട്ട ഒരാള്‍ രുമ്പോള്‍ ഞാന്‍ എന്റെ സ്ഥാനത്തുനിന്നും താഴേയ്ക്കിറങ്ങിവരും. അതേസമയം വളരെ സാധാരണക്കാരനായ ഒരാളാണ് വരുന്നതെങ്കില്‍ ഞാന്‍ ക്ഷേത്രത്തിന് പുറത്തേയ്ക്ക് പോയി അയാളെ സ്വീകരിയ്ക്കും.'

English summary

Zen Stories, Zen Master, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍

The Prince Governor of the Prefecture with the royal princes and scholars , one day visited the temple,
Story first published: Thursday, January 24, 2013, 16:11 [IST]
X
Desktop Bottom Promotion