സെന്‍ ഗുരുവായ ചുവാങ് ട്‌സുവും ഒരു സുഹൃത്തും ഒരിക്കല്‍ നദിക്കരിയിലൂടെ നടക്കുകയായിരുന്നു. വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന മീനുകളെ നോക്കി ചുവാങ് തന്റെ കൂട്ടുകാരനോട് പറഞ്ഞു നോക്കൂ - 'എത്ര സന്തോഷത്തോടെയാണ് അവ നീന്തുന്നത്, മീനുകളായിരിക്കുന്ന അവസ്ഥ അവര്‍ എത്രമാത്രം ആസ്വദിക്കുന്നുണ്ട്.'
അപ്പോള്‍ കൂട്ടുകാരന്‍ - 'നിങ്ങള്‍ ഒരു മീനല്ല, അതുകൊണ്ടുതന്നെ അവ യഥാര്‍ത്ഥത്തില്‍ ആ അവസ്ഥ ആസ്വദിയ്ക്കുന്നുണ്ടോയെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല.'
ഉടനെ ചുവാങ് പ്രതികരിച്ചു - 'നിങ്ങള്‍ ഞാനല്ല, പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് അവര്‍ ആസ്വദിക്കുന്നില്ലെന്നോ ഉണ്ടെന്നോ പറയാന്‍ കഴിയുക'.




















