For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചക്രവര്‍ത്തിയും ബോധിധര്‍മ്മയും

|

Zen
ചൈനയിലെ ചക്രവര്‍ത്തിയായിരുന്ന വു വലിയ ബുദ്ധവിശ്വാസിയായിരുന്നു. അദ്ദേഹം ബുദ്ധ വിഹാരങ്ങളും, ആശ്രമങ്ങളുമെല്ലാം പണിയുകയും സന്യാസികള്‍ക്ക് ബുദ്ധ തത്വങ്ങള്‍ പഠിയ്ക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിരുന്നു. ഇതുമാത്രമല്ല പരോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങളും അദ്ദേഹം രാജ്യത്ത് ചെയ്തിരുന്നു.

ഒരിക്കല്‍ ചക്രവര്‍ത്തി മഹാനായ സെന്‍ ഗുരുവായിരുന്ന ബോധിധര്‍മ്മയോട് ചോദിച്ചു 'ഞാന്‍ ചെയ്ത സദ്കര്‍മ്മങ്ങളെക്കുറിച്ച് അങ്ങ് എന്തുപറയുന്നു?'

അപ്പോള്‍ ഗുരു - 'അതൊന്നും വലിയകാര്യമല്ല'

അപ്പോള്‍ ചക്രവര്‍ത്തി - 'പരിശുദ്ധമായ യാഥാര്‍ത്ഥ്യത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ എന്താണ്?'

ഗുരു - 'ശൂന്യതയാണ്, പരിശുദ്ധിയല്ല'

ചക്രവര്‍ത്തി- 'എന്നെ എതിരിടാന്‍ ആരുണ്ട്?'

ഗുരു - 'എനിയ്ക്കറിയില്ല'

ഇത്രയുമായിട്ടും ഗുരു പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ ചക്രവര്‍ത്തിക്കു കഴിഞ്ഞില്ല. പിന്നീട് ഗുരു വുവിന്റെ സാമ്രാജ്യം വിട്ടുപോവുകയും ചെയ്തു.

പിന്നീടൊരിക്കല്‍ ഗുരുവുമായുണ്ടായ സംസാരത്തെക്കുറിച്ച് ചക്രവര്‍ത്തി രാജകുമാരനായ ഷികോയോട് പറഞ്ഞു. അതുകേട്ടപ്പോള്‍ ഗുരു പറഞ്ഞതിന്റെ പൊരുള്‍ സൂചിപ്പിച്ച രാജകുമാരന്‍ ബോധിധര്‍മ്മ ഗുരുവിന് യഥാര്‍ത്ഥ സത്യമറിയാമെന്ന് പറയുകയും ചെയ്തു.

ഇതുകേട്ടപ്പോള്‍ ചക്രവര്‍ത്തിയ്ക്ക് പശ്ചാത്താപം തോന്നി, ഒട്ടും താമസിയാതെ ഒരു ദൂതനെ ബോധിധര്‍മ്മയെ കൂട്ടിക്കൊണ്ടുവരുവാനായി പറഞ്ഞയച്ചു. ഇതറിഞ്ഞപ്പോള്‍ രാജകുമാരന്‍ പറഞ്ഞു ഇവിടത്തെ സകലജനങ്ങളെ അയച്ചാലും പോയയാല്‍ ഒരിക്കലും തിരിച്ചുവരില്ല.

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Heaven, Hell, Soldier, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍,

Emperor Wu of China an earnest Buddhist engaged himself in noble activities conforming to Buddhism like erecting temples and monasteries, educating monks,
X
Desktop Bottom Promotion