For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുക്കള്‍ പശുവിറച്ചി കഴിയ്ക്കാത്തതെന്ത്

|

ഓരോ മതവിശ്വാസികള്‍ക്കും ഓരോ അനുഷ്ഠാനങ്ങളും ശൈലികളും ജീവിതരീതികളുമെല്ലാമുണ്ട്. ഇത് ഏതു മതത്തിലാണെങ്കിലും.

പണ്ട് ഹൈന്ദവര്‍ അധികവും മാംസാഹാരം കഴിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കഥ മാറി. ഹിന്ദുക്കള്‍ക്കിടയിലും നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരും വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരുമെല്ലാമുണ്ട്.

മട്ടന്‍ ചിക്കന്‍ തുടങ്ങിയവ കഴിയ്ക്കുമെങ്കിലും ബീഫ്, പശു തുടങ്ങിയവയെ ഇപ്പോഴും കഴിയ്ക്കാത്ത ഹിന്ദുക്കളുണ്ട്. ഇതിനു പിന്നിലെ കാര്യമെന്തന്നറിയാമോ,

പുരാണങ്ങളില്‍ കൃഷ്ണന്‍ ഗോക്കളെ മേച്ചു നടന്നിരുന്നതായാണ് പറയുന്നത്. കൃഷ്ണനോടുള്ള ആദരം തന്നെയാണ് ഹൈന്ദവര്‍ പശുക്കളെ കഴിയ്ക്കാത്തതിനു പുറകിലെ ഒരു കാരണം.

ഋഗ്വേദത്തില്‍ പശുക്കളെ ഹിന്ദുക്കള്‍ ആരാധിയ്ക്കുന്നതായി പറയുന്നുണ്ട്. വേദവ്യാസനെഴുതിയ മഹാഭാരതത്തില്‍ പശുക്കള്‍ ഭൂമീദേവിയെ പ്രതിനീധീകരിയ്ക്കുന്നതായി പറയുന്നു. ഗോമാതാവ് എന്നൊരു സങ്കല്‍പ്പം തന്നെ ഹിന്ദുത്വത്തിലുണ്ട്.

ഹിന്ദുദേവന്മാര്‍ക്കുള്ള ഒരു പ്രധാന പൂജാവസ്തുവാണ് പാല്‍, നെയ്യ് തുടങ്ങിയവ. ഇവ നല്‍കുന്നത് പശുവാണെന്ന ഒരു കാരണം കൂടിയുണ്ട്.

മനുഷ്യര്‍ക്കു വേണ്ട പല വസ്തുക്കളും പ്രധാനം ചെയ്യുന്ന പശു തിരികെ വെള്ളവും പുല്ലും മാത്രമാണ് സ്വീകരിയ്ക്കുന്നത്. ലാഭേച്ഛയില്ലാതെ സേവനം ചെയ്യുന്ന മൃഗമെന്ന് കരുതലും ഹിന്ദുക്കളെ പശുമാസം കഴിയ്ക്കുന്നതില്‍ നിന്നും വിലക്കുന്നു.

cow

ഗോവധം പാപാമായാണ് ഹിന്ദുത്വത്തില്‍ പറയുന്നത്. ഇതും ഹിന്ദുക്കള്‍ പശുവിറച്ചി കഴിയ്ക്കാത്തിനു പുറകിലുള്ള ഒരു കാരണമാണ്.

English summary

Why Hindus Doesn't Consume Cow Meat

Here are some reasons why hindus don't eat cow and beef. Read more to know,
X
Desktop Bottom Promotion