For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗാപൂജയില്‍ നാരങ്ങയുടെ പ്രാധാന്യം

By Super
|

ദുരാത്മാക്കളെ തുരത്തുന്നതിന് പൂജകളില്‍ നാരങ്ങ ഉപയോഗിക്കാറുണ്ട്. ദുരാത്മാക്കളെ ഒഴിപ്പിക്കുന്നതിന് ത്രീശൂലം, മൂര്‍ത്തികള്‍, യജ്ഞകുണ്ഠം എന്നിവിടങ്ങളിലും വാതിലിന്‍റെ ഇരുവശത്തും നാരങ്ങ വെയ്ക്കും.

കരിങ്കണ്ണ് ഒഴിവാക്കാന്‍ ഇന്ത്യയില്‍ നാരങ്ങക്കൊപ്പം മുളകും ചേര്‍ത്ത് വെയ്ക്കാറുണ്ട്. കൂടാതെ, രോഗബാധിതനായി കിടക്കുന്ന ആളുടെ സമീപത്ത് നാരങ്ങ തൂക്കിയിടുന്നത് ശരീരത്തില്‍ നിന്ന് ദുര്‍ഭൂതങ്ങളെ അകറ്റാനും അതുവഴി രോഗശാന്തി നേടാനും സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ദുരാത്മാക്കളെ അകറ്റാന്‍ കഴിവുള്ളതാണ് ദുര്‍‍ഗ്ഗാ ദേവി. വിശ്വാസികള്‍ നാരങ്ങകള്‍ ചേര്‍ത്തുണ്ടാക്കുന്ന മാലകള്‍ ദുര്‍ഗാദേവിക്ക് സമര്‍പ്പിക്കുന്നു.

നാരങ്ങ വിളക്കുകള്‍ ദുര്‍ഗാപൂജക്ക് ഉപയോഗിച്ചുവരുന്നു - നാരങ്ങയുടെ തൊലിക്ക് കട്ടി കുറവായിരിക്കണം. എണ്ണം ഇരട്ട സംഖ്യയാകരുത്(പരമാവധി 9 എണ്ണം). ഇതിന് കൂടുതല്‍ മയം കിട്ടാന്‍ അല്പം ഉരുട്ടും. നാരങ്ങ നടുവേ മുറിക്കുന്നത് ലംബമായല്ല തിരശ്ചീനമായി വേണം. നീര് പിഴിഞ്ഞ് കളഞ്ഞ് അകം ഭാഗം പുറത്തേക്ക് തള്ളി ഉള്ളിലുള്ളത് നീക്കം ചെയ്ത് ശൂന്യമാക്കുക. അതില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് തിരിയിട്ട് കത്തിക്കാം.

durga 1

നാരങ്ങ വിളക്കിന്‍റെയും തിരിയുടെയും പ്രാധാന്യം - നാരങ്ങ നമ്മളോട് സദൃശമാകുന്നു, നമ്മുടെ ഉള്‍ഭാഗം ദൈവത്തെ കാണിക്കണം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. മിഥ്യാബോധം, ദുരാഗ്രഹം, കാമം, കോപം എന്നിവയെ ദൈവത്തിന് മുന്നില്‍ ഉപേക്ഷിക്കണം. നാരങ്ങയുടെ വെളുത്ത ഭാഗം നമ്മുടെ ശുദ്ധമായ ജ്ഞാനത്തെയും, ഇരുണ്ട ഭാഗം(ഉള്ളിലെ പച്ച നിറമുള്ള ഭാഗം) നമ്മളിലെ മായയെയും കാണിക്കുന്നു.

വാഴയുടെ പോളയില്‍ നിന്ന് നാരെടുത്ത് തിരിയുണ്ടാക്കുന്നത് ദൈവത്തിന് മുന്നില്‍ അപരാധവും, പൂര്‍വ്വകാല ശാപവും നീക്കുന്നു. കോട്ടണ്‍ തിരി ശുഭമായ ഭാവിയും, താമര നൂല്‍ മുന്‍ ജന്മത്തിലെ കര്‍മ്മദോഷം നീക്കി സന്തുഷ്ടവും സമൃദ്ധിയും നിറഞ്ഞ ജീവിതവും നല്കും.

durga 2

വെള്ള മഞ്ചെട്ടി ചെടിയുടെ തോല്‍ ചതച്ചത് സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ദൗര്‍ഭാഗ്യം അകറ്റുകയും ചെയ്യുന്നു.

പുതിയ മഞ്ഞ കോട്ടണ്‍ വസ്ത്രം പരാശക്തിയുടെ അനുഗ്രഹം നല്കുകയും കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കുകയും ഭാവിയില്‍ ദൗര്‍ഭാഗ്യങ്ങളുണ്ടാകാതെ നോക്കുകയും ചെയ്യുന്നു.

durga 3

ചുവപ്പ് കോട്ടണ്‍ വസ്ത്രം വിവാഹ തടസ്സങ്ങളും കുട്ടികള്‍ക്കുള്ള തടസ്സങ്ങളും അകറ്റുകയും ആഭിചാരം, മന്ത്രം, തന്ത്രം എന്നിവയില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു.

English summary

Why Lemons Are Used In Durga Puja

The lime is used in Tantra for removing evil spirits. To ward off evil spirits lemons are used in trishul, murtis, yagna kund and either side of the door.
X
Desktop Bottom Promotion