For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കംപ്യൂട്ടര്‍ ജോലികള്‍ക്കിടെ ധ്യാനം ചെയ്യാം

|

ശാരീരികമായും, മാനസികമായും ഏറെ പ്രശ്നങ്ങള്‍ തുടര്‍ച്ചയായ കംപ്യൂട്ടര്‍ ഉപയോഗം വരുത്തിവയ്ക്കാറുണ്ട്. എന്നാല്‍ ഒരു തൊഴില്‍ എന്ന നിലയില്‍ കംപ്യൂട്ടര്‍ ഉപയോഗം പലര്‍ക്കും അനിവാര്യവുമാണ്.

കംപ്യൂട്ടര്‍ ജോലികള്‍ക്കിടെ മെഡിറ്റേഷന്‍ നടത്തുന്നത് മനസിനും, ശരീരത്തിനും ഉണര്‍വ് നല്കാന്‍ സഹായിക്കും. മനസംഘര്‍ഷങ്ങള്‍ അകറ്റി മനസിനെ പോസിറ്റിവ് മൂഡിലേക്ക് കൊണ്ടുവരാന്‍ ലളിതമായ യോഗക്രിയകള്‍ ചെയ്യുക വഴി സാധിക്കും. അഞ്ച് മിനുട്ടുകള്‍ക്കുള്ളില്‍ മടുപ്പും, ദ്വേഷവും കലര്‍ന്ന മനസിനെ ശാന്തിയിലേക്കും, സന്തോഷത്തിലേക്കും, സ്നേഹത്തിലേക്കും മടങ്ങിവരാന്‍ യോഗ നിങ്ങളെ സഹായിക്കും.

Computer Meditation

ഇത് സാധിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അതിലേറ്റവും പ്രധാനം നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണ്.

രണ്ടാമത്തെ വഴി മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. സമാധാനവും, സ്നേഹവും, സന്തോഷവും എല്ലാവര്‍ക്കുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന അവനവന് തന്നെ സ്വാസ്ഥ്യം നല്കും.

ഈ കംപ്യൂട്ടര്‍ മെഡിറ്റേഷന്‍ ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമായുള്ളതല്ല. നിരീശ്വരവാദികളുണ്ടെങ്കില്‍ അവര്‍ക്ക് പോലും ഇത് പ്രായോഗികമാക്കാം. നിങ്ങള്‍ക്ക് അനുയോജ്യമായ ശൈലി കണ്ടെത്തി പ്രയോഗിക്കുകയേ വേണ്ടൂ. അഥവാ നിലവിലുള്ള പ്രാര്‍ത്ഥനകളോ, മന്ത്രോച്ചാരണങ്ങളോ ആണെങ്കില്‍ അവ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ചൊല്ലാവുന്നതാണ്. നിങ്ങളുടെ കാഴ്ചപ്പാടില്‍ ദൈവത്തെ നിങ്ങള്‍ക്ക് നിര്‍വചിക്കാം എന്ന മനസിലാക്കുക. അത് സര്‍വ്വശക്തനെന്നോ, ജീവന്റെ ആധാരമെന്നോ, കോസ്മിക് ശക്തി എന്നോ എന്തുമാകാമല്ലോ. ഓം എന്ന ജപം ഒരിക്കലും ഇതില്‍ അനിവാര്യമല്ല.

വിശുദ്ധരായി ആരാധിക്കപ്പെടുന്നവരോടും, സര്‍വ്വശക്തനായ ദൈവത്തോടും നമുക്ക് പ്രാര്‍ത്ഥിക്കാം. വിശുദ്ധരായവരേ, അല്ലെങ്കില്‍ സര്‍വ്വവ്യാപിയായ ദൈവമേ എന്നെ വഴികാട്ടേണമേ, എന്റെ വഴികളില്‍ എന്നെ കാത്തുകൊള്ളണമേ എന്ന് പ്രാര്‍ത്ഥിക്കാം.

ആന്തരിക സമാധാനം നേടുകയാണ് പ്രധാനം. എനിക്ക് സംഭവിക്കുന്നതിനെയും, എന്റെ ചുറ്റും സംഭവിക്കുന്നതിനെയും ഞാന്‍ പ്രത്യാശാപൂര്‍വ്വം കാണും എന്ന് സ്വയം പറയുക.

മനസിനെ ശാന്തമാക്കി...ഓം ശാന്തി, സമാധാനം എന്ന് ഒരു മിനുട്ട് ഉരുവിടുകയോ മനസില്‍ ജപിക്കുകയോ ചെയ്യുക.(ഓം എന്നത് അനിവാര്യമല്ല എന്ന് നേരത്തെ പറഞ്ഞത് ഓര്‍മ്മിക്കുമല്ലോ)

മനസംഘര്‍ഷമുണ്ടാക്കുന്ന ചിന്തകളെ ഒഴിവാക്കി താല്പര്യമുള്ള കാര്യങ്ങളെ ചിന്തയില്‍ നിറയ്ക്കുക.

സ്വയം പ്രോത്സാഹിപ്പിക്കുന്ന, കരുത്ത് നല്കുന്ന എത് വാക്യവും ഉരുവിടാം. നീ എന്തായിത്തീരുമെന്ന് നീ കരുതുന്നുവോ നീ അതായിത്തീരും എന്ന മഹദ് വചനം ഓര്‍മ്മിച്ചാല്‍ ശരിയായ അവബോധം ലഭിക്കും.

ഇവയൊക്കെ ചെയ്ത ശേഷം പെട്ടന്ന് ജോലികളിലേക്ക് മടങ്ങാതെ അല്പസമയം അതേ സ്ഥിതിയില്‍ തുടരുക.നിങ്ങളുടെ മനസിനെ ഏറ്റവും നന്നായറിയുക നിങ്ങള്‍ക്ക് തന്നെയാണ് എന്ന് ഓര്‍മ്മിക്കുക. തിരക്കിനിടയിലെ കുറഞ്ഞ സമയത്തെ ധ്യാനം കൊണ്ട പുതിയൊരു എനര്‍ജി നിങ്ങളില്‍ വന്ന് നിറയുന്നത് നിങ്ങള്‍ക്കറിയാനാവും.

English summary

Computer Medication, spirituality, Yoga, Job, കമ്പ്യൂട്ടര്‍ മെഡിക്കേഷന്‍, യോഗ, ജോലി,

A guided meditation while taking a break from working at the computer is a fast way to find relaxation. Through simple yoga movements associated with positive phrases, you can dissolve inner blockages and recharge your mind positive. Get peace, power, love and happiness in five minutes.
X
Desktop Bottom Promotion