For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രകൃതിയുടെ സൗന്ദര്യം

|

Nature
ഒരു പ്രമുഖ സെന്‍ ക്ഷേത്രത്തിലെ പൂന്തോട്ടക്കാരന്റെ പണി ചെയ്തിരുന്നത് ഒരു പുരോഹിതനായിരുന്നു. പൂക്കളും ചെടികളുമെല്ലാം ഏറെ ഇഷ്ടമായിരുന്നതിനാലാണ് അദ്ദേഹം തോട്ടക്കാരന്റെ പണി ഏറ്റെടുത്തത്. ഈ ക്ഷേത്രത്തിനടുത്തായി മറ്റൊരു സെന്‍ ക്ഷേത്രവും ഉണ്ടായിരുന്നു. വൃദ്ധനായ ഒരു സെന്‍ ഗുരുവാണ് അവിടെയുണ്ടായിരുന്നത്.

ഒരിക്കല്‍ ക്ഷേത്രത്തിലേയ്ക്ക് അതിഥികള്‍ വരുമെന്നറിഞ്ഞ് പുരോഹിതന്‍ പൂന്തോട്ടം പരമാവധി ഭംഗിക്കാനായി ശ്രമിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം ചെടികളെല്ലാം വെട്ടി ക്രമപ്പെടുത്തുകയും, വീണുകിടക്കുന്ന തൂത്തുകളയുകയും ചെയ്തു. മറ്റേ ക്ഷേത്രത്തിലെ വൃദ്ധനായ ഗുരു ഇതെല്ലാം മതിലിനടുത്തു നിന്നും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പൂന്തോട്ടം ഒരുക്കിക്കഴിഞ്ഞപ്പോള്‍ പുരോഹിതന്‍ മതിലിനരികില്‍ നില്‍ക്കുകയായിരുന്ന ഗുരുവിനോടായി 'ഇപ്പോള്‍ തോട്ടം മനോഹരമായില്ലേ' എന്നു ചോദിച്ചു.

ഇപ്പോള്‍ വൃദ്ധനായ ഗുരു - 'അതേ മനോഹരമായിരിക്കുന്നു, പക്ഷേ അവിടെ എന്തോ ഒന്നിന്റെ കുറവുണ്ട്, മതിലിനപ്പുറത്തെത്താന്‍ എന്നെ സഹായിയ്ക്കൂ ഞാനാ കുറവ് പരിഹരിച്ചുതരാം'.

ഇതുകേട്ട പുരോഹിതന്‍ വളരെ പണിപ്പെട്ട് മതിലിന് മുകളിലൂടെ ഗുരുവിനെ പൊക്കിയെന്നവണ്ണം പൂന്തോട്ടത്തിലേയ്ക്ക് എത്തിച്ചു. പൂന്തോട്ടത്തിലെത്തിയ ഗുരു അതിന് നടുക്കായി നില്‍ക്കുന്ന മരത്തിനടുത്തേയ്ക്ക് നടന്നു. എന്നിട്ട് അതിന്റെ ഒരു ശിഖരത്തില്‍ പിടിച്ച് കുലുക്കി. അതോടെ പഴുത്തുനില്‍ക്കുകയായിരുന്ന ഇലകള്‍ മുഴുവനും പൂന്തോട്ടത്തില്‍ കൊഴിഞ്ഞു. ഇതുകഴിഞ്ഞ് ഗുരു പറഞ്ഞു 'ഇനി നിങ്ങള്‍ക്ക് എന്നെ തിരികെ മതിലിനപ്പുറത്തേയ്ക്ക് വെയ്ക്കാം'.

English summary

Zen Stories, Buddha, Monk, Spirituality, Zen Master, Mind, Knowledge, Garden, Temple, സെന്‍ കഥകള്‍, സെന്‍ ഗുരു, പൂന്തോട്ടം, ക്ഷേത്രം, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, അറിവ്, പ്രകൃതി

A priest was in charge of the garden within a famous Zen temple. He had been given the job because he loved the flowers, shrubs, and trees. Next to the temple there was another, smaller temple where there lived a very old Zen master,
X
Desktop Bottom Promotion