ഗുരുവിനെ തിരിച്ചറിയൂ

Posted By:
Subscribe to Boldsky

Meditation
സെന്‍ ഗുരുവായ റോഷി കേപ്ല്യു ഒരിക്കല്‍ ഒരു കൂട്ടം മനശാസ്ത്രജ്ഞരെ സെന്‍ തത്വങ്ങള്‍ പഠിപ്പിക്കാമെന്നേറ്റു. സെന്‍ തത്വങ്ങള്‍ പഠിപ്പിക്കാന്‍ തയ്യാറായെത്തിയ ഗുരുവിനെ മനശാസ്ത്ര പഠനകേന്ദ്രത്തിന്റെ തലവന്‍ ശാസ്ത്രജ്ഞര്‍ക്കെല്ലാം പരിചയപ്പെടുത്തി. ഈ സമയത്ത് ഗുരു തറയില്‍ ഇട്ടിരുന്ന ഒരു മെത്തയില്‍ ഇരിയ്ക്കുകയായിരുന്നു.

ഈ സമയത്ത് റോഷിയുടെ ശിഷ്യരില്‍ ഒരാള്‍ കടന്നുവന്ന് റോഷിയെ നമസ്‌കരിച്ച ശേഷം കുറച്ച് അകലെയായി ഇട്ടിരുന്ന മറ്റൊരു മെത്തയില്‍ ഇരുന്നു. എന്നിട്ട് ഗുരുവിനെ നോക്കി 'എന്താണ് സെന്‍' എന്ന് ചോദിച്ചു.

ഇതുകേട്ട ഗുരു ഒരു വാഴപ്പഴം എടുത്ത് തൊലിയുരിച്ച് കഴിയ്ക്കാന്‍ തുടങ്ങി. ഇതുകണ്ട വിദ്യാര്‍ത്ഥി ഇങ്ങനെ ചോദിച്ചു- 'ഇത്രയേയുള്ളോ, ഇതല്ലാതെ മറ്റെന്തെങ്കിലും കാണിയ്ക്കാന്‍ പറ്റുമോ?'. ഇതുകേട്ട ഗുരു വിദ്യാര്‍ഥിയെ തന്റെ അടുത്തേയ്ക്ക് വിളിച്ചു.

വിദ്യാര്‍ഥി തൊട്ടടുത്തെത്തിയപ്പോള്‍ ഗുരു കഴിച്ചതിന്റെ ബാക്കി പഴം അയാളുടെ മുഖത്തിന് നേരെ വീശി. വിദ്യാര്‍ഥി വീണ്ടും ഗുരുവിനെ നമസ്‌കരിയ്ക്കുകയും അവിടെനിന്നും പോവുകയും ചെയ്തു. അപ്പോള്‍ രണ്ടാമത്തെ ശിഷ്യന്‍ കണ്ടുനില്‍ക്കുന്നവരോടായി ചോദിച്ചു. 'നിങ്ങള്‍ക്ക് എല്ലാം മനസ്സിലായോ?' കാണികളില്‍ നിന്നാരും ശബ്ദിച്ചില്ല. അപ്പോള്‍ വിദ്യാര്‍ഥി വീണ്ടും ഇങ്ങനെ പറഞ്ഞു- 'നിങ്ങള്‍ ഇപ്പോള്‍ സാക്ഷികളായത് 'എന്താണ് സെന്‍' എന്നചോദ്യത്തിനുള്ള ഉത്തരത്തിന്റെ ആദ്യപടിയാണ്, ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ?'

നീണ്ട നിശ്ബ്ദതയ്ക്കുശേഷം കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു- 'റോഷി നിങ്ങളുടെ പ്രകനടത്തില്‍ ഞാന്‍ സംതൃപ്തനല്ല. ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. മനസ്സിലാവുകന്ന രീതിയില്‍ സെന്‍ എന്താണെന്ന് നിങ്ങള്‍ക്ക് പറഞ്ഞുതരാന്‍ കഴിയുമോ?'അപ്പോള്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'ഞാന്‍ വാക്കുകളിലൂടെ സെന്‍ എന്താണെന്ന് പറയണമെന്ന് നിങ്ങള്‍ വാശിപിടിക്കുകയാണെങ്കില്‍, ഒരു ചെള്ളുമായി സംഭോഗത്തിലേര്‍പ്പെടുന്ന ആനയാണ് സെന്‍ എന്നു ഞാന്‍ പറയും.'

Story first published: Monday, July 16, 2012, 14:42 [IST]
English summary

Zen Stories, Buddha, Spirituality, Zen Master, Mind, Enlightenment, സെന്‍ കഥകള്‍, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, ആത്മീയത, മനസ്സ്, അറിവ്, ബോധോദയം,

Roshi Kapleau agreed to educate a group of psychoanalysts about Zen. After being introduced to the group by the director of the analytic institute, the Roshi quietly sat down upon a cushion placed on the floor,
Please Wait while comments are loading...
Subscribe Newsletter