Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചായക്കടക്കാരിയുടെ ജ്ഞാനം

Posted by:
Published: Monday, July 2, 2012, 15:18 [IST]

07 02 Zen About Women Knowledge
 

സെന്‍ ഗുരുവായ ഹാകുയിന്‍ ഗ്രാമത്തില്‍ ചായക്കട നടത്തുന്ന ഒരു പ്രായമുള്ള സ്ത്രീയെക്കുറിച്ച് പതിവായി ശിഷ്യന്മാരോട് പറയാറുണ്ടായിരുന്നു. ചായ ഉണ്ടാക്കുന്നതില്‍ ഈ സ്ത്രീ വളരെ കഴിവുള്ളവരായിരുന്നുവെന്നും അവര്‍ക്ക് സെന്‍ തത്വങ്ങളില്‍ അവര്‍ക്ക് നല്ല അവഗാഹമുണ്ടായിരുന്നുവെന്നും ഗുരു ശിഷ്യന്മാരോട് പറഞ്ഞിട്ടുണ്ടായിരുന്നു.

ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയുന്നതിനായി ഒരിക്കല്‍ ശിഷ്യന്മാര്‍ അവരെ കാണാന്‍ പുറപ്പെട്ടു.

തന്റെയടുത്ത് എത്തുന്നവരെ കാണുമ്പോള്‍ത്തന്നെ അവര്‍ ചായയ്ക്കാണോ അതല്ല തന്റെ സെന്‍ തത്വങ്ങളിലെ അവഗാഹം അളക്കാനാണോ വരുന്നതെന്ന് ഈ സ്ത്രീയ്ക്ക് മനസ്സിലാകുമായിരുന്നു.

ചായ ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ ഉപചാരപൂര്‍വ്വം രുചിയുള്ള ചായ വിളമ്പും.
എന്നാല്‍ തന്റെ ജ്ഞാനം അളക്കാന്‍ വരുന്നവര്‍ തന്റെ വാതില്‍ക്കല്‍ എത്തുന്നതുവരെ അവര്‍ ഒളിച്ചിരിക്കുകയും അവര്‍ അടുത്തെത്തുമ്പോള്‍ തീയിളക്കാനുള്ള വടികൊണ്ട് ആക്രമിക്കുകയും ചെയ്യുമായിരുന്നു.

ഹാകുയിന്‍ ഗുരുവിന്റെ പത്തുശിഷ്യന്മാരില്‍ ഒരാള്‍ക്ക് മാത്രമാണ് അവരോട് പൊരുതി ജയിക്കാന്‍ കഴിഞ്ഞത്.

English summary
The Zen master Hakuin used to tell his students about an old woman who owned a tea shop in the village. She was skilled in the tea ceremony, Hakuin said, and her understanding of Zen was superb,
Subscribe Newsletter