Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അന്വേഷിപ്പിന്‍, കണ്ടെത്തും

Posted by:
Published: Thursday, June 28, 2012, 11:39 [IST]

06 28 Zen Searching For Buddha
 

ഒരിക്കല്‍ ഒരു സന്യാസി ബുദ്ധനെകണ്ടെത്തുക എന്ന ലക്ഷ്യവുമായി യാത്ര തുടങ്ങി. ഒട്ടേറെ വര്‍ഷത്തെ തിരച്ചിലിനൊടുവില്‍ അദ്ദേഹം ബുദ്ധന്‍ ജീവിച്ചിരുന്നതായി പറയപ്പെടുന്ന രാജ്യത്തെത്തി.

ബുദ്ധന്‍ ജീവിച്ചിരുന്ന സ്ഥലത്തെത്താനായി ഒരു നദി കടക്കേണ്ടിയിരുന്നു. നദി കടക്കാനായി വഞ്ചിക്കാരനുവേണ്ടി അന്വേഷിക്കുന്നതിനിടയില്‍ നദിയിലൂടെ തനിയ്ക്കുനേരെ എന്തോ ഒഴുകി വരുന്നതായി അദ്ദേഹത്തിന് തോന്നി.

അതൊരു മൃതദേഹമായിരുന്നു, കയ്യെത്തുന്ന അകലത്തിലെത്തിയപ്പോഴാണ് തന്റെ തന്നെ ജഡമാണതെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ജീവനില്ലാത്ത സ്വന്തം ശരീരം കണ്ടപ്പോള്‍ അദ്ദേഹം നിയന്ത്രണം വിട്ട് ഉറക്കെ കരഞ്ഞു, അതുതന്നെയായിരുന്നു അദ്ദേഹത്തിന് ബോധോദയമുണ്ടായ നിമിഷവും.

English summary
A monk set off on a long pilgrimage to find the Buddha. He devoted many years to his search until he finally reached the land where the Buddha was said to live,
Subscribe Newsletter