ഒരിക്കല്‍ ഒരു സര്‍വ്വകലാശാലാ അധ്യാപകന്‍ ഒരു സെന്‍ ഗുരുവിനെ കാണാന്‍ പോയി. ഗുരു ചായ നല്‍കുന്നതിനിടയില്‍ അധ്യാപകന്‍ സെന്നിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.
അധ്യാപകന്റെ കപ്പില്‍ ചായ ഒഴിച്ചുകൊണ്ടിരുന്ന ഗുരു കപ്പ് നിറഞ്ഞ് കവിഞ്ഞിട്ടും ചായ ഒഴിക്കുന്നത് നിര്‍ത്തിയില്ല, കപ്പ് നിറഞ്ഞ് കവിയുന്ന കാര്യം കാണാത്തതുപോലെയായിരുന്നു ഗുരു ചായ ഒഴിച്ചുകൊണ്ടിരുന്നത്.
ഇത് കണ്ടപ്പോള്‍ കപ്പ് നിറഞ്ഞെന്ന് അധ്യാപകന്‍ പറഞ്ഞു. ഇപ്പോള്‍ ഗുരുവിന്റെ മറുപടി- "നിങ്ങള്‍ ഈ കപ്പു പോലെയാണ്, നിങ്ങളുടെ കപ്പ് ശൂന്യമാക്കാന്‍ തയ്യാറല്ലെങ്കില്‍ ഞാനെങ്ങനെയാണ് സെന്നിനെ കാണിച്ചു തരുക?"




















