For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹണസമയത്തു ഭക്ഷണം കഴിയ്ക്കുമ്പോള്‍......

|

എല്ലാ മതങ്ങളിലും ചില വിശ്വാസങ്ങളുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വരുന്നതാണ് ഇത്തരം വിശ്വാസങ്ങള്‍.

ഇത്തരം വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളെന്ന ഗണത്തില്‍ പെടുത്തി തള്ളിക്കളയാന്‍ വരട്ടെ. പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ശാസ്ത്രസത്യങ്ങളുമുണ്ടാകും.

ഹിന്ദുമതത്തിലെ ചില വിശ്വാസങ്ങളും ഇവയുടെ പുറകിലുള്ള ശാസ്ത്ര സത്യങ്ങളും നിങ്ങള്‍ തിരിച്ചറിയൂ,

സൂര്യഗ്രഹണ സമയത്ത്

സൂര്യഗ്രഹണ സമയത്ത്

സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, സൂര്യനെ നോക്കരുത്, ഭക്ഷണം കഴിയ്ക്കരുത് എന്നെല്ലാം പറയും. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ഗ്രഹണസമയത്ത് ഇങ്ങനെ ചെയ്യുന്നത് കുഞ്ഞിന് ശാരീരിക വൈകല്യങ്ങളുണ്ടാക്കുമെന്നും വിശ്വാസമുണ്ട്. ചിലയിടങ്ങളില്‍ ഭക്ഷണത്തില്‍ തുളസിയില വയ്ക്കുന്ന ശീലവുമുണ്ട്.

ഗ്രഹണ സമയത്ത്

ഗ്രഹണ സമയത്ത്

ഗ്രഹണ സമയത്ത് ആകാശത്തേയ്ക്കു നോക്കുമ്പോള്‍ സൂര്യന്റെ കിരണങ്ങള്‍ ഗ്രഹണമായതു കൊണ്ടുതന്നെ നേരിട്ടു കണ്ണിലേയ്ക്കു പതിയ്ക്കും. ഇത് കണ്ണിന്റെ റെറ്റിനയ്ക്കു ദോഷം ചെയ്യും. ഇതുപോലെ ഈ സമയത്ത് അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ അധികമായിരിയ്ക്കും. ഇതു ഭക്ഷണത്തെ കേടാക്കും. ഭക്ഷണം കഴിയ്ക്കരുതെന്നു പറയുന്നതിന്റെ കാരണമിതാണ്. തുളസിയ്ക്കു മരുന്നു ഗുണങ്ങളുള്ളതു കൊണ്ടുതന്നെ ഇവ രോഗാണുക്കളെ തടയും.

വടക്കോട്ടു തല

വടക്കോട്ടു തല

വടക്കോട്ടു തല വച്ചു കിടക്കരുതെന്നു പറയും. ഭൂമിയുടെ വടക്കു ഭാഗവും ശരീരവും തമ്മില്‍ ഒരു കാന്തിക വികര്‍ഷണമുണ്ടാകും. ഇത് രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇതാണ് ഇങ്ങനെ കിടന്നുറങ്ങരുതെന്നു പറയുന്നതിന്റെ കാരണം.

രാത്രി ആല്‍മരത്തിനു സമീപം

രാത്രി ആല്‍മരത്തിനു സമീപം

രാത്രി സമയത്ത് ആല്‍മരത്തിനു സമീപം ചെല്ലരുതെന്നു പറയുന്നതിനു പുറകിലും ഒരു ശാസ്ത്രമുണ്ട്. രാത്രിയില്‍ ആല്‍മരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറപ്പെടുവിയ്ക്കും. ഇത് ശരീരത്തിന് നല്ലതല്ല.

ചെറുനാരങ്ങയും മുളകും

ചെറുനാരങ്ങയും മുളകും

ഇന്ത്യയില്‍ പലയിടങ്ങളിലും കരിങ്കണ്ണകറ്റാന്‍ ചെറുനാരങ്ങയും മുളകും ചേര്‍ത്തു കോര്‍ത്തിടുന്നതു കാണാം. പൂര്‍വികര്‍ ഇവയുടെ ആരോഗ്യഗുണങ്ങള്‍ വെളിപ്പെടുത്താനും ഇവ കൂടതലായി ഉപയോഗിയ്ക്കാനും ചെയ്തിരുന്ന വഴിയാണിത്. ഇത് പിന്നീട് മതപരമായ വിശ്വാസമായി മാറി.

മരണ വീട്ടില്‍ പോയി വന്നാല്‍

മരണ വീട്ടില്‍ പോയി വന്നാല്‍

മരണ വീട്ടില്‍ പോയി വന്നാല്‍ കുളിച്ച ശേഷം മാത്രമേ വീട്ടിലേയ്ക്കു കയറാനോ മറ്റു സാധനങ്ങള്‍ സ്പര്‍ശിയ്ക്കാനോ പാടുള്ളൂവെന്നു പറയും. ഒരാള്‍ മരിച്ചാല്‍ ശരീരത്തില്‍ നിന്നും രോഗാണുക്കള്‍ ചുറ്റുവട്ടത്തേയ്ക്കു പടരും. ഇതില്‍ നിന്നുള്ള ദോഷമൊഴിവാക്കാനുള്ള ഒരു വഴിയാണിത്.

യാത്രയ്ക്കു പുറപ്പെടുമ്പോള്‍

യാത്രയ്ക്കു പുറപ്പെടുമ്പോള്‍

യാത്രയ്ക്കു പുറപ്പെടുമ്പോള്‍ തൈരും തേനും നല്‍കുന്ന ചടങ്ങുണ്ട്. ഇത് ശുഭയാത്രയ്ക്കു സഹായിക്കുമെന്നാണ് വിശ്വാസം. തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുണ്ട്. തേന്‍ ഊര്‍ജം നല്‍കും. ഈ ഘടകങ്ങള്‍ വയറിനും നല്ലതാണ്. ശരീരത്തിനുള്ള ഊര്‍ജം ലഭ്യമാക്കാനും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിയ്ക്കാനും ശരീരം തണുക്കാനുമെല്ലാം ഈ കോമ്പിനേഷന്‍ സഹായിക്കും.

പാമ്പിനെ കൊന്നാല്‍

പാമ്പിനെ കൊന്നാല്‍

പാമ്പിനെ കൊന്നാല്‍ തല തകര്‍ത്തില്ലെങ്കില്‍ പാമ്പു ചാവില്ലെന്ന വിശ്വാസമുണ്ട്. പാമ്പു ചത്താലും ഇതിന്റെ തലയില്‍ നിന്നും വിഷം പുറപ്പെടും. ഇതിനുള്ള പരിഹാരമായാണ് പാമ്പിന്റെ തല തകര്‍ക്കുന്നത്.

കുട

കുട

കുട വീട്ടിനു വെളിയില്‍ വന്ന ശേഷമേ തുറക്കാവൂ എന്നൊരു വിശ്വാസമുണ്ട്. പണ്ടത്തെ കുട കട്ടിയുള്ള കമ്പിയും ലോഹവുമുപയോഗിച്ചാണ് ഉണ്ടാക്കിയിരുന്നത്. ഇത് വീട്ടിനുള്ളില്‍ വച്ചു തുറന്നാല്‍ മററുള്ളവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനു കാരണം. ഇതൊഴിവാക്കാനുള്ള വഴിയാണ് അന്ധവിശ്വാസമായി വളര്‍ന്നത്.

തുളസിയില

തുളസിയില

തുളസിയില ചവയ്ക്കരുത്, വിഴുങ്ങാനേ പാടൂ എന്നു പറയും. ഇതിനും ശാസ്ത്രീയ വിശദീകരണമുണ്ട്. തുളസി പല്ലുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മെര്‍ക്കുറി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് ശരീരത്തിന് നല്ലതല്ല.ഹൈന്ദവ ആചാരങ്ങള്‍, സത്യങ്ങള്‍!!

English summary

Scientific Reasons Behind Hindu Practices

In this article we will discuss about the amazing scientific reasons behind some bizarre Hindu practices which often do not make sense to us. Take a look.
Story first published: Saturday, January 17, 2015, 11:28 [IST]
X
Desktop Bottom Promotion