സ്വാമിമാര്‍ കറുപ്പുടുക്കുന്നതെന്തിന്?

ശബരിമലയ്ക്ക് മാലയിടുമ്പോള്‍ സ്വാമിമാര്‍ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതെന്തിന്?

Posted By:
Subscribe to Boldsky

വ്രതശുദ്ധിയുടെ മാസമാണ് വൃശ്ചികം. മാലയിട്ട് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പന്റേയും മനസ്സും ശരീരവും ശുദ്ധമായിരിയ്ക്കണം. പരിശുദ്ധിയോട് കൂടി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുകയുള്ളൂ.

അത്രയേറെ നിഷ്ട പാലിയ്‌ക്കേണ്ടവരാണ് അയ്യപ്പന്‍മാര്‍. ഞാന്‍ തന്നെയാണ് അയ്യപ്പസ്വാമി എന്ന ചിന്ത ഓരോ ഭക്തന്റേയും മനസ്സിലും ശരീരത്തിലും ഉണ്ടാവണം. വ്രതകാലത്ത് സ്വാമിമാര്‍ കറുത്ത മുണ്ട് ധരിയ്ക്കു്‌നനതെന്തിനെന്നറിയാമോ?

അഗ്നിവര്‍ണ്ണം കറുപ്പ്

അഗ്നിയുടെ പ്രതീകം എന്ന നിലയിലാണ് കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്നിവര്‍മമാണ് കറുപ്പ്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യം എന്നാണ് സങ്കല്‍പ്പം.

സ്വയം അഗ്നിയാവാന്‍

സ്വയം അഗ്നിയാവാനാണ് ഓരോ ഭക്തനും ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതിലൂടെ ഇത് സാധ്യമാകുന്നു.

മനസ്സിലെ മാറ്റം

നാം ധരിയ്ക്കുന്ന വസ്ത്രം നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തന്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം എന്ന് പറയുന്നത്.

അഗ്നി എന്ന ഈശ്വരന്‍

ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അഗ്നിയുമായാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ അഗ്നിയുടെ നിറം കറുപ്പാകുമ്പോള്‍ ഓരോ ഭക്തനും കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകാം.

ഉയര്‍ന്നു പോകാനുള്ള പടി

ഓരോ ഭക്തനും അഗ്നിയായി സ്വയം സങ്കല്‍പ്പിയ്ക്കുന്നതിലൂടെ മനസ്സ് കൊണ്ട് മറ്റുള്ളവരുടെ മനസ്സില്‍ ഉന്നതിയിലെത്തുന്നു എന്നാണ് വിശ്വാസം.

English summary

sabarimala pilgrimage rituals and customs

sabarimala pilgrimage rituals and customs, read to know more.
Please Wait while comments are loading...
Subscribe Newsletter