For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

|

നഖവും മുടിയുമെല്ലാം മുറിയ്ക്കുന്നതു സംബന്ധിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ പല വിശ്വാസങ്ങളുമുണ്ട്. ചില പ്രത്യേക ദിവസങ്ങളില്‍ നഖവും മുടിയും മുറിയ്ക്കരുതെന്നും മറ്റും.

ഇതിനു പുറകിലെ കാരണങ്ങളെക്കുറിച്ച് പലപ്പോഴും നാം അജ്ഞരായിരിയ്ക്കും. ഇതിനൊക്കെ കാര്യകാരണസഹിതമുള്ള വിശദീകരണങ്ങളും വിവരിയ്ക്കുന്നുണ്ട്.

മുടിയും നഖവും മുറിയ്ക്കുന്നതു സംബന്ധിച്ചുള്ള ഇത്തരം ചില വിശദീകരണങ്ങളെക്കുറിച്ചറിയൂ,

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

ഹൈന്ദവവിശ്വാസപ്രകാരം തിങ്കള്‍ ഭഗവാന്‍ ശിവന്റെ ദിനമാണ്. ചന്ദ്രസ്വാധീനം കൂടുതലുള്ള ദിവസം. ചൊവ്വ ഹനുമാന്. ചൊവ്വാഗ്രഹത്തിനു സ്വാധീനം കൂടുതല്‍. ബുധന്‍ കൃഷ്ണന്. ഗ്രഹങ്ങളില്‍ ബുധനാണ് സ്വാധീനം കൂടുതല്‍. വ്യാഴം വിഷ്ണുവിന്. വ്യാഴസ്വാധീനം കൂടുതലുള്ള ദിവസം. വെള്ളി ദുര്‍ഗാദേവിയ്ക്ക്. വീനസിന് സ്വാധീനം. ശനി ശനിദേവന്. ശനിഗ്രഹത്തിന് സ്വാധീനം. ഞായര്‍ സൂര്യന്. സൂര്യദേവനാണ് സ്വാധീനം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

തിങ്കളാഴ്ച ദിവസം ചന്ദ്രസ്വാധീനമുള്ളതുകൊണ്ടുതന്നെ ഈ ദിവസം നഖവും മുടിയും വെട്ടുന്നത് മാനസിക, ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തും. കുട്ടികളുടെ ആരോഗ്യത്തിനു പ്രത്യേകിച്ചും.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

ചൊവ്വാഴ്ച മുടിയും നഖവും വെട്ടുന്നത് ഒരാളുടെ ആയുസു കുറയ്ക്കുമെന്നതാണ് വിശ്വാസം. ഈ ദിവസം മുടിയും നഖവും വെട്ടരുതെന്നു വിശ്വാസം പറയുന്നു.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

ബുധനാഴ്ച നഖവും മുടിയും വെട്ടാന്‍ ചേര്‍ന്ന ദിവസമാണ്. ഈ ദിവസം മുടിയും നഖവും വെട്ടുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വാസം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

വ്യാഴാഴ്ച ദിവസം മുടിയും നഖവും മുറിയ്ക്കുന്നത് ലക്ഷ്മീദേവിയോടുള്ള അനാദരവാണെന്നു വിശ്വാസം. ഇത് ശുഭദായകമല്ല.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

വെള്ളിയാഴ്ച മുടിയും നഖവും മുറിയ്ക്കാന്‍ നല്ലതാണെന്നു പറയും. ഇത് സൗന്ദര്യദേവതയായ വീനസിന്റെ ദിനമായി കരുതപ്പെടുന്നു. ഈ ദിവസം മുടിയും നഖവും മുറിയ്ക്കുന്നത് സൗന്ദര്യവും പ്രശസ്തിയും വിജയവും കൊണ്ടുവരുമെന്നു വിശ്വാസം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

ശനിദേവന്റെ ദിനമായ ശനിയാഴ്ച മുടി മുറിയ്ക്കുന്നത് അകാലമരണത്തിനും അപകടമരണത്തിനും വഴിയൊരുക്കുമെന്നാണ് വിശ്വാസം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍

ഞായറാഴ്ച സൂര്യദേവന്റെ ദിവസം. ഈ ദിവസം മുടിയും നഖവും മുറിയ്ക്കുന്നത് പണം, സമാധാനം, ധര്‍മം എന്നിവ നശിപ്പിയ്ക്കുമെന്നാണ് വിശ്വാസം. മഹാഭാരത്തിലാണ് ഇതു വിശദമാക്കുന്നത്.

Read more about: spirituality
English summary

Right Days To Cut Nails And Hair

Right Days To Cut Nails And Hair, Read more to know about
X
Desktop Bottom Promotion