For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മതപരമായ ചിഹ്നങ്ങളും അര്‍ത്ഥവും

By Super
|

മതപരമായ ചിഹ്നങ്ങളും അവയുടെ അര്‍ത്ഥങ്ങളും നമ്മളില്‍ നിന്നും നഷ്ടമായി കൊണ്ടിരിക്കുകയാണ്‌. പലപ്പോഴും ദൈവികമായ പല ചിഹ്നങ്ങളും നമ്മള്‍ കാണാറുണ്ട്‌ എന്നാല്‍ യാഥാര്‍ത്ഥത്തില്‍ ഇതിന്റെ അര്‍ത്ഥം അറിഞ്ഞു എന്ന്‌ വരില്ല. മറ്റ്‌ ചില സന്ദര്‍ഭങ്ങളില്‍ , ചില സാധാരണ മതചിഹ്നങ്ങള്‍ ഏറെ പ്രചാരം നേടും എന്നാല്‍ ഇവയുടെ യഥാര്‍ത്ഥ അര്‍ത്ഥം ചരിത്രത്തില്‍ നിന്നും നഷ്ടമായിരിക്കും. വാസ്‌തവത്തില്‍ ചില മതചിഹ്നങ്ങളുടെ അര്‍ത്ഥം നമ്മളെ ഞെട്ടിക്കും.

ഉദാഹരണത്തിന്‌, ക്രിസ്‌തുമതത്തിന്റെ അറിയപ്പെടുന്ന വിശുദ്ധ ചിഹന്മാണ്‌ കുരിശ്‌. യഥാര്‍ത്ഥത്തില്‍ കുരിശ്‌ പ്രതിനിധീകരിക്കുന്നത്‌ റോമക്കാരില്‍ നിന്നും യഹൂദര്‍ക്കും ആദ്യകാല ക്രിസ്‌ത്യാനികള്‍ക്കും ഉണ്ടായ പീഡനമാണ്‌.

ചില സാധാരണ മത ചിഹ്നങ്ങളും അവയുടെ അര്‍ത്ഥവും

സ്വസ്‌തിക്‌

സ്വസ്‌തിക്‌

ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഹിന്ദുമത ചിഹ്നമാണ്‌ സ്വസ്‌തിക്‌. വീടുകളുടെ വാതിലുകളിലും ലക്ഷ്‌മീ ദേവിയ്‌ക്കായി നില കൊള്ളുന്ന കലശങ്ങളിലും ഈ ചിഹ്നം അടയാളപ്പെടുത്തിയിട്ടുണ്ടാവും.

ദാവൂദിന്റെ നക്ഷത്രം

ദാവൂദിന്റെ നക്ഷത്രം

ആറ്‌ അഗ്രങ്ങളുള്ള പ്രശസ്‌തമായ നക്ഷത്രമാണ്‌ ദാവൂദിന്റെ നക്ഷത്രം എന്നറിയപ്പെടുന്നത്‌. ഇസ്രയേല്‍ പതാകയുടെ ചിഹ്നമാണിത്‌. ജൂതകല്ലറകളെയാണ്‌ ഇത്‌ അടയാളപ്പെടുത്തുന്നത്‌. പരസ്‌പരം ഇടകലരുന്ന വരകള്‍ പ്രതിനിധാനം ചെയ്യുന്നത്‌ ദാവൂദിന്റെയും ബെഞ്ചമിന്റെയും ഒന്നുചേരല്‍ ആണ്‌.

ത്രിശൂലം

ത്രിശൂലം

ശക്തിയെ പ്രതിനിധീകരിക്കുന്ന ഗ്രീക്ക്‌ -റോമന്‍ ചിഹ്നമാണ്‌ ത്രിശൂലം. സമുദ്രങ്ങളുടെ ദേവനായ പോസിഡിയോണ്‍ ആണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. ഹിന്ദുമതത്തില്‍ ഭഗവാന്‍ ശിവന്റെ ചിഹ്നമാണ്‌ ഇത്‌. ക്രിസ്‌തുമതത്തില്‍ ത്രിശൂലം ചെകുത്താന്റെ ചിഹ്നമാണ്‌ ഫോര്‍ക്‌(മുള്‍ക്കത്തി) എന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌.

കുരിശ്‌

കുരിശ്‌

ക്രിസ്‌തുമത്തിലെ ഏറ്റവും പ്രശ്‌സതമായ ചിഹ്നമാണ്‌ കുരിശ്‌. സ്വന്തം രക്തം കൊണ്ട്‌ മനുഷ്യരുടെ പാപങ്ങള്‍ നീക്കിയ യേശുവിന്റെ യാതനകളെയാണ്‌ ഇത്‌ പ്രതിനിധീകരിക്കുന്നത്‌.

ഖാംട

ഖാംട

സിഖ്‌ മത ചിഹ്നമാണ്‌ ഇത്‌. ശക്തിയും വിശുദ്ധിയമാണ്‌ ഇത്‌ അര്‍ത്ഥമാക്കുന്നത്‌. ഖാംടയില്‍ കുറുകെ വച്ച കൃപാണ്‍ ഉണ്ട്‌. ഇത്‌ രാഷ്ട്രീയ ശക്തിയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഇരട്ടത്തലയുള്ള വാള്‍ പ്രതിനിധീകരിക്കുന്നത്‌ ഏക ദൈവത്തിലുള്ള വിശ്വാസവും.

നക്ഷത്രവും ചന്ദ്രക്കലയും

നക്ഷത്രവും ചന്ദ്രക്കലയും

ഇസ്ലാമിക്‌ ചിഹ്നമായ ഇത്‌ ഇന്ന്‌ മുസ്ലീമുകളുടെ സാധാരണ ചിഹ്നമാണ്‌. ഈ ചിഹ്നം യഥാര്‍ത്ഥത്തില്‍ ഓട്ടോമാന്‍ ചക്രവര്‍ത്തിയുടെ പതാക ആണ്‌ പ്രതിനിധീകരിക്കുന്നത്‌.

ഓം

ഓം

ഹിന്ദുമത ചിഹ്നമായ ഓം സമ്പൂര്‍ണ പ്രപഞ്ചത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഈ ചിഹ്നം യഥാര്‍ത്ഥത്തില്‍ ആത്മാവിന്റെ ഉള്ളില്‍ നിന്നും വരുന്ന മന്ത്രമാണ്‌ . പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മദേവനെയാണ്‌ ഇത്‌ പ്രതിനിധീകരിക്കുന്നത്‌.

പെന്റാഗ്രാം

പെന്റാഗ്രാം

വൃത്തത്താല്‍ ചുറ്റപ്പെട്ട അഞ്ച്‌ അഗ്രങ്ങളുള്ള നക്ഷതമാണ്‌ യഥാര്‍ത്ഥത്തില്‍ പെന്റാഗ്രാം. പരിശുദ്ധ സ്‌ത്രീത്വത്തെയാണ്‌ ഇത്‌ പ്രതിനിധീകരിക്കുന്നത്‌. മാന്ത്രിക വിദ്യകള്‍ക്കും ഈ ചിഹ്നം ഉപയോഗിക്കാറുണ്ട്‌.

ഇക്തസ്‌ അഥവ മത്സ്യം

ഇക്തസ്‌ അഥവ മത്സ്യം

ഇക്തസ്‌ അഥവ മത്സ്യം ക്രിസ്‌തുവിന്റെ ആദ്യ ചിഹ്നമാണ്‌. ഇതിന്‌ കാരണം ക്രിസ്‌തുവിന്റെ പന്ത്രണ്ട്‌ ശിഷ്യന്‍മാരും മുക്കുവരായിരുന്നു.

മനോറ

മനോറ

മെഴുകുതിരി തട്ട്‌ പോലെ തോന്നിപ്പിക്കുന്ന മനോറ ഒരു ജൂത ചിഹ്നമാണ്‌. മനോറയുടെ രൂപഘടന മോശയുടെ സ്വപ്‌നത്തിലെത്തി ദൈവം വെളിപ്പെടുത്തുകയായിരുന്നു.

യിന്‍ & യാങ്‌

യിന്‍ & യാങ്‌

ഈ ചൈനീസ്‌ ചിഹ്നം പ്രതിനിധീകരിക്കുന്നത്‌ പ്രകൃതിയുടെ സന്തുലനമാണ്‌. സ്‌ത്രീ പുരുഷ ഊര്‍ജങ്ങളെയും ഇത്‌ പ്രതിനിധീകരിക്കുന്നുണ്ട്‌.

അഹിംസ മുദ്ര

അഹിംസ മുദ്ര

ഇന്ത്യയില്‍ വളരെ സാധാരണമായ ജൈനമതചിഹ്നമാണിത്‌. സമ്പൂര്‍ണ്ണ അക്രമരാഹിത്യത്തില്‍ വിശ്വസിക്കുന്നവരാണ്‌ ജൈനമതക്കാര്‍. നിര്‍ത്തുക എന്ന കൈമുദ്ര അക്രമത്തിന്‌ എതിരെയുള്ള പ്രതിജ്ഞ ഓര്‍മ്മപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

English summary

Religious Symbols And Their Meanings

Religious symbols and their meanings are often lost to us. The same holy symbols can have many different meanings. To know these religious symbols and meanings, read more,
Story first published: Tuesday, February 10, 2015, 11:54 [IST]
X
Desktop Bottom Promotion