For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മീയ യാത്ര ജീവിതത്തെ മെച്ചപ്പെടുത്തുന്നതെങ്ങനെ?

By Super
|

എന്നും ഒരേ ജീവിത ചുറ്റുപാടില്‍ തന്നെ ജീവിക്കുക എന്നത്‌ അത്ര രസകരമായ സംഗതി അല്ല. സ്ഥിരം ജോലി, സ്ഥിരം വഴികള്‍, സ്ഥിരം ഭക്ഷണം എന്നത്‌ വിരസത മാത്രമല്ല വിഷാദവും ദുഖവും നല്‍കും. പലപ്പോഴും നിങ്ങള്‍ക്ക്‌ വേണ്ടി നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്‌ ഒരു യാത്ര പോവുക എന്നതാണ്‌.

ആത്മാവിനെയും മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കാന്‍ യാത്രകള്‍ സഹായിക്കും. എന്താണ്‌ യഥാര്‍ത്ഥത്തില്‍ നിങ്ങളെന്ന്‌ കണ്ടെത്താന്‍ യാത്രകള്‍ സഹായിക്കും.

ആത്മീയ യാത്രകള്‍ ജീവിതം മാറ്റുന്ന പത്ത്‌ വഴികള്‍


Travel

1. ജീവിതത്തിന്റെ സൗന്ദര്യം അറിയുക

ജോലിയുടെ തിരക്കുകള്‍ മൂലം പലപ്പോഴും നിങ്ങള്‍ ജീവിതത്തിന്റെ സൗന്ദര്യം മറന്നു പോകും.

പുറത്തിറങ്ങി നടക്കുമ്പോള്‍ സൂര്യന്‍ ആകാശത്ത്‌ ജ്വലിക്കുന്നുണ്ടെന്ന്‌ നിങ്ങള്‍ തിരിച്ചറിയാത്ത അവസ്ഥ എത്തിയാന്‍ നിങ്ങള്‍ക്ക്‌ വേണ്ടത്‌ തിരിച്ചറിയേണ്ട്‌ സമയമായി എന്നതിന്റ സൂചനയാണ്‌. നമ്മള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതമാണ്‌ നമ്മുടേതെങ്കില്‍ നമ്മള്‍ നിര്‍ബന്ധത്താല്‍ ചെയ്യുന്ന ജോലികള്‍ കുറവും പ്രചോദനത്താല്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടുതലുമായിരിക്കും. ഈ മാറ്റം ഇപ്പോള്‍ തന്നെ സംഭിവിക്കേണ്ടതാണ്‌. എന്തിന്‌ കാത്തിരിക്കണം? ഒരു പക്ഷെ എന്താണ്‌ ചെയ്യേണ്ടത്‌ എന്ന്‌ നിങ്ങള്‍ക്ക്‌ അറിയില്ലായിരിക്കും, നിശ്ചമാക്കപ്പെട്ടതായോ അടിപ്പെട്ടുപോയതായോ അനുഭവപ്പെട്ടേക്കാം.സ്ഥിരം ചുറ്റുപാടുകളില്‍ നിന്നും പുറത്ത്‌ കടന്ന്‌ സ്ഥായിയായ സ്‌ന്തോഷം നല്‍കുന്ന മാറ്റങ്ങള്‍ സ്വീകരിക്കുക.

2. ജീവിതത്തിന്റെ വിരസത അകറ്റുക

ഒരു ഭക്ഷണം പിന്നെയും പിന്നെയും ആവര്‍ത്തിച്ച്‌ കഴിച്ചു കൊണ്ടിരുന്നാല്‍ അത്‌ എങ്ങനെ പഴകുമെന്ന്‌ നിങ്ങള്‍ക്കറിയില്ലേ, പ്രത്യേകിച്ച യാതൊരു പോഷകങ്ങളും ഇല്ലാത്ത കൊഴുപ്പും അന്നജങ്ങളും മാത്രമടങ്ങിയവയാണെങ്കില്‍? ഇങ്ങനെ കഴിക്കുന്നതിന്‌ മാറ്റം വരുത്തി അന്നനാളത്തിന്‌ ചിലപ്പോഴൊക്കെ വിശ്രമം നല്‍കണം. ഇത്തരത്തില്‍ പഴകിയ ആഹാരം പോലെ ജീവിതം വിരസമാകാന്‍ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. ജീവിതം വിരസമാകുന്നുവെന്ന്‌ തോന്നി തുടങ്ങുമ്പോള്‍ സാഹസിക യാത്രകള്‍ക്ക്‌ പോകുന്നത്‌ ഹൃദയത്തിന്‌ ഉന്മേഷവും പുതുമയും നല്‍കും.

3. ബന്ധങ്ങള്‍ ദൃഢമാവാന്‍

യാത്ര അത്‌ വലുതായാലും ചെറുതായാലും മനസ്സിന്‌ ഉന്മേഷം നല്‍കും. മനസ്സില്‍ ശാന്തിയും സന്തോഷവും നിറയുന്നത്‌ ബന്ധങ്ങളെ പുതിയ രീതിയില്‍ കാണാന്‍ സഹായിക്കും. യാത്രയില്‍ ഒപ്പം ആരെങ്കിലും ഉണ്ടെങ്കില്‍ അവരുമായുള്ള ബന്ധം എന്തു തന്നെയായാലും യാത്രയ്‌ക്ക്‌ ശേഷം അവരോടുള്ള അടുപ്പം കൂടുതല്‍ ദൃഢമാകുന്നതായി തോന്നും.

4. നിങ്ങള്‍ക്ക്‌ നിങ്ങളോടുള്ള ബന്ധം അറിയാന്‍

എല്ലാവര്‍ക്കും ചിലപ്പോഴെങ്കിലും ഏകാന്തത ആവശ്യമാണ്‌. തനിക്കാവശ്യമില്ലാത്ത കാര്യങ്ങളില്‍ പതിവായി മുഴുകുന്നത്‌ ഒഴിവാക്കി

അവരവര്‍ക്കായി അല്‍പം സമയം കണ്ടെത്തുന്നത്‌ ഏകാന്തത ധ്യാനത്തിന്റെ ഫലം നല്‍കും. എന്നാല്‍, സ്‌നേഹിക്കുന്നവരില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത്‌ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെക്കാലമെടുത്തെന്നിരിക്കും.

5. പഠനത്തിന്‌ പുതിയ സാധ്യതകള്‍ നല്‍കും

ലോകത്തെ അറിയുന്നത്‌ പുതിയ ആളുകളെ അറിയാനും നിങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാനും സഹായിക്കും. നിങ്ങളുടെ സ്വാഭാവിക ചുറ്റുപാടില്‍ തന്നെ സ്ഥിരമായി കഴിയുന്നത്‌ കൂട്ടില്‍ കഴിയുന്നത്‌ പോലെയാണ്‌ അതില്‍ പ്രത്യേകിച്ച്‌ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകില്ല. ജീവിത പാതയിലെ നമ്മുടെ യഥാര്‍ത്ഥ സാധ്യതകള്‍ കൂട്ടില്‍ കിടന്നാല്‍ അറിയാന്‍ കഴിയില്ല. നിങ്ങളുടെ ചെറിയ ചുറ്റുപാടില്‍ നിന്നും വിദ്യാഭ്യാസവും തൊഴിലും നിങ്ങള്‍ക്ക്‌ ലഭിച്ചേക്കാം എന്നാല്‍ അത്‌ നിങ്ങളുടെ സാധ്യതകള്‍ക്കും കഴിവിനും അനുസരിച്ചുള്ള അവസരങ്ങള്‍ ആകണമെന്നില്ല. കൂടിനുള്ളില്‍ നിന്നും പുറത്ത്‌ കടന്ന്‌ മനസ്സ്‌ വിശാലമാകാന്‍ അനുവദിക്കുക , എവിടെയാണ്‌ നിങ്ങളുെ കഴിവ്‌ വിനിയോഗിക്കേണ്ടതെന്ന്‌ വളരെ പെട്ടന്ന്‌ മനസ്സിലാകും.

6. പ്രാധാന്യങ്ങള്‍ തിരിച്ചറിയുക

സത്യസന്ധമായി പറഞ്ഞാല്‍ ജീവിതം പലപ്പോഴും കഠിനമാണ്‌ പ്രത്യേകിച്ച്‌ വളര്‍ന്ന്‌ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു തുടങ്ങുന്നതോടെ. ഉത്തരവാദിത്തങ്ങള്‍ ഏറെ ഉണ്ട്‌ എന്നതു കൊണ്ട്‌ അവയുടെ പ്രാധാന്യത്തിന്‌ അനുസരിച്ച്‌ തരം തിരിക്കേണ്ട എന്നല്ല. പഴയ ചുറ്റുപാടുകളില്‍ നിന്നും പുറത്ത്‌ കടന്ന്‌ മനസ്സിനെ ചിന്തിക്കാന്‍ അനുവദിക്കുക. ചെയ്യേണ്ട കാര്യങ്ങളുടെ പ്രധാന്യം എന്താണന്നും ഇവയില്‍ എന്തെല്ലാമാണ്‌ എല്ലാവര്‍ക്കും ഗുണകരമാകുന്നതെന്നും വേര്‍തിരിച്ച്‌ അറിയാന്‍ ഇത്‌ സഹായിക്കും.

7.പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം

എന്ത്‌ പ്രശ്‌നത്തിനും ഒരു പരിഹാരമുണ്ട്‌. സ്‌നേഹിക്കുന്നവരുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാലും ജോലി സ്ഥലത്ത്‌ അംഗീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും സംഭവിച്ചാലും കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തവിധം സാഹചര്യം വിഷമകരമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തേക്കിറങ്ങി അല്‍പ നേരം യാത്ര ചെയ്യുന്നത്‌ നിങ്ങളുടെ മനസ്സില്‍ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും. കാര്യങ്ങളെ നിങ്ങളുടെ വഴിക്ക്‌ കൊണ്ടുവരാനുള്ള പരിഹാരം മനസ്സ്‌ ശാന്തമാകുന്നതിലൂടെ ലഭിക്കും.

8. മനസിന്‌ സ്വച്ഛത

ജീവിതം കഠിനവും ചെളിയില്‍ നടക്കും പോലെ വഴുവഴുപ്പുള്ളതുമാണന്ന്‌ തോന്നുന്നുണ്ടോ? ഒരു ആത്മീയ യാത്രയ്‌ക്ക്‌ പോകൂ, ഈ കാഠിന്യം അലിഞ്ഞ്‌ പോകുന്നതായി അനുഭവപ്പെടും. കൂടുതല്‍ ലോക പരിചയം നിങ്ങള്‍ക്ക്‌ മികച്ച തീരുമാനം എടുക്കാനുള്ള ശേഷി തരും. എവിടെയെങ്കിലും തങ്ങി നില്‍ക്കുന്നതിനേക്കാള്‍ ഒഴുക്കിനൊപ്പം പോകുമ്പോഴാണ്‌ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്‌തരാവുക.

9. ശുഭാപ്‌തി വിശ്വാസം ഉയരും

അതെ, നിങ്ങള്‍ക്കിത്‌ ഊഹിക്കാം!!മരങ്ങള്‍, നദികള്‍,ചെടികള്‍, അമ്പലങ്ങള്‍, വിദേശ ഭാഷകള്‍ തുടങ്ങി പരിമിതമായി ലഭിക്കുന്ന കുളിമുറികള്‍ പോലും നിങ്ങള്‍ക്ക്‌ കിട്ടിയ അനുഗ്രഹീതമായ ജീവിതത്തെ കുറിച്ചുള്ള കാഴ്‌ചപ്പാട്‌ മെച്ചപ്പെടുന്നതിലും കൃതജ്ഞത ഉയരുന്നതിലും ഏറെ പങ്കുവഹിക്കുന്നുണ്ട്‌. ജീവിതത്തെ കുറിച്ചുള്ള നല്ല കാഴ്‌ചപ്പാട്‌ നിങ്ങളുടെ ക്രിയാത്മകതയില്‍ ഏറെ മാറ്റും വരുത്തും.

10. മനസ്സിനും ശരീരത്തിനും ആരോഗ്യം

ശരിക്കൊരു ആത്മീയയാത്ര നടത്തിയാല്‍ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം കാണാന്‍ കഴിയും. യാത്രകളില്‍ നമ്മളില്‍ പലരും മികച്ച ആഹാരങ്ങളായിരിക്കും കഴിക്കുക. യാത്രയില്‍ ശരീരം എങ്ങനെ പരിപാലിക്കണം എന്ന്‌ ബോധം പലര്‍ക്കുമുണ്ടാകും.

അതുകൊണ്ട്‌ ഇനി യാത്ര തുടങ്ങാം! നിങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും പുതിയതായി സൃഷ്ടിക്കുക , സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി പുതിയതായി എന്തെങ്കലും സൃഷ്‌ടിക്കുക. എന്തായാലും നിങ്ങള്‍ അവരുടെ പ്രതിഫലനമാണ്‌, നിങ്ങളുടെ പരിവേഷത്തിലുണ്ടാകുന്ന എന്ത്‌ മാറ്റവും അവരയെും ബാധിക്കും,

English summary

Reasons Why Spiritual Journey Will Improve Your Life

Here are reasons why a Spiritual Journey Might Change Your Life. Read more to know,
Story first published: Tuesday, October 28, 2014, 14:32 [IST]
X
Desktop Bottom Promotion