For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൗര്‍ണമി ദിനം ജനലരികില്‍ നിന്നു മുടി ചീകിയാല്‍....

|

തൃസന്ധ്യയായാല്‍ മുടി ചീകരുത്, മുടി അഴിച്ചിട്ടു നടക്കരുത് എന്നെല്ലാം കാരണവന്മാര്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടും പറയാറുണ്ട്. പ്രത്യേകിച്ച് വിളക്കു വച്ചു കഴിഞ്ഞാല്‍. ഇന്നത്തെക്കാലത്ത് ഇതിനൊന്നും അധികം പേര്‍ ചെവി കൊടുക്കാറില്ലെങ്കിലും പണ്ട് ഇതെല്ലാം ചിട്ടയായി അനുസരിയ്ക്കുന്ന ഒരു സമൂഹവുമുണ്ടായിരുന്നു.

വെറുവാക്കല്ല പല ചൊല്ലലുകളും ഇതിനു പുറകില്‍ പറയാനൊരു കാരണവുമുണ്ടാകും.

മുടി സന്ധ്യ കഴിഞ്ഞാല്‍ ചീകരുത്, അഴിച്ചിട്ടു നടക്കരുത് എന്നീ കാര്യങ്ങള്‍ക്കു പുറകിലും ഇത്തരം ചില വിശ്വാസങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

Kavya Madhavan

സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ ദുഷ്ടശക്തികള്‍ പുറത്തേയ്ക്കിറങ്ങുമെന്നാണ് വിശ്വാസം. മുടിയഴിച്ചിട്ട സുന്ദരികളായ സ്ത്രീകളെ ഇവര്‍ ഉന്നം വയ്ക്കുമത്രെ. ഇവരെ അപായപ്പെടുത്തുകയോ ഇവരുടെ ദേഹത്തില്‍ വാസമുറപ്പിയ്ക്കുകയോ ചെയ്യും.

സന്ധ്യയ്ക്കു മുന്‍പ് മുടി കെട്ടിവയ്ക്കണമെന്നു പറയും. സന്ധ്യയ്ക്ക് വിളക്കു വയ്ക്കുക, പൂജാദി കര്‍മങ്ങള്‍ എന്നിവ പതിവാണ്. ഇതിനിടയില്‍ മുടി കാണുന്നത് ശകുനപ്പിഴയാണെന്ന വിശ്വാസവുമുണ്ട്.

താഴെ മുടി വീണു കിടക്കുന്നതും അശുഭകരമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഇത് കുടുംബത്തില്‍ കലഹമുണ്ടാക്കുമെന്നു പറയപ്പെടുന്നു.

പൂര്‍ണചന്ദ്രനുദിയ്ക്കുന്ന ദിവസം രാത്രി തുറന്നിട്ട ജനാലയ്ക്കരികില്‍ നിന്ന് മുടി ചീകരുതെന്നു പറയും. ഇങ്ങനെ ചെയ്യുന്നത് ദുഷ്ടശക്തികള്‍ക്കുള്ള ക്ഷണമാണെന്നാണു വിശ്വാസം.

ആര്‍ത്തവത്തിന്റെ ആദ്യദിവസം മുടി കഴുകിയാല്‍ ഭ്രാന്തു പിടിയ്ക്കുമെന്ന വിശ്വാസവും ചിലയിടത്തുണ്ട്. ഇതുപോലെ ആര്‍ത്തസമയത്ത് രാത്രി മുടി കഴുകുന്നത് ബ്ലീഡിംഗ് വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തുമെന്നും പറയപ്പെടുന്നു.

മുടി ചീകുന്നതിനിടെ ചീപ്പു താഴെ വീണാല്‍ ഉടന്‍ തന്നെ എന്തെങ്കിലും ചീത്ത വാര്‍ത്ത കേള്‍ക്കാനിട വരുത്തുമെന്നും പറയുന്നു. ആര്‍ത്തവ കാലത്തെ ക്ഷേത്രവിലക്കിനു പുറകില്‍

English summary

Reasons Not To Comb Hair After Sunset

Lets us have a look at these Indian superstitions about hair and why you should not comb your hair after sunset,
X
Desktop Bottom Promotion