For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹദിനത്തിലെ മഴ ഭാഗ്യമോ നിര്‍ഭാഗ്യമോ?

By Super
|

വിവാഹ ദിവസം സംഭവിക്കാനിടയുണ്ടെന്ന് കരുതുന്ന കാര്യങ്ങളില്‍ ഏറ്റവും അവസാനത്തേതായി വരനും വധുവും ചിന്തിക്കുന്ന കാര്യമായിരിക്കും മഴ. ചില സംസ്കാരങ്ങളില്‍ വിവാഹദിനത്തിലെ മഴ സന്താനഭാഗ്യത്തെയും ശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നു. വിവാഹദിനത്തില്‍ മഴ പെയ്യുന്നത് ഭാഗ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വീടിന്‌ പ്രേതബാധ ഉണ്ടോ?

വിവാഹദിനത്തിലെ മഴ ദുരന്തമായി കണക്കാക്കപ്പെട്ടേക്കാം. വിവാഹദിനത്തിലെ കാലാവസ്ഥ മഴക്കോളുള്ളതോ നിശ്ചയിക്കാനാവത്തതോ ആകുമെന്നും ആശങ്കപ്പെടാം. കൂടാതെ ആ ദിവസത്തെ കാലാവസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ അന്വേഷണം നടത്തുകയും ചെയ്യും.

1. സന്തുഷ്ടമായ ദിവസം

1. സന്തുഷ്ടമായ ദിവസം

നിങ്ങളുടെ ജീവിതത്തിലെ സന്തുഷ്ടമായ ഒരു ദിവസമായിരിക്കും വിവാഹദിനം. സ്നേഹവും, സന്തോഷവും, പ്രതീക്ഷകളും, ജിജ്ഞാസയും നിറഞ്ഞ ഒരു ദിവസം.

2. മഴ അനുഗ്രഹമാണ്

2. മഴ അനുഗ്രഹമാണ്

മഴ വരണ്ട നിലങ്ങളില്‍ ജലം നല്കുന്നു. അതിനാല്‍ തന്നെ മഴു ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. അത് മനസില്‍ സൂക്ഷിച്ച് വിവാഹദിനത്തിലെ മഴ ഒരു ഭാഗ്യമായി കണക്കാക്കുന്നു.

3. പ്രതീകാത്മകത

3. പ്രതീകാത്മകത

പല കാരണങ്ങളാല്‍ വിശേഷ ദിനങ്ങളിലെ മഴയെ അനുഗ്രഹമായി കണക്കാക്കുന്നു. അനുഗ്രഹം, ശുദ്ധി, യോജിപ്പ്, പുതിയ ദിനം എന്നിവയെ മഴ പ്രതീകവത്കരിക്കുന്നു. ചില സംസ്കാരങ്ങളില്‍ ഇത് ഫലപുഷ്ടിയുടെ അടയാളമാണ്. പോസിറ്റീവായ സൂചനകളാല്‍ മഴയുള്ള വിവാഹദിനത്തെ ഭാഗ്യമായി കണക്കാക്കുന്നു.

4. പ്രതീക്ഷയും അംഗീകാരവും

4. പ്രതീക്ഷയും അംഗീകാരവും

എല്ലാത്തിലുമുപരിയായി മഴ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. എല്ലാവരും തങ്ങളുടെ വിവാഹം അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. അനുഗ്രഹം എന്നത് പ്രത്യാശയും അംഗീകാരവുമാണ്. മുന്‍പിലുള്ള സാധ്യതകളെ പരിഗണിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശുഭാപ്തിപരമായിരിക്കണം.

5. അഭിവൃദ്ധി

5. അഭിവൃദ്ധി

അനുഗ്രഹം അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. ഇത് മാനസികവും ഭൗതികവുമായ തലങ്ങളിലാണ്. അതിനാലാണ് വിശേഷ ദിവസങ്ങളിലെ മഴയെ അനുഗ്രഹമായി കണക്കാക്കുന്നത്. സന്തുഷ്ടകരമായ ജീവിതത്തിലുള്ള പ്രതീക്ഷയാലാണിത്.

6. പുതുമയും നവീനതയും

6. പുതുമയും നവീനതയും

മഴ പെയ്തുകഴിയുമ്പോളുള്ള ശുദ്ധീകരിക്കപ്പെട്ട അവസ്ഥ നിങ്ങള്‍ക്ക് പുതുമ നല്കും. വിവാഹം കഴിക്കുന്നവരെ സംബന്ധിച്ച് ഒരു പുതിയ തുടക്കം ഒരുമിച്ചുള്ള ജീവിതത്തിന്‍റെ പുറപ്പാടിന്‍റെ അഭിമുഖീകരിക്കലാണ്.

7. ഫലപുഷ്ടി

7. ഫലപുഷ്ടി

മഴ ഫലഭൂയിഷ്ടതയുടെ അടയാളമാണ്. വെള്ളം ജീവജാലങ്ങളെ വളരാന്‍ സഹായിക്കുന്നു. ഏറെ വധുവരന്മാരും തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നു. ചില സംസ്കാരങ്ങളില്‍ വിവാഹദിനത്തില്‍ മഴ പെയ്യുന്നത് നിരവധി സന്താനങ്ങളുണ്ടാവുമെന്നതിന്‍റെ അടയാളമായി കണക്കാക്കുന്നു. സന്താനങ്ങളെ അനുഗ്രഹമായാണല്ലോ കണക്കാക്കുന്നത്.

8. ഭൗതിക സമ്പത്ത്

8. ഭൗതിക സമ്പത്ത്

ഫലപുഷ്ടി എന്നത് ഭൗതിക സമ്പത്തിലേക്കും വളരുന്നതാണ്. സമ്പന്നമായ ആസ്തികള്‍, ഉത്പാദനക്ഷമത, മികച്ച വിളവ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഇത്.

9. ഐക്യം

9. ഐക്യം

വിവാഹദിനത്തിലെ മഴ ഐക്യത്തിന്‍റെ സൂചനയാണ്. ഇതിന് പിന്നിലുള്ള പ്രമാണം 'വിവാഹം ഒരു ബന്ധിപ്പിക്കലാണ്' എന്ന പ്രയോഗമാണ്.

10. ഭാഗ്യത്തിന്‍റെ അടയാളപ്പെടുത്തല്‍

10. ഭാഗ്യത്തിന്‍റെ അടയാളപ്പെടുത്തല്‍

വിവാഹദിനത്തിലെ മഴ ഭാഗ്യത്തിന്‍റെ സത്തയാണ്. സൗഭാഗ്യം നിറഞ്ഞ ഒരു ജീവിതകാലത്തിന്‍റെ പ്രഭാതമായാണ് ഇത് പ്രതീക്ഷിക്കപ്പെടുന്നത്. അത് അനുഗ്രഹത്തെയും വിജയത്തെയും സൂചിപ്പിക്കുന്നു.

11. നനഞ്ഞ വധു ഭാഗ്യവതിയാണ്

11. നനഞ്ഞ വധു ഭാഗ്യവതിയാണ്

വിവാഹത്തെ സംബന്ധിച്ച ഇറ്റാലിയന്‍ ചൊല്ലായ " സ്പോസ ബഗ്നാറ്റ, സ്പോസ ഫോര്‍ച്യുണാറ്റ" എന്നത് വിവര്‍ത്തനം ചെയ്താല്‍ "നനഞ്ഞ വധു, ഭാഗ്യവതിയായ വധു" എന്നാണര്‍ത്ഥം.

English summary

Rain On Your Wedding Day Good Luck Or Bad Luck

In some cultures, rain on your wedding day symbolizes fertility and cleansing. It is believed that it’s good luck if it Rains on your Wedding Day.
X
Desktop Bottom Promotion