For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൗര്‍ഭാഗ്യവും ദാരിദ്ര്യവും;കണ്ണാടി ഇങ്ങനെയെങ്കില്‍

കണ്ണാടി കൃത്യമായ സ്ഥലത്തല്ല സ്ഥാപിച്ചതെങ്കില്‍ അത് നെഗറ്റീവ് എനര്‍ജിയും ദൗര്‍ഭാഗ്യവും കൊണ്ട് വരുന്നു

|

കണ്ണാടി നമ്മുടെ ജീവിതത്തില്‍ വളരെ വലിയൊരു പങ്ക് വഹിക്കുന്ന ഒന്നാണ്. ഒരു വീട്ടിലായാലും ജോലിസ്ഥലത്തായാലും കണ്ണാടി വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പുറത്തെവിടെയെങ്കിലും പോവണമെങ്കില്‍ പോലും കണ്ണാടിയില്ലാതെ കഴിയില്ല. എന്നാല്‍ വാസ്തുശാസ്ത്ര പ്രകാരം കണ്ണാടി സൂക്ഷിക്കേണ്ട സ്ഥലവും കണ്ണാടി നോക്കേണ്ട സമയവും എല്ലാം ഉണ്ട്.

അമ്പരപ്പും നിഡൂഢതയും നിറഞ്ഞ ശരീരരഹസ്യങ്ങള്‍അമ്പരപ്പും നിഡൂഢതയും നിറഞ്ഞ ശരീരരഹസ്യങ്ങള്‍

ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണാടിയോടിടപെട്ടാല്‍ ദൗര്‍ഭാഗ്യം കൊണ്ട് വരും എന്നാണ് വാസ്തു പറയുന്നത്. ചില സമയം കണ്ണാടിയില്‍ നോക്കുമ്പോള്‍ പേടിയ്ക്കുന്നുണ്ടോ, അതിന് കാരണം മറ്റ് ചിലതാണ്. എന്തൊക്കെയെന്ന് നോക്കാം.

 കണ്ണാടി വെയ്ക്കുമ്പോള്‍

കണ്ണാടി വെയ്ക്കുമ്പോള്‍

ഭിത്തിയില്‍ കണ്ണാടി വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കണം. വാസ്തു ശാസ്ത്ര പ്രകാരം ചില നിയമങ്ങള്‍ കണ്ണാടി സ്ഥാപിക്കുമ്പോഴും പാലിക്കേണ്ടതാണ്.

 വളരെ നേരം നോക്കുമ്പോള്‍

വളരെ നേരം നോക്കുമ്പോള്‍

വാസ്തു ശാസ്ത്ര പ്രകാരം വളരെ നേരം കണ്ണാടിയില്‍ നോക്കുമ്പോള്‍ അത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിയ്ക്കും.

കിടപ്പറയില്‍

കിടപ്പറയില്‍

കിടപ്പറയില്‍ കണ്ണാടി അത്യാവശ്യമായി വേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ രാത്രി സമയത്ത് ഇത് മൂടിയിടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഉറങ്ങുമ്പോള്‍ അല്ലെങ്കില്‍ നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഇത് കാരണമാകും.

കണ്ണാടി നോക്കുമ്പോള്‍

കണ്ണാടി നോക്കുമ്പോള്‍

നേരെ മറിച്ച് ബെഡ്‌റൂമിലെ കണ്ണാടി നോക്കുമ്പോള്‍ അതിന്റെ പ്രതിഫലനം നിങ്ങളുടെ ബെഡ്ഡിനോട് ചേര്‍ന്നാണെങ്കില്‍ അത് നിങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദൗര്‍ഭാഗ്യം കൊണ്ട് വരും.

 വീടിന്റെ പൂമുഖത്ത്

വീടിന്റെ പൂമുഖത്ത്

വീടിന്റെ പൂമുഖത്ത് കണ്ണാടി സ്ഥാപിക്കുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കാം. കാരണം വീടിന്റേയും ജോലിസ്ഥലത്തിന്റേയുമെല്ലാം പ്രവേശനം ഒരിക്കലും കണ്ണാടിയില്‍ പ്രതിഫലിയ്ക്കരുത്. ഇത് ദോഷം ചെയ്യും.

 ബാത്ത്‌റൂമിന് പുറത്ത്

ബാത്ത്‌റൂമിന് പുറത്ത്

പലരുടേയും വീട്ടില്‍ ബാത്ത്‌റൂമിന് പുറത്ത് വാഷ് ബേസിന് അടുത്തായി കണ്ണാടി ഉണ്ടാവും. എന്നാല്‍ ഇതിന് ചുമരിന്റെ മധ്യഭാഗം ഉപയോഗിക്കുക. അല്ലാത്ത പക്ഷം വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടുന്നു.

 വടക്ക് കിഴക്ക്

വടക്ക് കിഴക്ക്

വീടിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഒരു കണ്ണാടി വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ വീട്ടില്‍ ആരോഗ്യവും സന്തോഷവും സംതൃപ്തിയും സമൃദ്ധിയും കൊണ്ട് വരുന്നു. മാത്രമല്ല അപകടങ്ങള്‍ തടയുകയും ചെയ്യുന്നു.

ഭാഗ്യമുള്ള വസ്തു

ഭാഗ്യമുള്ള വസ്തു

നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടുത്തുകയോ ബിസിനസ്സില്‍ കൂടുതല്‍ ലാഭം നേടുകയോ ചെയ്യണമെങ്കില്‍ ഒരു ഭാഗ്യമുള്ള വസ്തുവിന്റെ പ്രതിഫലനം കണ്ണാടിയില്‍ കാണുന്ന തരത്തില്‍ കണ്ണാടി വെയ്ക്കുക. പ്രത്യേകിച്ച് ലാഫിംഗ് ബുദ്ധ പോലുള്ള വസ്തുക്കള്‍.

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി

ഒരിക്കലും പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുത്. ഇത് നിര്‍ഭാഗ്യത്തെ വിളിച്ച് വരുത്തും. മാത്രമല്ല ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രമേ ഇതിലൂടെ ഉണ്ടാവൂ.

കൃത്യമായ സ്ഥലം

കൃത്യമായ സ്ഥലം

കൃത്യമായ സ്ഥലത്ത് മാത്രം ഒരു കണ്ണാടി വെയ്ക്കുക. എല്ലാ സ്ഥലങ്ങളിലും കണ്ണാടി തൂക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്നു.

കണ്ണാടി വെയ്‌ക്കേണ്ടത്

കണ്ണാടി വെയ്‌ക്കേണ്ടത്

പറ്റാവുന്നിടത്തോളം സൂര്യപ്രകാശം തട്ടുന്ന രീതിയില്‍ വീട്ടിനകത്ത് കണ്ണാടി വെയ്ക്കൂ. ഇത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും സ്‌നേഹവും സമൃദ്ധിയും കൊണ്ട് വരുന്നു.

നെഗറ്റീവ് എനര്‍ജി

നെഗറ്റീവ് എനര്‍ജി

നെഗറ്റീവ് എനര്‍ജി പ്രവഹിക്കുന്ന വസ്തുക്കള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ഒരിക്കലും അതിന്റെ പ്രതിഫലനം വരുന്ന വിധത്തില്‍ കണ്ണാടി സെറ്റ് ചെയ്യരുത്. ഇത് വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി പ്രവഹിക്കാന്‍ കാരണമാകുന്നു.

 കണ്ണാടിയുടെ ആകൃതി

കണ്ണാടിയുടെ ആകൃതി

കണ്ണാടിയുടെ ആകൃതിയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഫാന്‍സി ഷേപ്പുള്ള കണ്ണാടികള്‍ ഒഴിവാക്കുക. ചതുരാകൃതിയിലുള്ളവ, വട്ടത്തിലുള്ള കണ്ണാടികള്‍ എന്നിവ വാങ്ങിച്ച് വെയ്ക്കാം.

English summary

peeping into mirrors at these times could bring misfortune to you

Beware, peeping into mirrors at these times could bring misfortune to you.
X
Desktop Bottom Promotion