വാസ്തു നശിപ്പിക്കും സര്‍വ്വസൗഭാഗ്യങ്ങളും

വാസ്തു നോക്കി വീട് വെയ്ക്കുന്നതിന്റെ പിന്നിലെ ശാസ്ത്രം എന്ത്? എന്നാല്‍ വാസ്തുവിന് പിന്നിലെ കഥകള്‍

Posted By:
Subscribe to Boldsky

വീടുവെയ്ക്കുമ്പോഴും സ്ഥലം വാങ്ങുമ്പോഴും വാസ്തു നോക്കുന്നവര്‍ ചില്ലറയല്ല. വാസ്തുവിനോടുള്ള വിശ്വാസം കൂടിക്കൂടി വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. വാസ്തുശാസ്ത്രം നോക്കാതെ നമ്മള്‍ വീട് പണിതാല്‍ അത് വീട്ടുടമുടെ സര്‍വ്വസൗഭാഗ്യങ്ങളേയും നശിപ്പിക്കും എന്നാണ് പറയപ്പെടുന്നത്.

കാലങ്ങളായി ഉള്ള വിശ്വാസങ്ങള്‍ക്ക് ഇതുവരേയും യാതൊരു വിധത്തിലുള്ള കോട്ടവും തട്ടിയിട്ടില്ല. മാത്രമല്ല വാസ്തുപുരുഷന്റെ ശല്യമില്ലാത്ത വീടുകളും കെട്ടിടങ്ങളും ഉണ്ടാക്കാന്‍ വാസ്തു നോക്കണം എന്ന് തന്നെയാണ് പൊതുവേയുള്ള വിശ്വാസം.

വാസ്തുവിന്റെ കഥ

മത്സ്യപുരാണമാണ് വാസ്തുവിന്റെ പിന്നിലുള്ള കഥ പറയുന്ന ഗ്രന്ഥം. വാസ്തുപുരുഷനെക്കുറിച്ച് മത്സ്യപുരാണത്തില്‍ പറയുന്ന ഐതിഹ്യം എന്തെന്ന് നോക്കാം.

മത്സ്യപുരാണം

ശിവന്റെ നെറ്റിയിലെ വിയര്‍പ്പില്‍ നിന്നാണ് വാസ്തുപുരുഷന്‍ ജനിച്ചത് എന്നാണ് പറയപ്പെടുന്നത്. അന്ധകാസുരനെ വധിച്ച ശിവന്റെ നെറ്റിയിലെ വിയര്‍പ്പില്‍ നിന്നും ഭീമാകാരമായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു.

മത്സ്യപുരാണം

ഇത് പിന്നീട് ശിവനെ തപസ്സ് ചെയ്ത് വരം നേടുകയും മൂന്ന് ലോകവും കൈയ്യടക്കാന്‍ പ്രാപ്തനാവുകയും ചെയ്തു. എന്നാല്‍ വരം നേടിയ ശേഷം കമിഴ്ന്നു വീണ വാസ്തുവിന്റെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ദേവന്‍മാരും അസുരന്‍മാരും സ്ഥാനം പിടിച്ചു.

മത്സ്യപുരാണം

ഒടുവില്‍ തോല്‍വി സമ്മതിച്ച വാസ്തുപുരുഷന് വീടുകള്‍ത്തും അവ നില്‍ക്കുന്ന സ്ഥാനത്തിനും മേല്‍ അധികാരം നല്‍കി. അതുകൊണ്ട് തന്നെ വീട് പണി തുടങ്ങുമ്പോള്‍ വാസ്തുപുരുഷന് മേല്‍ സ്ഥാനം പിടിച്ച ദേവന്‍മാരെ പ്രീതിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ നടത്തണം.

മത്സ്യപുരാണം

അല്ലാത്ത പക്ഷം വീട്ടുടമയുടെ സകല സൗഭാഗ്യങ്ങളേയും വാസ്തുപുരുഷന്‍ ഇല്ലാതാക്കും. അതിന്റെ ഫലമായാണ് പലരും വാസ്തുപൂജ നടത്തിയതിനു ശേഷം വീടുകള്‍ നിര്‍മ്മിയ്ക്കുന്നത്.

English summary

Origin of Vastu Purusha

Vastu shastra is the main is the Indian science of space and architecture and how we may create spaces and environment that supports physical and spiritual health and prosperity.
Please Wait while comments are loading...
Subscribe Newsletter