For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര്‍ജ്ജുനന്‍ യുധിഷ്‌ഠിരനെ വധിക്കാന്‍ ശ്രമിച്ചോ?

By Super
|

ഹിന്ദു മതത്തിലെ പുണ്യേതിഹാസമാണ് മഹാഭാരതം. ശ്രീ ഭഗവദ്ഗീത ഇതിന്‍റെ ഒരു ഭാഗമാണ്. മഹാഭാരത കഥ താല്പര്യമുളവാക്കുന്നതാണെന്ന് മാത്രമല്ല അത്ഭുതാവഹവുമാണ്. മഹാഭാരതത്തെ സംബന്ധിച്ച് ആളുകള്‍ക്കറിയാത്ത നിരവധി വസ്തുതകളുണ്ട്. അര്‍ജ്ജുനന്‍ മൂത്ത സഹോദരനായ യുധിഷ്ഠിരനെ ഏറെ ബഹുമാനിച്ചിരുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ഒരവസരത്തില്‍ യുധിഷ്ഠിരനെ വധിക്കാന്‍ അര്‍ജ്ജുനന്‍ ആഗ്രഹിച്ചിരുന്നു എന്നത് പലര്‍ക്കുമറിയാത്ത കാര്യമായിരിക്കും. അതിനെക്കുറിച്ച് ഇവിടെ നിന്ന് അറിയാം.

image1

1. യുധിഷ്ഠിരനെ വധിക്കാന്‍ അര്‍ജ്ജുനന്‍ ആയുധമെടുത്തു - മഹാഭാരതത്തിലെ കര്‍ണ്ണപര്‍വ്വത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. ഇതനുസരിച്ച് ഗുരു ദ്രോണാചാര്യന്‍റെ മരണത്തിന് ശേഷം കൗരവപ്പടയുടെ സേനാധിപനായി കര്‍ണ്ണനെ നിയമിച്ചു. കര്‍ണ്ണന്‍റെ നേതൃത്വത്തില്‍ കൗരവ സൈന്യം പാണ്ഠവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.
imag2

കര്‍‌ണ്ണന്‍റെ സൈന്യത്തിന്‍റെ ആക്രമണത്തില്‍ അനുദിനം പാണ്ഡവ സൈന്യം ക്ഷയിച്ച് വന്നു. കോപാകുലനായ യുധിഷ്ഠിരന്‍ കര്‍ണ്ണന്‍റെ സൈന്യത്തെ എതിരിട്ട് തുടങ്ങി. ആ സമയത്ത് ദുര്യോധനന്‍ കര്‍ണ്ണനെ യുധിഷ്ഠിരനെ കീഴ്പ്പെടുത്തി തടവിലാക്കാന്‍ വേണ്ടി അയച്ചു. കര്‍ണ്ണനും യുധിഷ്ഠിരനും തമ്മില്‍ നടന്ന ഘോരമായ യുദ്ധത്തില്‍ യുധിഷ്ഠിരന് മുറിവേറ്റു.

യുധിഷ്ഠിരന് മുറിവേറ്റപ്പോള്‍ രഥത്തിന്‍റെ സാരഥിയായ ശ്രീകൃഷ്ണന്‍ യുദ്ധരംഗത്ത് നിന്ന് യുധിഷ്ഠരനെ രക്ഷപെടുത്തി. യുധിഷ്ഠിരനെ പിടിക്കാനായി ദുര്യോധനനും സൈന്യവും അവരെ പിന്തുടര്‍ന്നു. എന്നാല്‍ നകുലനും സഹദേവനും ചേര്‍ന്ന് അവരെ തടഞ്ഞു. കര്‍ണ്ണനോട് പരാജയപ്പെട്ടതില്‍ യുധിഷ്ഠിരന് ലജ്ജ തോന്നി.

പരുക്കേറ്റ യുധിഷ്ഠിരനെ നകുലനും സഹദേവനും ചേര്‍ന്ന് കൊണ്ടുപോവുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. അര്‍ജ്ജുനന്‍ അതെപ്പറ്റി അറിഞ്ഞപ്പോള്‍ വളരെ ദുഖിതനാവുകയും ശ്രീകൃഷ്ണന്‍റെ അടുക്കലേക്ക് യുധിഷ്ഠരനെ കാണാനായി ചെല്ലുകയും ചെയ്തു.

image3

അര്‍ജ്ജുനനെയും ശ്രീകൃഷ്ണനെയും ഒരുമിച്ച് കണ്ടപ്പോള്‍ അര്‍ജ്ജുനന്‍ കര്‍ണ്ണനെ വധിച്ച് പ്രതികാരം ചെയ്ത ശേഷം വരുകയാണെന്നാണ് യുധിഷ്ഠരന്‍ വിചാരിച്ചത്. അത് പ്രകാരം യുധിഷ്ഠിരന്‍ പുഞ്ചിരിച്ച് കൊണ്ട് അര്‍ജ്ജുനനെ ആലിംഗനം ചെയ്തു. എന്നാല്‍ വൈകാതെ യുധിഷ്ഠിരന്‍ സത്യമറിഞ്ഞു.

അര്‍ജ്ജുനന്‍ കര്‍ണ്ണനെ വധിച്ചിട്ടില്ല എന്നറിഞ്ഞ യുധിഷ്ഠിരന്‍ കോപാകുലനാവുകയും വളരെ മോശമായി അര്‍ജ്ജുനനോട് സംസാരിക്കുകയും ചെയ്തു. ആയുധങ്ങള്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ യുധിഷ്ഠിരന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് കോപാകുലനായ അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ വധിക്കാനായി ആയുധമെടുത്തു.

ശ്രീകൃഷ്ണന്‍ ഇവരുടെ ഇടയ്ക്ക് കയറി തടസ്സം നിന്നു. തന്‍റെ ആയുധം ഉപേക്ഷിക്കാനാവശ്യപ്പെടുന്നവരുടെ ശിരസ്സ് ഛേദിക്കുമെന്ന് ഒരു ശപഥം താനെടുത്തിട്ടുള്ളതായി അര്‍ജ്ജുനന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ അത്തരത്തില്‍ ചെയ്യുന്നതിന് താന്‍ നിസ്സഹായനാണെന്ന് അര്‍ജ്ജുനന്‍ പറഞ്ഞു.

img4

അര്‍ജ്ജുനന്‍ പറഞ്ഞത് കേട്ട് കൃഷ്ണന്‍ ധാര്‍മ്മികതയെപ്പറ്റി പഠിപ്പിക്കുകയും ഒരു കഥ പറയുകയും ചെയ്തു. അപ്പോള്‍ തന്‍റെ ശപഥം പാഴാകാതിരിക്കാനും യുധിഷ്ഠിരനെ വധിക്കാതിരിക്കാനും ഒരു മാര്‍ഗ്ഗം അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു.

ഒരു വ്യക്തി താന്‍ ആദരിക്കപ്പെടുന്നിടത്തോളം മാത്രമേ ജീവിച്ചിരിക്കൂ എന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞു. അതിനാല്‍ യുധിഷ്ഠിരനോട് അനാദരവായി പെരുമാറാന്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

ബഹുമാനത്തോടെ സംബോധന ചെയ്യുന്നതിന് പകരം തന്‍റെ മൂത്ത സഹോദരനല്ല എന്ന തരത്തില്‍ പെരുമാറാന്‍ അര്‍ജ്ജുനനോട് കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇത് ധാര്‍മ്മിക വിരുദ്ധമായതിനാല്‍ ബഹുമാനം നഷ്ടപ്പെടും. ഈ അനാദരവ് വധത്തിന് സമാനമാണ്.

image5

കൃഷ്ണന്‍‌ പറഞ്ഞത് കേട്ട് അര്‍ജ്ജുനന്‍ യുധിഷ്ഠിരന്‍റെ സമീപത്തേക്ക് പോവുകയും പല രീതിയില്‍ അപമാനിക്കുകയും ചെയ്തു.

എന്നിരുന്നാലും, യുധിഷ്ഠിരനെ അപമാനിച്ചതിന് ശേഷം അര്‍ജ്ജുനന് ഏറെ മനപ്രയാസം അനുഭവപ്പെട്ടു. അതോടെ അര്‍ജ്ജുനന്‍ കോപാകുലനാവുകയും വാള്‍ വീണ്ടുമെടുക്കുകയും ചെയ്തു. സഹോദരനെ അപമാനിച്ചതിന് ശിക്ഷയായി താന്‍ സ്വന്തം ശിരസ്സ് ഛേദിക്കാന്‍ പോകുകയാണെന്ന് അര്‍ജ്ജുനന്‍ പറഞ്ഞു.

സഹോദരനെ വധിക്കുന്നതിനുള്ള ശിക്ഷയേക്കാള്‍ കൂടുതലായിരിക്കും സ്വയം ഹത്യക്ക് ലഭിക്കുകയെന്ന് ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നു. സ്വയം എറെ പുകഴ്ത്താനും, അത് സ്വയം വധിക്കുന്നതിന് തുല്യമാണെന്നും കൃഷ്ണന്‍ ഉപദേശിക്കുന്നു.

image6

ശ്രീകൃഷ്ണന്‍റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ തുടര്‍ച്ചയായി സ്വയം പുകഴ്ത്തുകയും വാള്‍ ദൂരെയെറിയുകയും ചെയ്തു. അര്‍ജ്ജുനന്‍ തന്‍റെ ശിരസ്സ് യുധിഷ്ഠിരന്‍റെ പാദത്തില്‍ സ്പര്‍ശിക്കുകയും ക്ഷമക്കായി യാചിക്കുകയും ചെയ്തു. തുടര്‍ന്ന് അര്‍ജ്ജുനന്‍ യുദ്ധഭൂമിയിലേക്ക് പോകാന്‍ തയ്യാറായി.

തന്‍റെ വിഡ്ഡിത്തതിന്‍റെ ഫലമായി താന്‍ കുഴപ്പത്തിലായെന്നും, താന്‍ ഇവിടെയായിരിക്കാന്‍ അര്‍ഹനല്ലെന്നും യുധിഷ്ഠിരന്‍ പറയുന്നു. തുടര്‍ന്ന് യുധിഷ്ഠിരന്‍ കാട്ടിലേക്ക് പോകാന്‍ തുടങ്ങുകയാണ്. എന്നിരുന്നാലും കൃഷ്ണന്‍ അര്‍ജ്ജുനന്‍റെ ശപഥത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും തടയുകയും ചെയ്യുന്നു.

യുധിഷ്ഠിരന്‍ അവിടെ തുടരാന്‍ സമ്മതിക്കുകയും കൗരവര്‍ക്കെതിരായ യുദ്ധത്തില്‍ സഹോദരന്മാരെ സഹായിക്കുകയും ചെയ്തു.

ആലിംഗനം ചെയ്താല്‍ ആരോഗ്യം കൂടും!!ആലിംഗനം ചെയ്താല്‍ ആരോഗ്യം കൂടും!!

English summary

Mahabharat Secret Arjun Wanted To Kill Yudhishthir

No one knows that Arjun wanted to kill Yudhishthir at one time. Click on this slide show to know the full story…
X
Desktop Bottom Promotion