For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി പ്രകാരം നിങ്ങളാരാണ്‌??

By Super Admin
|

ഒരുപാട് ആളുകള്‍ ജാതകപ്രകാരം തങ്ങളുടെ പേര് തെരഞ്ഞെടുക്കാറുണ്ട്. തങ്ങളുടെ ജാതകത്തിന് യോജിക്കാത്ത പേരുള്ളവര്‍ക്ക് അതിന്‍റെ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരും. ചിലപ്പോള്‍ ജാതകപ്രകാരമല്ലാത്ത പേര് ഗുണകരമാകുമ്പോള്‍ ചിലപ്പോള്‍ അതുണ്ടാവുകയുമില്ല. ഓരോ രാശിക്കും വ്യത്യസ്ഥമായ സ്വഭാവവും ഗുണവുമുള്ളതിനാലാണ് ഇത്. അതേപോലെ തന്നെ ഒമ്പത് ഗ്രഹങ്ങള്‍ക്കും, നക്ഷത്രങ്ങള്‍ക്കും നമ്മുടെ ജീവിതത്തില്‍ സ്വാധീനമുണ്ട്.

ജ്യോതിഷപ്രകാരം 12 രാശികളുണ്ട്. ഒരാളുടെ ജാതകത്തിലെ ചന്ദ്രന്‍റെ നിലയാണ് അയാളുടെ രാശി നിശ്ചയിക്കുന്നത്. നൂറ്റാണ്ടുകളായി അനേകമാളുകള്‍ തങ്ങളുടെ കുട്ടികളുടെ പേര് രാശിക്കനുസരിച്ച് തെരഞ്ഞെടുക്കുന്നു. അതേപോലെ ഓരോ രാശിക്കും വ്യത്യസ്ഥമായ അക്ഷരങ്ങളുടെ വിഭാഗമുണ്ട്. ജനന സമയത്ത് ചന്ദ്രന്‍ എവിടെയാണോ അതാണ് കുട്ടിയുടെ രാശിയാകുന്നത്.

ഈ രാശി നോക്കി പേരിടുന്നത് ഭാഗ്യം നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഓരോ രാശിയ്ക്കും ചേര്‍ന്ന ഓരോ അക്ഷരങ്ങളുണ്ട്. ഇതനുസരിച്ചു പേരിടണം.

രാശിപ്രകാരം ഓരോരുത്തരുടെ സ്വാഭാവങ്ങളും വ്യക്തിത്വവുമെല്ലാം വ്യത്യസ്തങ്ങളുമാണ്. രാശി പ്രകാരം നിങ്ങള്‍ ഏതു തരക്കാരെന്നു തീരുമാനിയ്ക്കുകയും ചെയ്യാം.

മേടം

മേടം

മേടം രാശി ഭരിക്കുന്നത് ചൊവ്വയാണ്. മേടം രാശി ഊര്‍ജ്ജത്തിന്‍റെയും ചലനാത്മകതയുടെയും ശേഖരമാണ്. തങ്ങളുടെ ആകര്‍ഷകത്വവും വ്യക്തിപ്രഭാവവും വഴി ഈ രാശിയിലുള്ളവര്‍ പ്രശസ്തരായ നേതാക്കളാവും. പുതിയ സാഹചര്യങ്ങളില്‍ അവര്‍ ലജ്ജാലുക്കളാവുകയോ, ഭയപ്പെടുകയോ ഇല്ല.

ഇടവം

ഇടവം

വെള്ളിയാണ് ഇടവം രാശി ഭരിക്കുന്നത്. ഇതില്‍ പെട്ടവര്‍ ശാരീരിക സന്തോഷങ്ങളും, ഭൗതിക വസ്തുക്കളും ഇഷ്ടപ്പെടുന്നവരാണ്. സുഖസൗകര്യങ്ങള്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ മനോഹരവും, സുഖകരവുമായ ചുറ്റുപാടില്‍ കഴിയാന്‍ ഇഷ്ടപ്പെടും.

ബുധന്‍

ബുധന്‍

ബുധന്‍ അധിപനായ മിഥുനം രാശിക്കാര്‍ സംസാരപ്രിയരാണ്. അവരുടെ മനസാണ് സംഭാഷണത്തിന് പിന്നിലെ പ്രേരക ശക്തി. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും ഇവര്‍ തല്പരരാവും.

കര്‍ക്കടകം

കര്‍ക്കടകം

ചന്ദ്രന്‍ അധിപനായ കര്‍ക്കടക രാശിക്കാര്‍ കുടുംബത്തിലും വീട്ടിലും നല്ല സന്തോഷം അനുഭവിക്കും. ഇവര്‍ മാതൃസ്നേഹമുള്ളവരും, കുടുംബസ്നേഹമുള്ളവരും, മറ്റുള്ളവരെ സ്നേഹത്തോടെ പരിപാലിക്കുന്നവരായിരിക്കും.

ചിങ്ങം

ചിങ്ങം

സൂര്യനാണ് ചിങ്ങം ഭരിക്കുന്നത്. വളരെ ഉല്‍ക്കര്‍ഷയും ക്രിയാത്മകതയുമുള്ളവരാണ് ഇവര്‍. മറ്റുള്ളവരില്‍ ഇവര്‍ മതിപ്പുണ്ടാക്കും.

കന്നി

കന്നി

കന്നി രാശിയെ ഭരിക്കുന്നത് ബുധനാണ്. ഇതില്‍ ജനിക്കുന്നവര്‍ വളരെ തമാശക്കാരും, ശ്രദ്ധാലുക്കളും, വിമര്‍ശന സ്വഭാവവുമുള്ളവരായിരിക്കും. വളരെ അദ്ധ്വാനശീലരും, ചിട്ടയുള്ളവരും, മികവുള്ളവരുമാകയാല്‍ ഇവര്‍ തങ്ങളുടെ ജോലിയില്‍ മികവ് പ്രകടിപ്പിക്കും.

തുലാം

തുലാം

തുലാം രാശിയുടെ അധിപന്‍ വെള്ളിയാ​ണ്. തങ്ങളുടെ പങ്കാളികള്‍ക്കൊപ്പമായിരിക്കുമ്പോള്‍ അവര്‍ പൂര്‍ണ്ണരാണെന്ന് തോന്നും.

വൃശ്ചികം

വൃശ്ചികം

ചൊവ്വയും പ്ലൂട്ടോയുമാണ് വൃശ്ചികരാശിയുടെ അധിപന്മാര്‍. ഇതില്‍ പെടുന്നവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയോ, അലസഭാഷണങ്ങള്‍ക്ക് തുനിയുകയോ ഇല്ല. പ്രധാന കാര്യങ്ങളൊന്നും ചോദിക്കാതെ തന്നെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. അവര്‍ വളരെ ജിജ്ഞാസുക്കളുമായിരിക്കും.

ധനു

ധനു

വ്യാഴമാണ് ധനുരാശിയുടെ അധിപന്‍. സത്യസന്ധരായ ധനുരാശിക്കാര്‍ക്ക് ഫിലോസഫിയിലും മതത്തിലും താല്പര്യമുണ്ടാവും.

മകരം

മകരം

മകരത്തിന്‍റെ അധിപന്‍ ശനിയാണ്. അദ്ധ്വാനശീലരും, മികവുള്ളവരും, മൗലികതയുമുള്ള ഈ രാശിക്കാര്‍ അധികം ചലനങ്ങളൊന്നും ഉണ്ടാക്കില്ല.

കുംഭം

കുംഭം

കുംഭം രാശിയുടെ അധിപന്മരാര്‍ ശനിയും യുറാനസും ആണ്. മനുഷ്യസ്നേഹികളും, ദയാലുക്കളുമായ ഇവര്‍ ലോകത്തെ മികച്ച ഒരിടമാക്കാന്‍ താല്പര്യപ്പെടുന്നവരാണ്.

മീനം

മീനം

മീനം രാശി ഭരിക്കുന്നത് വ്യാഴവും നെപ്ട്യൂണുമാണ്. വളരെ സഹായ മനസ്ഥിതിയുള്ളവരും, അഹന്തയില്ലാത്തവരുമാണ് ഇവര്‍.നിങ്ങളുടെ പേരിന്റെ രഹസ്യമറിയൂ.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Is Your Name Lucky For You

Many people keep their names as per their horoscopes. But those who keep names, which are not as per their horoscopes face after affects as these names belong to some other horoscopes. While in some cases, names kept outside ones horoscope prove to be beneficial in other cases they don't. so have a look.
X
Desktop Bottom Promotion