For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാണ്ഡവരുടെ പിതാക്കന്മാര്‍ പലരോ?

By Super
|

കുരു വംശത്തിലെ രാജാവായിരുന്ന പാണ്ഡുവിന്‍റെ പുത്രന്മാരായിരുന്നു പാണ്ഡവരെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുധിഷ്ഠിരന്‍, ഭീമന്‍, അര്‍ജ്ജുനന്‍ എന്നിവര്‍ പാണ്ഡുവിന്‍റെ ആദ്യ ഭാര്യയായ കുന്തിയില്‍ ജനിച്ചവരാണ്. നകുലനും സഹദേവനും രണ്ടാം ഭാര്യയായ മാദ്രിയില്‍ ജനിച്ചവരാണ്. എന്നാല്‍ ഇതല്ല പൂര്‍ണ്ണമായ സത്യം. സത്യത്തില്‍ പാണ്ഡവരില്‍ ഓരോരുത്തര്‍ക്കും ദിവ്യരായ പിതാക്കന്മാരുണ്ട്. പാണ്ഡുവിന് ഒരു ശാപം മൂലം കുട്ടികളെ ജനിപ്പിക്കാന്‍ കഴിവില്ലായിരുന്നു.

യുധിഷ്ഠിരന്‍ യമന്‍റെയും, ഭീമന്‍ വായുവിന്‍റെയും, അര്‍ജ്ജുനന്‍ ഇന്ദ്രന്‍റെയും, നകുലനും സഹദേവനും അശ്വിനിദേവന്മാരുടെയും പുത്രന്മാരായിരുന്നു.

യുധിഷ്ഠിരന്‍റെ ജനനം

യുധിഷ്ഠിരന്‍റെ ജനനം

പാണ്ഡുവിന്‍റെ കഴിവ് നഷ്ടമായതോടെ അസാധാരണമായ രീതിയിലാണ് യുധിഷ്ഠിരനെ ഗര്‍ഭം ധരിക്കപ്പെട്ടത്. തന്‍റെ യൗവ്വനത്തിലായിരുന്ന കുന്തിക്ക് ദുര്‍വ്വാസാവ് മഹര്‍ഷി ദേവന്മാരില്‍ നിന്ന് സഹായം തേടുന്നതിനുള്ള വരം നല്കി. ഓരോ ദേവനെയും അഭയം പ്രാപിച്ചപ്പോള്‍ അവര്‍ ഓരോ കുഞ്ഞിനെ നല്കി അനുഗ്രഹിച്ചു. പാണ്ഡുവിന്‍റെ പ്രേരണയാല്‍ തനിക്ക് ലഭിച്ച വരം ഉപയോഗിക്കുന്നതിനായി കുന്തി നീതി ദേവനായ ധര്‍മ്മനെ(യമന്‍ എന്നും അറിയപ്പെടുന്നു)ധ്യാനിച്ചതിലൂടെയാണ് യുധിഷ്ഠിരന്‍ ജനിച്ചത്.

ഭീമന്‍റെ ജനനം

ഭീമന്‍റെ ജനനം

ലഭിച്ച വരം ഉപയോഗിക്കാനായുള്ള പാണ്ഡുവിന്‍റെ പ്രേരണയില്‍ കുന്തി കാറ്റിന്‍റെ ദേവനായ വായുവിനെ ധ്യാനിക്കുകയും ഭീമന് ജന്മം നല്കുകയും ചെയ്തു. മറ്റ് പാണ്ഡവര്‍ക്കൊപ്പം ഭീമനും മതം, ശാസ്ത്രം, ഭരണം, ആയോധന കലകള്‍ എന്നിവയില്‍ കുരുവംശത്തിലെ ആചാര്യന്മാരായ കൃപാചാര്യര്‍, ദ്രോണാചാര്യര്‍ എന്നിവരില്‍ നിന്ന് പരിശീലനം നേടി.

അര്‍ജ്ജുനന്‍റെ ജനനം

അര്‍ജ്ജുനന്‍റെ ജനനം

മഹാഭാരതം അനുസരിച്ച് അര്‍ജ്ജുനന്‍ ജനിച്ചപ്പോള്‍ ദേവന്മാര്‍ ഗാനം ആലപിച്ചു എന്നാണ് പറയുന്നത്. ഇതിന് കാരണം അര്‍ജ്ജുനന്‍ ഇന്ദ്രന്‍റെ മകനായിരുന്നു എന്നതാണ്(സീയൂസിനേപ്പോലെ ദേവന്മാരുടെ തലവന്‍). മതം, ശാസ്ത്രം, ഭരണം, ആയോധന കലകള്‍ എന്നിവയില്‍ കുരുവംശത്തിലെ ആചാര്യന്മാരായ കുരു, ദ്രോണാചാര്യര്‍ എന്നിവരില്‍ നിന്ന് അര്‍ജ്ജുനന്‍ പരിശീലനം നേടി. അവര്‍ അര്‍ജ്ജുനനെയാണ് ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായി കണ്ടിരുന്നത്.

 നകുലന്‍റെയും സഹദേവന്‍റെയും ജനനം

നകുലന്‍റെയും സഹദേവന്‍റെയും ജനനം

അശ്വിനി ദേവന്മാരാണ് നകുലന്‍റെയും സഹദേവന്‍റെയും പിതാക്കന്മാര്‍. ആരാണ് ഈ അശ്വിനികള്‍? പലര്‍ക്കും ഈ ചോദ്യത്തിന് ഉത്തരമറിയില്ല. ഋഗ്‍വേദം അനുസരിച്ച് അശ്വിനികളുടെ പുരാതനമായ ഗൃഹം ഗംഗാതടമായിരുന്നു. അങ്ങനെ വരുമ്പോള്‍ അവര്‍ ഭീഷ്മരുടെയും സത്യവതിയുടെയും അമ്മയെപ്പോലെ ഗംഗേയ അല്ലെങ്കില്‍ മത്സ്യ ആയിരുന്നു.

 നകുലന്‍റെയും സഹദേവന്‍റെയും ജനനം

നകുലന്‍റെയും സഹദേവന്‍റെയും ജനനം

നകുലനും സഹദേവനും ഈ വിധത്തില്‍ ഭീഷ്മരുടെ അതേ രക്തത്തിലുള്ളവരാണ്. അവര്‍ പുരുവംശ ഋഷിയുടെ മക്കള്‍ പോലുമാകാം. ദ്രൗപദി ഒരിക്കല്‍ നകുലനെ കറുത്ത നിറമുള്ളവനെന്ന് (ശ്യാമ കളേബരന്‍) വിളിക്കുന്നുണ്ട്.അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവ് അത് ഭൂമി പുത്ര ഋഷിയുമാകാം. ശരീരത്തിന്‍റെ നിറം അനുസരിച്ച് അവരുടെ പിതാവ് വസിഷ്ഠനാണ്.

English summary

Is It Truth That All Pandavas Had Different Fathers

All of us know that the Pandavas are the five sons of Pandu, a king of the Kuru dynasty. Yudhishthir, Bheem and Arjun were born to Kunti, his first wife. The twins Nakul and Sahadev were born to his second wife Madri.
Story first published: Wednesday, June 3, 2015, 12:41 [IST]
X
Desktop Bottom Promotion