For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ അറിയേണ്ടവ.....

|

രുദ്രാക്ഷം പലരും ധരിയ്ക്കുന്ന ഒന്നാണ്. ശിവന്റെ പ്രതീകമാണ് രുദ്രാക്ഷമെന്നു പറയാം. രുദ്രന്‍ എന്നാല്‍ ശിവനെന്നും അക്ഷി എന്നാല്‍ കണ്ണെന്നുമാണ് അര്‍ത്ഥം. ശിവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷമുണ്ടായെന്നതാണ് വിശ്വാസം.

ഒരു മുഖം മുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. ഇതില്‍ 14 മുഖം വരെയുള്ളവ മാത്രമേ നാം ധരിയ്ക്കാറുള്ളൂ.

വിവിധ മുഖങ്ങളുള്ള രുദ്രാക്ഷത്തിന് ഓരോന്നിനും ഓരോ ഗുണങ്ങളാണുള്ളത്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഒരു മുഖ രുദ്രാക്ഷം

ഒരു മുഖ രുദ്രാക്ഷം

ഒരു മുഖം മാത്രമുള്ള രുദ്രാക്ഷം ഏകമുക്തി രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. ഇത് ശിവനോട് ഏറ്റവും അടുത്തു നില്‍ക്കുന്നതാണെന്നു കരുതുന്നു. ഓം ഹ്രീം നമ എന്ന മന്ത്രം ചൊല്ലി ഈ രുദ്രാക്ഷം ധരിയ്ക്കുന്നത് ധനവും വസ്തുവകകളും നല്‍കുമെന്നു കരുതപ്പെടുന്നു.

ഇരു മുഖ രുദ്രാക്ഷം

ഇരു മുഖ രുദ്രാക്ഷം

ഇരു മുഖ രുദ്രാക്ഷം ഓം നമ എന്ന മന്ത്രത്തോടെയാണ് ധരിയ്‌ക്കേണ്ടത്. ഇത് നമ്മുടെ ആഗ്രഹപൂര്‍ത്തിയ്ക്കു സഹായിക്കുമെന്നാണ് കരുതുന്നത്.

മൂന്നു മുഖ രുദ്രാക്ഷം

മൂന്നു മുഖ രുദ്രാക്ഷം

ഓം ക്ലീം നമ എന്നതാണ് മൂന്നു മുഖമുള്ള രുദ്രാക്ഷത്തിനര്‍ത്ഥം. ഇത് അറിവു നല്‍കുമെന്നു കരുതുന്നു.

നാലു മുഖ രുദ്രാക്ഷം

നാലു മുഖ രുദ്രാക്ഷം

നാലു മുഖ രുദ്രാക്ഷം ബ്രഹ്മാവിനെ സൂചിപ്പിയ്ക്കുന്നു. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് ഇതുവഴി ലഭിയ്ക്കുക. ഓം ഹ്രീം നമ എന്ന മന്ത്രമാണ് ഈ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഉരുവിടേണ്ടത്.

അഞ്ചു മുഖ രുദ്രാക്ഷം

അഞ്ചു മുഖ രുദ്രാക്ഷം

അഞ്ചു മുഖങ്ങളുള്ള രുദ്രാക്ഷം തടസങ്ങള്‍ നീങ്ങാന്‍ നല്ലതാണ്. ഓം ഹ്രീം നമ എന്നതാണ് ഇതിനു ചേര്‍ന്ന മ്ന്ത്രം.

ആറു മുഖ രുദ്രാക്ഷം

ആറു മുഖ രുദ്രാക്ഷം

ആറു മുഖ രുദ്രാക്ഷം സുബ്രഹ്മണ്യനെ സൂചിപ്പിയ്ക്കുന്നു. ഇത് വലതു കയ്യില്‍ ധരിയ്ക്കുന്നത് ബ്രഹ്മഹത്യാപാപങ്ങള്‍ ഒഴിവാക്കും. ഓം ഹ്രീം ഹം നമ എന്ന മന്ത്രമാണ് ഇതു ധരിയ്ക്കുമ്പോള്‍ ഉച്ചരിയ്‌ക്കേണ്ടത്.

ഏഴു മുഖ രുദ്രാക്ഷം

ഏഴു മുഖ രുദ്രാക്ഷം

ഏഴു മുഖ രുദ്രാക്ഷം ഓം ഹം നമ എന്ന മന്ത്രോച്ചാരണത്തോടെയാണ് ധരിയ്‌ക്കേണ്ടത്. ഇത് അധികം സമ്പ്ദ നഷ്ടം തടയാന്‍ ഗുണകരമാണ്.

എട്ടു മുഖ രുദ്രാക്ഷം

എട്ടു മുഖ രുദ്രാക്ഷം

എട്ടു മുഖ രുദ്രാക്ഷം ആരോഗ്യത്തിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും നല്ലതാണ്. ഓം ഹം നമ എന്നതാണ് ഇതിനു ചേര്‍ന്ന മന്ത്രം.

ഒന്‍പതു മുഖ രുദ്രാക്ഷം

ഒന്‍പതു മുഖ രുദ്രാക്ഷം

ഒന്‍പതു മുഖങ്ങളുള്ള രുദ്രാക്ഷം ഒന്‍പതു ശക്തികളെ പ്രതിനിധീകരിയ്ക്കുന്നു. ഇത് സന്തോഷവും സമൃദ്ധിയും നല്‍കാന്‍ നല്ലതാണ്. ഓം ഹ്രീം ഹം നമ എന്ന മന്ത്രോച്ചാരണമാണ് ഇതിന് ചേര്‍ന്നത്.

പത്തു മുഖ രുദ്രാക്ഷം

പത്തു മുഖ രുദ്രാക്ഷം

പത്തു മുഖങ്ങളുള്ള രുദ്രാക്ഷം വിഷ്ണുവിനെ പ്രതിനിധീകരിയ്ക്കുന്നു. ഓം ഹ്രീം നമ എന്ന മന്ത്രോച്ചാരണമാണ് ഇതിനു നല്ലത്.

പതിനൊന്നു മുഖ രുദ്രാക്ഷം

പതിനൊന്നു മുഖ രുദ്രാക്ഷം

പതിനൊന്നു മുഖങ്ങളുള്ള രുദ്രാക്ഷം ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും വിജയം നേടാന്‍ സഹായിക്കും. ഓം ഹ്രീം ഹം നമ എന്ന മന്ത്രമാണ് ഇതിന് ചേര്‍ന്നത്.

12 മുഖ രുദ്രാക്ഷം

12 മുഖ രുദ്രാക്ഷം

12 മുഖ രുദ്രാക്ഷം തലയിലാണ് ധരിയ്‌ക്കേണ്ടത്. ഇത് സന്തോഷവും ആരോഗ്യവും നല്‍കും. ഓം ക്രോം ശ്രോം റോം നമ എന്ന മന്ത്രമാണ് ഇതു ധരിയ്ക്കുമ്പോള്‍ ഉച്ചരിയ്‌ക്കേണ്ടത്.

13 മുഖ രുദ്രാക്ഷം

13 മുഖ രുദ്രാക്ഷം

13 മുഖ രുദ്രാക്ഷം വിശ്വദേവതകളെ പ്രതിനിധീകരിയ്ക്കുന്നു. ഓം ഹ്രീം നമ എന്ന മന്ത്രമാണ് ഇതിനു ചൊല്ലേണ്ടത്. ഭാഗ്യം നല്‍കുന്ന രുദ്രാക്ഷമാണിത്.

14 മുഖ രുദ്രാക്ഷം

14 മുഖ രുദ്രാക്ഷം

14 മുഖ രുദ്രാക്ഷം ശിവശക്തിയെ പ്രതിനിധീകരിയ്ക്കുന്നു. ഇത് നെറ്റിയില്‍ സ്പര്‍ശിയ്ക്കുന്ന വിധത്തിലാണ് ധരിയ്‌ക്കേണ്ടത്. ഇത് എല്ലാ പാപങ്ങളേയും അകറ്റിക്കളയുന്ന രുദ്രാക്ഷമാണ്. ഓം നമ എന്ന മന്ത്രമാണ് ഇതിനു ചേര്‍ന്നത്.

English summary

Interesting Facts About Rudraksha

Wearing Rudraksha is said to heal many ailments and also bring positive energy into a person's life. Read on to know more interesting facts about Rudraksha,
Story first published: Monday, May 5, 2014, 12:21 [IST]
X
Desktop Bottom Promotion