For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹത്തില്‍ ജാതകത്തിന്‍റെ പ്രാധാന്യം

By Super
|

ഹിന്ദു വിവാഹങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിശ്ചയത്തിന് മുമ്പ് ജാതകം നോക്കുക എന്നത്. വരന്‍റെയും വധുവിന്‍റെയും ജാതകം നല്ല രീതിയില്‍ ചേരുന്നുവെങ്കില്‍ ദീര്‍ഘായുസുള്ള ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

അനേകമാളുകള്‍ ഇതില്‍ വിശ്വസിക്കുമ്പോള്‍ തന്നെ ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അറിവുള്ളവരല്ല. അതിനാല്‍ തന്നെ ചില ജ്യോതിഷികളോട് ചോദിച്ചതില്‍ നിന്ന് ജാതകത്തിന്‍റെ പ്രധാന്യം മാത്രമല്ല, ജാതകത്തിന്‍റെ ചേര്‍ച്ചയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും പരിഹാരവും അവര്‍ നല്കി.

Marriage

എങ്ങനെയാണ് ജാതകങ്ങള്‍ തമ്മില്‍ ചേരുന്നത്?

ഗ്രഹങ്ങളുടെ പരിക്രമണ ദിശയില്‍ നിന്നാണ് ജ്യോതിഷികള്‍ ജാതകം നോക്കുന്നത്. ഗ്രഹങ്ങളുടെ തിരിയല്‍ അനുസരിച്ചാവും വ്യക്തിപരമായ പ്രത്യേകതകള്‍ വെളിപ്പെടുന്നത്. അതുകൊണ്ട് തന്നെ ദമ്പതികള്‍ ഒന്നിച്ച് കഴിയുമ്പോള്‍ പങ്കാളിയുടെ ജീവിതത്തില്‍ അവരുടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്വാധീനം ചെലുത്തും. അതിനാലാണ് രണ്ട് പേരുടെയും നക്ഷത്രപ്പൊരുത്തം നോക്കുന്നത്. കൂടാതെ അവരുടെ പരസ്പരമുള്ള പെരുമാറ്റ യോജിപ്പിനെക്കുറിച്ചും അറിയാനാവും.

Marriage 2

ജാതകത്തിന്‍റെ പ്രധാന്യം - ജാതകങ്ങള്‍ തമ്മില്‍ ഒത്തുനോക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം സന്തുഷ്ടമായ ദാമ്പത്യം ഉണ്ടാകുകയാണ്.നിങ്ങളുടെ വൈവാഹിക ജീവിതം സന്തോഷകരമാകാന്‍ പരസ്പരം പൊരുത്തം വേണ്ടത് പ്രധാന കാര്യമാണ്. ഒരാളുടെ സ്വഭാവം ജാതകം വഴി പ്രവചിക്കാനാവും. നിങ്ങളുടെ ഭാവി പങ്കാളി വിവാഹ ജീവിതത്തില്‍ ആത്മാര്‍ത്ഥത കാണിക്കുമോ, പരസ്പരമുള്ള ബന്ധം എങ്ങനെയായിരിക്കും, അമ്മായി അമ്മയുമായുള്ള ബന്ധം എങ്ങനെയായിരിക്കും എന്നൊക്കെ ഇതിലൂടെ അറിയാനാവും.
Marriage3

ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് അറിയാനാവും എന്നതാണ്. ഇവയൊക്കെ നേരത്തെ തന്നെ അറിയാനായാല്‍ സന്തുഷ്ടമായ ദാമ്പത്യജീവിതം സാധ്യമാകും.

ജാതകത്തിന്‍റെ ഗുണങ്ങള്‍ - ജാതകങ്ങള്‍ ഒത്തുനോക്കുന്നതിന് എട്ട് ഗുണങ്ങളാണുള്ളത്. ഓരോ ഗുണത്തിനും ഒരു വിലയുണ്ട്. ഇവയുടെ എല്ലാം കൂടി ആകെ മൂല്യം എന്നത് 36 ആണ്. പൊരുത്തത്തില്‍ 18 എങ്കിലും ലഭിച്ചാല്‍ സന്തുഷ്ടമായ ദാമ്പത്യമായിരിക്കും എന്നാണ് വിശ്വാസം. യോജിച്ച മൂല്യം 27 ന് മുകളിലാണെങ്കില്‍ ഏറ്റവും അനുയോജ്യമായ ജാതകപ്പൊരുത്തമാണ്. 18 ല്‍ താഴെയാണെങ്കില്‍ ആ വിവാഹം ശുപാര്‍ശ ചെയ്യില്ല. താഴെ പറയുന്നവയാണ് എട്ട് ഗുണങ്ങള്‍.

1. വര്‍ണ്ണം 2. വശ്യം 3. താര 4. യോനി 5. ഗൃഹ മൈത്രി 6. ഗണം 7. ബാകൂത് 8. നാഡി

വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടിയാണ് ജാതകം നോക്കുന്നത് എന്ന് ഒരു ജ്യോതിഷി അഭിപ്രായപ്പെടുന്നു. 36 ഗുണങ്ങളില്‍ 50 ശതമാനമെങ്കിലും പരസ്പരം പൊരുത്തമുണ്ടെങ്കില്‍ സന്തുഷ്ടമായ ബന്ധമായിരിക്കും. എന്നാല്‍ ഗ്രഹദോഷങ്ങള്‍, കാലസര്‍പ്പ ദോഷം(ഏഴ് ഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില്‍ വരുക), ചൊവ്വാ ദോഷം എന്നിവയുണ്ടെങ്കില്‍ സന്തോഷകരമായ ദാമ്പത്യജീവിതവും, സന്താനങ്ങളും ഉണ്ടാകുമോ എന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധയോടെ പഠിക്കേണ്ടതാണ്.

Marriage 4

ജാതകത്തിന്‍റെ വിശ്വാസ്യത - ഇന്ത്യയില്‍ പ്രണയ വിവാഹങ്ങള്‍ വര്‍ദ്ധിച്ച ഇക്കാലത്ത് പലരും ജാതകത്തിന് പ്രാധാന്യം നല്കുന്നില്ല. മുതിര്‍ന്നവരാണ് ഇതില്‍ കൂടുതലായും വിശ്വസിക്കുന്നത്. നമ്മുടെ മനസില്‍ ജാതകം സംബന്ധിച്ച് ഉയര്‍ന്ന് വരുന്ന ചോദ്യം അത് വിശ്വസനീയമാണോ എന്നതാവും.

ജ്യോതിഷവിദഗ്ദരുടെ അഭിപ്രായ പ്രകാരം ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ലൊരു മനുഷ്യനായിരിക്കുക എന്നതാണ്. അദ്ധ്വാനം, ആത്മാര്‍ത്ഥത, വിട്ടുവീഴ്ച, സഹിഷ്ണുത, അഹന്തയില്ലായ്മ എന്നിവ ഒരു വിവാഹ ബന്ധത്തെ വിജയത്തിലെത്തിക്കും. ജ്യോതിഷികള്‍ക്ക് ഉപദേശിക്കാനേ സാധിക്കൂ. അത് പിന്തുടരണമോ എന്നത് നിങ്ങളുടെ താല്പര്യമാണ്. ജാതകം ഒത്തുനോക്കുന്നത് ഭാവിയില്‍ അഭിമുഖീകരിക്കേണ്ടി വരാവുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടിയറിയാനാണ്. വിവാഹബന്ധം അവസാനിക്കുന്നതല്ല. എല്ലാ ദമ്പതികളും വിജയകരമായി ഒരുമിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അത് സാധ്യമാക്കുന്നതില്‍ ജാതകം വളരെ പ്രധാനപ്പെട്ടതാണ്.

Marriage 5
പൊരുത്തമില്ലാത്ത ജാതകം - എല്ലാ ഗ്രഹങ്ങളും വിവാഹബന്ധത്തിന്‍റെ വിജയത്തില്‍ പ്രധാനപ്പെട്ടതാണ്. ജാതകം ചേരാതെ വരുന്നുവെങ്കില്‍ ദോഷങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് വിദഗ്ദനായ ഒരു ജ്യോതിഷിയുടെ ഉപദേശം ആവശ്യമാണ്. അത് വഴി ജാതകപ്രകാരം അനുയോജ്യമല്ലാത്ത ഒരാളെയും വിവാഹം ചെയ്യാനുള്ള മാര്‍ഗ്ഗം ലഭിക്കും.

ദമ്പതികള്‍ക്കുള്ള ടിപ്സുകള്‍ - ഒരു വിവാഹ ബന്ധം വിജയകരമാകുന്നത് 70 ശതമാനവും മനുഷ്യ പ്രയത്നം വഴിയാണ്. ജാതകപ്രകാരം യോജിക്കുക കൂടി ചെയ്താല്‍ അത് കൂടുതല്‍ നന്നാവും. എല്ലാ ദമ്പതികളും ഗണപതിയുടെ ലോക്കറ്റ് ധരിക്കണം. വിവാഹസമയത്ത് വധൂവരന്മാരോ, അടുത്ത ബന്ധുക്കളോ കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലുള്ള ഒന്നും ധരിക്കരുത്. വിവാഹ ജീവിതത്തില്‍ ഭാഗ്യം നല്കുന്ന ചുവപ്പ്, പിങ്ക് നിറങ്ങള്‍ ധരിക്കുക. എന്തെങ്കിലും പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഗണപതിയെ ആരാധിക്കുന്നത് വഴി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

Marriage 6

പൊരുത്തവും പരസ്പര ധാരണയും വ്യക്തിപരമായ ശ്രമങ്ങള്‍ വഴിയാണെന്നതിനാല്‍ ജാതകം വിവാഹ ജീവിതത്തില്‍ എന്ത് പ്രതീക്ഷിക്കാം എന്നതിന്‍റെ ഒരു മുന്‍ കാഴ്ച മാത്രമാണ്. നിങ്ങള്‍ക്ക് ജ്യോതിഷത്തില്‍ വിശ്വാസമുണ്ടെങ്കില്‍ സന്തുഷ്ടമായ ദാമ്പത്യത്തിനായി ജാതകം നോക്കി വിവാഹം കഴിക്കുക.രാശി പ്രകാരം നിങ്ങളാരാണ്‌??

Read more about: spirituality
English summary

Importance Of Kundali Matching In Wedding

While a large number of people believe in this ritual of kundali milan (matching of the astrological charts), not all might be aware of the exact reason behind this process. So, we asked some astrologers to explain in detail, the actual significance of kundalis in a wedding.
Story first published: Friday, January 16, 2015, 15:03 [IST]
X
Desktop Bottom Promotion