For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങയും പഴവും നേര്‍ച്ചയാക്കുന്നതെന്തുകൊണ്ട്?

പഴവും തേങ്ങയും നേര്‍ച്ചയായി നല്‍കുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

By Lekhaka
|

നേര്‍ച്ചയും വഴിപാടും അതിന്റെ ഫലങ്ങളും എല്ലാം കാലങ്ങളായി നമുക്കിടയില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ പിന്നിലുള്ള ആചാരങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്തുകൊണ്ട് പഴവും തേങ്ങയും നേര്‍ച്ചയായി നല്‍കുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ഹിന്ദു ആചാരങ്ങളില്‍ സ്ഥിരമായി പൂജകളും അനുഷ്ഠാനങ്ങളും കണ്ടെത്താന്‍ കഴിയും. പുറമേന്ന് നോക്കുമ്പോള്‍ ഇവയെല്ലാം നിര്‍ദ്ദോഷകരമാണ്, എന്നാല്‍ ആഴത്തില്‍ കടന്ന് ചെന്നാല്‍ ഇതിനെല്ലാം കൃത്യമായ വിശദീകരണം കണ്ടെത്താന്‍ കഴിയും.

നേര്‍ച്ചദ്രവ്യമായി പഴം

നേര്‍ച്ചദ്രവ്യമായി പഴം

പവിത്രമായ ജൈവ ഉത്പന്നങ്ങള്‍ എന്ന് കരുതപ്പെടുന്ന രണ്ട് പ്രധാന പ്രകൃതിദത്ത ഉത്പന്നങ്ങളാണ് തേങ്ങയും പഴവും. ഭക്ഷ്യയോഗ്യമായ മറ്റെല്ലാ ജൈവ ഉത്പന്നങ്ങളും മലിനമാക്കപ്പെട്ടവയാണ്. പലതിനും വിത്തുകള്‍ ഉള്ളതിനാല്‍ ഇത് ആവര്‍ത്തിക്കപ്പെടുകയും ചെയ്യും.

പഴ സത്ത്

പഴ സത്ത്

പഴത്തിന്റെ കാര്യത്തില്‍, തൊലി കളഞ്ഞാല്‍ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യമാണ്. കായ്ച്ച് തുടങ്ങുന്നതോടെ വാഴയില്‍ നിന്നും തൈ തനിയെ വളര്‍ന്ന് വരും.

തേങ്ങ

തേങ്ങ

തേങ്ങയുടെ തൊണ്ട് കളഞ്ഞ് അകത്തുള്ള ഭാഗമാണ് കഴിക്കുന്നത്.നിങ്ങള്‍ക്ക് ഒരു തെങ്ങ് നടാന്‍ സാധിക്കില്ല , പകരം ഒരു തേങ്ങ അങ്ങനെ തന്നെ പാകുകയാണ് ചെയ്യുന്നത്

 അഹങ്കാരം

അഹങ്കാരം

ഒരാള്‍ സ്വയം തകര്‍ക്കേണ്ട അഹങ്കാരത്തെയാണ് തേങ്ങയുടെ പുറമെയുള്ള തൊണ്ട് സൂചിപ്പിക്കുന്നത്. ഒരിക്കല്‍ അഹങ്കാരം ഇല്ലാതായിക്കഴിഞ്ഞാല്‍ മനസ്സ് തേങ്ങയുടെ അകത്തുള്ള വെളുത്ത കാമ്പ് പോലെ പരിശുദ്ധമാകും. മധുരമുള്ള തേങ്ങ വെള്ളം പോലെ ഭക്തി മനസ്സിലേക്ക് ഒഴുകി എത്തും. തേങ്ങയുടെ മുകളിലുള്ള മൂന്ന കണ്ണുകള്‍ സത്വ, രജ, തമോഗുണങ്ങള്‍ അല്ലെങ്കില്‍ ഭൂതം, ഭാവി, വാര്‍ത്തമാന കാലങ്ങള്‍ അല്ലെങ്കില്‍ സ്ഥൂല , സൂക്ഷ്മ, കാരണ ശരീരം എന്നിവയെ ആണ് സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.

പൂര്‍വികരുടെ പാരമ്പര്യം

പൂര്‍വികരുടെ പാരമ്പര്യം

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ പൂര്‍വികര്‍ ഈ സത്യാവസ്ഥ മനസിലാക്കുകയും ഇതൊരു ചിട്ടയായി മാറ്റുകയും ചെയ്തു, മതപരമായി ഇപ്പോഴും ഇത് പിന്തുടരുകയും ചെയ്യുന്നു.

എന്തിനാണ് പതിവായി ക്ഷേത്രത്തില്‍ പോകുന്നത്?

എന്തിനാണ് പതിവായി ക്ഷേത്രത്തില്‍ പോകുന്നത്?

ഇതിന് ശാസ്ത്രീയമായ കാരണമുണ്ട്. ഇന്ത്യയില്‍ ഉടനീളം വ്യത്യസ്ത വലുപ്പത്തില്‍, ആകൃതിയില്‍ പല ഇടങ്ങളിലായി നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ഇലയെല്ലാം വേദനിയമാനുസൃതമായിട്ട് ഉള്ളവയല്ല.

ഭൂമിയുടെ കാന്തിക തരംഗങ്ങള്‍

ഭൂമിയുടെ കാന്തിക തരംഗങ്ങള്‍

സാധാരണയായി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ കാന്തിരക തരംഗങ്ങള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലാണ്. ലളിതമായി പറഞ്ഞാല്‍, ഉത്തര/ ദക്ഷിണ ധ്രുവങ്ങളുടെ കാന്തിക തരംഗങ്ങളില്‍ നിന്നുള്ള ഗുണകരമായ ഊര്‍ജം ധാരാളം ലഭിക്കുന്ന സ്ഥാലങ്ങളിലായിരിക്കും ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ഗര്‍ഭഗൃഹം

ഗര്‍ഭഗൃഹം

കാന്തിക ശക്തി ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഗര്‍ഭഗൃഹം അഥവ ശ്രീകോവിലിന്റെ മധ്യത്തായിട്ടാണ് പ്രധന വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുക. വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന മൂല സ്ഥാനത്തിന് താഴെയായി വേദ മന്ത്രങ്ങള്‍ എഴുതിയ ചെമ്പ് തകിട് അടക്കം ചെയ്തിട്ടുണ്ടാവും.ചെമ്പ് ഭൂമിയുടെ കാന്തിക തരംഗങ്ങള്‍ ആഗീരണം ചെയ്ത് ചുറ്റുപാടും പ്രസരിപ്പിക്കും.

 പരിക്രമ

പരിക്രമ

ഒരാള്‍ പതിവായി ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാന വിഗ്രഹത്തിന് ചുറ്റും ഘടികാര ദിശയില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ അവിടെ നിന്നുള്ള കാന്തിക തരംഗങ്ങള്‍ സ്വയമേവ സ്വീകരിക്കപ്പെടുകയും ശരീരം ഇത് ആഗിരണം ചെയ്യുകയും ചെയ്യും.

ശ്രീകോവില്‍

ശ്രീകോവില്‍

ഇത് വളരെ സാവധാനത്തിലായിരിക്കും, അതിനാല്‍ പതിവായി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിലൂടെ കൂടുതല്‍ ഊര്‍ജം ആഗിരണം ചെയ്യാന്‍ കഴിയും. ഇതിന് പുറമെ ശ്രീകോവിലിന്റെ മൂന്ന് വശങ്ങളും പൂര്‍ണമായും അടച്ച് കെട്ടിയതായിരിക്കും.

വിളക്ക് കൊളുത്തുക

വിളക്ക് കൊളുത്തുക

ക്ഷേത്രത്തില്‍ എല്ലാ ഊര്‍ജങ്ങളുടെയും പ്രഭാവം ശക്തമായിരിക്കും. കത്തിച്ച് വച്ചിട്ടുള്ള വിളക്കുകള്‍ താപ, പ്രകാശ ഊര്‍ജങ്ങള്‍ ചുറ്റും പ്രസരിപ്പിക്കും. മണിമുഴക്കങ്ങളും മന്ത്രധ്വനികളും ശബ്ദോര്‍ജം നല്‍കും. പൂക്കളുടെ സുഗന്ധം , കര്‍പ്പൂര ജ്വാലയും രാസോര്‍ജ്ജം പുറന്തള്ളും.

English summary

Importance of coconut and banana as temple offerings

Why only Coconut and Bananas are considered as sacred offerings in Hindu temples.
X
Desktop Bottom Promotion