വീട്ടില്‍ ശിവലിംഗമുണ്ടെങ്കില്‍ ഇവ ചെയ്യരുത്

ശിവലിംഗം പൂജിയ്ക്കുമ്പോള്‍ വീട്ടില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Posted By:
Subscribe to Boldsky

പല വീടുകളിലും പൂജാമുറി ഉണ്ടാവും, എന്നാല്‍ പലര്‍ക്കും പൂജാമുറി എങ്ങനെ സൂക്ഷിക്കണമെന്നോ പൂജാമുറിയില്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചോ അറിയില്ല. പ്രത്യേകിച്ച് പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പേഴ്‌സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്‌സ്

ഗുണത്തിനെന്ന് കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങലും ദോഷങ്ങളായാണ് മാറുന്നത്. കാരണം പൂജാമുറിയില്‍ ശിവലിംഗം പൂജിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതത്തില്‍ ദോഷങ്ങള്‍ മാറാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

കോര്‍ണറില്‍ വെയ്ക്കരുത്

കോര്‍ണറില്‍ ഒരിക്കലും ശിവലിംഗം വെയ്ക്കരുത്. വൃത്തിയുള്ള സ്ഥലത്ത് നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം ശിവലിംഗ് സ്ഥാപിയ്ക്കാന്‍.

മഞ്ഞള്‍

മഞ്ഞള്‍ സ്ത്രീകളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതൊരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കാന്‍ പാടില്ല. ശിവന്‍ എന്ന് പറയുന്നത് എപ്പോഴും പുരുഷത്വത്തിന്റെ പ്രതീകമാണ്.

സിന്ദൂരം

സിന്ദൂരവും ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കരുത്. ഭര്‍ത്താക്കന്‍മാരുടെ ആയുസ്സിനും ആരോഗ്യത്തിനും ആയി സ്ത്രീകള്‍ സീമന്തരേഖയില്‍ ചാര്‍ത്തുന്നതാണ് സിന്ദൂരം. ഇതൊരിക്കലും ശിവലിംഗത്തിന് അര്‍പ്പിയ്ക്കരുത്.

ഇടക്കിടയ്ക്ക് സ്ഥാനം മാറ്റുന്നത്

ഇടയ്ക്കിടയ്ക്ക് ശിവലിംഗത്തിന്റെ സ്ഥാനം മാറ്റുന്നത് നല്ലതല്ല. ഇത് പലപ്പോഴും നിങ്ങളുടെ ഐശ്വര്യവും സമ്പത്തും കുറയുന്നതിന് കാരണമാകും.

തണുത്ത പാല്‍

പാലഭിഷേകം നല്ലതാണ്. എന്നാല്‍ പാല്‍ വാങ്ങിച്ച് കൊണ്ടു വന്ന് കവറോട് കൂടി അഭിഷേകം നടത്തുന്നത് ശരിയല്ല. പാലഭിഷേകം നടത്തുമ്പോള്‍ വെള്ളിത്തളികയില്‍ വെച്ച് അഭിഷേകം നടത്തണം.

ശിവലിംഗത്തിന്റെ ആകൃതി

ശിവലിംഗത്തിന്റെ ആകൃതി ഒരിക്കലും മാറിപ്പോകരുത്. ഇത് നിര്‍മ്മിക്കപ്പെടുന്നതാകട്ടെ സ്വര്‍ണം, വെള്ളി, പിച്ചള എന്നീ ലോഹങ്ങള്‍ കൊണ്ടായിരിക്കണം.

ജലധാര

എപ്പോഴും ജലധാര നടത്താന്‍ കഴിയുന്ന സ്ഥലമായിരിക്കണം. ശിവന്റെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ജലധാര.

English summary

If you have a Shivling at home, never do these things

If you have a Shivling at home, never do these things, read to know more.
Please Wait while comments are loading...
Subscribe Newsletter