ശിവരാത്രി വ്രതമെടുക്കാം ഐശ്വര്യത്തിനായി

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

വര്‍ഷത്തിലൊരിക്കലാണ് ശിവരാത്രി വ്രതം അനുഷ്ഠിയ്ക്കുന്നത്. സര്‍വ്വ പാപങ്ങളും തീര്‍ക്കാനും ഐശ്വര്യത്തിനും വേണ്ടിയാണ് ശിവരാത്രി വ്രതം അനുഷ്ഠിയ്ക്കുന്നത്. ശിവപ്രീതിയ്ക്ക് ഏറ്റവും നല്ല ദിവസവും ശിവരാത്രി ദിനം തന്നെ. അന്ന് വ്രതം അനുഷ്ഠിയ്ക്കുന്നത് നമ്മുടെ പാപങ്ങളെ ഇല്ലാതാക്കുന്നു.

വ്രതം അനുഷ്ഠിയ്ക്കുന്നതിന് ചില ചിട്ടകള്‍ ഉണ്ട്. ഏത് മഹാപാപത്തേയും ഇല്ലാതാക്കാനുള്ള ശക്തി ശിവരാത്രി വ്രതത്തിനുണ്ട്. എങ്ങനെ വിശ്വാസത്തോടെ ചിട്ടയോട് കൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണം എന്ന് നോക്കാം. ക്ഷേത്രപ്രദക്ഷിണത്തില്‍ തെറ്റ്‌ ആവര്‍ത്തിച്ചാല്‍

എന്താണ് ശിവരാത്രി

പാലാഴി മഥനത്തിനിടയ്ക്ക് ഉയര്‍ന്നു വന്ന കാളകൂട വിഷം ശിവന്‍ കഴിയ്ക്കുകയും ഇത് കണ്ട പാര്‍വ്വതീ ദേവി ശിവന്റെ കഴുത്തില്‍ പിടുത്തമിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന വിഷം ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ ആ ദിവസം മുഴുവന്‍ ഉറക്കമൊഴിച്ചിരുന്നതിന്റെ ഫലമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.

തലേദിവസം തുടക്കം

ശിവരാത്രിയുടെ തലേ ദിവസം തന്നെ വ്രതത്തിനുള്ള ചിട്ടകള്‍ ആരംഭിയ്ക്കണം. രാവിലെ കുളിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

ശിവരാത്രി നാളില്‍

ശിവരാത്രി നാളില്‍ വ്രതമെടുക്കേണ്ട രീതിയാണ് വളരെ പ്രധാനം. ശ്രദ്ധയോടൊയും ചിട്ടയോടെയും വേണം ശിവരാത്രി വ്രതത്തിനു തുടക്കം കുറിക്കാന്‍. അല്ലാതെ വഴിപാടിനെടുക്കുന്ന വ്രതം ശിവരാത്രി വ്രതത്തിന്റെ പുണ്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചിട്ടയാണ് പ്രധാനമായും പാലിയ്‌ക്കേണ്ടത്.

പ്രഭാതസ്‌നാനം

ശിവരാത്രി ദിനം പ്രഭാത സ്‌നാനം കഴിഞ്ഞ് ഭസ്മം ധരിയ്ക്കണം. ഇതിന് ശേഷം ശിവക്ഷേത്ര ദര്‍ശനം നിര്‍ബന്ധമാണ്. ഉപവാസവും പ്രധാനം.

പകല്‍ മുഴുവന്‍

പകല്‍ മുഴുവന്‍ ഉപവാസം നടത്തണം. ഉപവസിക്കുന്നതോടൊപ്പം തന്നെ ശിവമാഹാത്മ്യ കഥകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യേണ്ടതാണ്.

ശിവന് അര്‍ച്ചന

ശിവന് നടത്തേണ്ട അര്‍ച്ചനകള്‍ ഇവയാണ്. കൂവളത്തില കൊണ്ട് മാല, കൂവളത്തില കൊണ്ട് അര്‍ച്ചന, ശുദ്ധജലം, പാല്‍ എന്നിവ കൊണ്ട് അഭിഷകം, ധാര തുടങ്ങിയ വഴിപാടുകള്‍ ശിവന് നടത്തണം.

Story first published: Thursday, February 9, 2017, 16:45 [IST]
English summary

How to observe maha sivathri vrat

Shiva rathri is one of the most propitious vratham for the devotees of lord shiva. how to observe maha sivarathri vrat.
Please Wait while comments are loading...
Subscribe Newsletter