For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ വിഗ്രഹാരാധന സൂക്ഷിക്കുക...

|

ഹിന്ദു വിശ്വാസപ്രകാരം ജീവിയ്ക്കുന്നവരുടെ വീട്ടിലെല്ലാം ഒരു പൂജാമുറിയും ആരാധനയും വിഗ്രഹങ്ങളും എല്ലാം ഉണ്ടാകും. എന്നാല്‍ വിഗ്രഹങ്ങള്‍ വെച്ചാരാധിയ്ക്കുമ്പോള്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. എത്ര വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വെയ്ക്കാം, എങ്ങനെയൊക്കെ ആരാധിയ്ക്കണം എന്നിവയൊന്നും. വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ പൂജിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അനുഗ്രഹത്തിനായി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും തെറ്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ നേരെ വിപരീത ഫലമാണ് ഉണ്ടാവുക എന്നതാണ് കാര്യം. വിഗ്രഹാരാധനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പൂജാറൂം പ്രത്യേകം

പൂജാറൂം പ്രത്യേകം

കിടപ്പുമുറിയോട് ചേര്‍ന്നോ ബാത്ത്‌റൂമിനോട് ചേര്‍ന്നോ ഒരിക്കലും പൂജാറൂം നിര്‍മ്മിക്കാന്‍ പാടില്ല. വീടു പണിയുമ്പോള്‍ തന്നെ പൂജാമുറിയുടെ കാര്യത്തില്‍ തീരുമാനം എടുക്കണം.

അടുക്കളയോട് ചേര്‍ന്ന് പൂജാറൂം വേണ്ട

അടുക്കളയോട് ചേര്‍ന്ന് പൂജാറൂം വേണ്ട

അതുപോലെ തന്നെയാണ് അടുക്കളയോട് ചേര്‍ന്ന് പൂജാമുറി പണിയുന്നതും. അത് മാത്രമല്ല ചിലര്‍ അടുക്കളയില്‍ തന്നെ ചിലപ്പോള്‍ വിഗ്രഹങ്ങള്‍ വെച്ച് ആരാധിയ്ക്കാറുണ്ട്. അതും തെറ്റായ പ്രവണതയാണ്.

പൂജാമുറിയ്ക്ക് ലോക്ക് വേണ്ട

പൂജാമുറിയ്ക്ക് ലോക്ക് വേണ്ട

പൂജാമുറി ഒരിക്കലും ലോക്ക് ചെയ്യരുത്. പ്രത്യേകിച്ച് വിഗ്രഹാരാധനയുള്ള പൂജാമുറിയാണെങ്കില്‍. അതില്‍ നിന്നും പ്രവഹിക്കുന്ന എനര്‍ജി വീട്ടില്‍ മൊത്തം വ്യാപിക്കാനാണ് പൂജാമുറിയ്ക്ക് ലോക്ക് വേണ്ടെന്ന് പറയുന്നത്.

ദിവസവും വൃത്തിയാക്കുക

ദിവസവും വൃത്തിയാക്കുക

വീട് വൃത്തിയാക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെയായിരിക്കണം പൂജാമുറി വൃത്തിയാക്കേണ്ടത്. ദിവസവും രണ്ട് നേരവും പൂജാമുറിയും വിഗ്രഹങ്ങളും പരിസരവും വൃത്തിയാക്കിയിരിക്കണം.

വിഗ്രഹങ്ങളുടെ എണ്ണം

വിഗ്രഹങ്ങളുടെ എണ്ണം

വിഗ്രഹങ്ങളുടെ എണ്ണത്തിലും ചില പരിമിതികളുണ്ട്. ഒരേ ദൈവത്തിന്റെ തന്നെ വിവിധ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ല. എന്നാല്‍ ത്രിമൂര്‍ത്തികളുടെ വിഗ്രഹങ്ങല്‍ സൂക്ഷിയ്ക്കാം. മാത്രമല്ല ദേവി പ്രതിരൂപങ്ങളായ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയവരുടെ വിഗ്രഹങ്ങളും സൂക്ഷിക്കാം.

 ഗണപതി വിഗ്രഹം

ഗണപതി വിഗ്രഹം

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മൂന്ന് ഗണപതി വിഗ്രഹം വരെ വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കാം.

ചിത്രങ്ങള്‍ സൂക്ഷിക്കുമ്പോള്‍

ചിത്രങ്ങള്‍ സൂക്ഷിക്കുമ്പോള്‍

ഒരിക്കലും പൂജാമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില ചിത്രങ്ങളുണ്ട്. അവയില്‍ ചിലതാണ് കൃഷ്ണന്‍ രാധയോടും രുക്മിണിയോടും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം. അതുപോലെ തന്നെ കാര്‍ത്തികേയനും രണ്ട് ഭാര്യമാരും ഗണപതിയും ഭാര്യമാരും തമ്മിലുള്ള ഫോട്ടോ. ഇവ പൂജാമുറിയില്‍ സൂക്ഷിച്ചാല്‍ ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകും.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍

ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍

ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരാണ് ഏറ്റവും വലിയ ശക്തികള്‍. അതുകൊണ്ട് തന്നെ ഇവരുടെ വിഗ്രഹങ്ങള്‍ എന്തായാലും പൂജാമുറിയില്‍ ആരാധിയ്‌ക്കേണ്ടത് അനിവാര്യമാണ്.

English summary

How many idols of God are auspicious to be kept in home

How many idols of God are auspicious to be kept in home? Unlike other religions, Hindus believe in idolatry, worshiping of an idol or a physical object as an embodiment of God.
Story first published: Monday, April 11, 2016, 15:46 [IST]
X
Desktop Bottom Promotion