For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാബലിയും അഹങ്കാരിയായിരുന്നോ?

|

നിരവധി ഐതിഹ്യങ്ങളുള്ള ഒന്നാണ് ഓണം. അസുരരാജാവായ മഹാബലിയേയും വാമനനേയും കുറിച്ചുള്ള കഥകളാണ് ഓണത്തിന്റെ ഐതിഹ്യത്തില്‍ പ്രധാനവും. ഓണത്തെക്കുറിച്ച് ചോദിച്ചാല്‍ ഏതൊരു കൊച്ചു കുട്ടിയും ആദ്യം പറയുന്നതും ഓര്‍ക്കുന്നതും മഹാബലി തമ്പുരാനെക്കുറിച്ച് തന്നെയായിരിക്കും. പുരാണത്തില്‍ നാഗങ്ങളുടെ ഉത്ഭവകഥ

ഒരുപാട് മുത്തശ്ശിക്കഥകള്‍ ഓണത്തെക്കുറിച്ച് കേട്ട് കൊണ്ടാണ് പലരുടേയും കുട്ടിക്കാലും ആരംഭിയ്ക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ ഓരോ ഓണക്കാലവും എത്തുമ്പോള്‍ ഇത്തരം കഥകള്‍ക്ക് നമ്മുടെ മനസ്സില്‍ വലിയൊരു പൂക്കളം തീര്‍ക്കാന്‍ കഴിയും. ജീവിത ദോഷങ്ങള്‍ തീര്‍ക്കാന്‍ മയില്‍പ്പീലി മതി...

 മഹാബലിയും ഓണവും

മഹാബലിയും ഓണവും

അസുരരാജാവായിരുന്നു മഹാബലി. എന്നാല്‍ കന്റെ പൂര്‍വ്വികരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു മഹാബലി. മഹാബലിയുടെ നന്മ കണ്ട് ദേവന്‍മാര്‍ മഹാവിഷ്ണുവിനോട് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഉണ്ടായത്.

 മഹാബലിയും ഓണവും

മഹാബലിയും ഓണവും

എന്നാല്‍ ഏതൊരാള്‍ക്കും അധികാരവും സമ്പത്തും ഐശ്വര്യവും കൂടുതലായാല്‍ കുറച്ച് അഹങ്കാരം വരും എന്ന കാര്യത്തില്‍ സംശയമില്ല. ദേവന്‍മാരുടെ സങ്കടം മാറ്റു്‌നനതിനായി മഹാവിഷ്ണു അദിതിയുടേയും കശ്യപന്റേയും മകനായി ജനിച്ചു.

 മഹാബലിയും ഓണവും

മഹാബലിയും ഓണവും

ഈ സമയത്താണ് മഹാബലി യാഗം നടത്താന്‍ തീരുമാനിച്ചത്. യാഗഭൂമിയില്‍ ബ്രാഹ്മമ കുമാരന്റെ വേഷത്തില്‍ വാമനന്‍ എത്തിച്ചേരുകയും ചെയ്തു.

 മഹാബലിയും ഓണവും

മഹാബലിയും ഓണവും

എന്നാല്‍ പെട്ടെന്ന് തന്നെ വാമനനോട് എന്ത് ഭിക്ഷ വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാന്‍ മഹാബലി പറഞ്ഞു. എന്നാല്‍ തനിയ്ക്ക് മൂന്നടി മണ്ണ് മാത്രം മതി എന്ന് വാമനന്‍ മഹാബലിയെ അറിയിച്ചു.

 മഹാബലിയും ഓണവും

മഹാബലിയും ഓണവും

അത് നല്‍കാന്‍ തയ്യാറായ മഹാബലിയ്ക്കു മുന്നില്‍ വാമനന്‍ ആകാശത്തോളം വലുതാവുകയും ആദ്യത്തെ അടിയില്‍ പാതാളവും രണ്ടാമത്തെ അടിയില്‍ ഭൂമിയും അളന്നെടുത്തു. മൂന്നാം അടി വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ തന്റെ ശിരസ് കാണിച്ചു കൊടുക്കുകയാണ് മഹാബലി ചെയ്തത്.

 മഹാബലിയും ഓണവും

മഹാബലിയും ഓണവും

എന്നാല്‍ മൂന്നാമടി വെയ്ക്കുന്നതിനു മുന്‍പ് എന്ത് വരം വേണമെന്ന് വാമനന്‍ മഹാബലിയോട് ചോദിച്ചു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാനുള്ള അനുവാദമാണ് മഹാബലി ആവശ്യപ്പെട്ടത്.

ഓണവും പരശുരാമനും

ഓണവും പരശുരാമനും

പരശുരാമനുമായി ബന്ധപ്പെട്ടും ഓണത്തിന് ഐതിഹ്യമുണ്ട്. പരശുരാമന്‍ ബ്രാഹ്മണരുമായി പിണങ്ങുകയും എന്നാല്‍ വീണ്ടും ബ്രാഹ്മണരുടെ ആവശ്യപ്രകാരം വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ വരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇതാണ് ഓണമെന്നാണ് മറ്റൊരു സങ്കല്‍പ്പം.

പത്മനാഭസ്വാമിയും ഓണവില്ലും

പത്മനാഭസ്വാമിയും ഓണവില്ലും

പത്മനാഭസ്വാമിയ്ക്ക് തിരുവോണത്തിന് ഓണവില്ല് സമര്‍പ്പിക്കുന്നതും ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രധാനമാണ്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന സമയത്ത് മഹാബലിയ്ക്ക് വാമനന്‍ തന്റെ വിശ്വരൂപം കാണിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്.

English summary

History and story behind Onam

History and Story behind Onam and its Rituals is given here.
X
Desktop Bottom Promotion