For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരിയ്ക്കും പുനര്‍ജന്മമുണ്ടോ?

|

ജനനവും മരണവുമെല്ലാം പലപ്പോഴും പിടി കിട്ടാത്ത സമസ്യകളാണ്. ഇതുപോലെയാണ് മരണശേഷമുള്ള ജീവിതവും. ഇത് ഇപ്പോഴും തര്‍ക്കവിഷയമാണെന്നു വേണമെങ്കില്‍ പറയാം.

മരിച്ചാല്‍ അതോടെ എല്ലാം അവസാനിച്ചുവെന്നു പറയുന്നവരുണ്ട്. പുനര്‍ജന്മത്തില്‍ വിശ്വസിയ്ക്കുന്നുമുണ്ട്.

പല ഹിന്ദു പുരാണങ്ങളും പുനര്‍ജന്മത്തക്കുറിച്ചു പറയുന്നവയാണ്. മരണത്തോടെ ആത്മാവ് മരിയ്ക്കുന്നില്ല, ശരീരം മാത്രമേ നശിയ്ക്കുന്നുവെന്നു പല പുരാണങ്ങളും പറയുന്നുണ്ട്. നാം പഴയ വസ്ത്രം മാറി പുതിയതു ധരിയ്ക്കുന്നതു പോലെ ആത്മാവ് പുതിയ ശരീരത്തിലേയ്ക്കു മാറുന്നു.

പുനര്‍ജന്മത്തെക്കുറിച്ച് പുരാണങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ അറിയൂ,

പുനര്‍ജന്മമുണ്ടാകുമ്പോള്‍ മനുഷ്യര്‍ മിക്കവാറും മനുഷ്യരായിത്തന്നെയാണ് ജനിയ്ക്കുക. എങ്കിലും ഇത് കഴിഞ്ഞ ജന്മത്തെ കര്‍മങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. ഇവര്‍ മറ്റേതെങ്കിലും ജീവികളായായിരിയ്ക്കും മാറുക.

karma

ആഗ്രഹങ്ങള്‍ ഏറെ ബാക്കിയാക്കി പെട്ടെന്നു മരിയ്ക്കുന്നവര്‍, പ്രത്യേകിച്ച് അപകടങ്ങളില്‍, പ്രേതമായി മാറും. ഇവര്‍ മറ്റൊരു ജന്മത്തിനു വേണ്ടി കാത്തിരിയ്ക്കും. ചിലപ്പോള്‍ മറ്റു ശരീരത്തില്‍ കുടിയേറും.

ഒരു മനുഷ്യന് ഏഴു തവണ വരെ മനഷ്യനായിത്തന്നെ, ഇത് സ്ത്രീയായോ പുരുഷനായോ പുനര്‍ജന്മമുണ്ടാകുമെന്നാണ് വിശ്വാസം.

KARMA3

ഒരു ആത്മാവ് പെട്ടെന്നു തന്നെ വേറെ ശരീരം സ്വീകരിയ്ക്കില്ല. അനകൂല സാഹചര്യങ്ങളില്‍ ചേരുന്ന ശരീരം ലഭിച്ചാല്‍ മാത്രമേ പുനര്‍ജനിയ്ക്കൂ.

പഴയ ജന്മത്തിലുള്ള എല്ലാക്കാര്യങ്ങളും ഈ ജന്മത്തിലും ഉണ്ടാകും.എന്നാല്‍ ചിലര്‍ക്കു മാത്രമേ ഇതോര്‍മിച്ചെടുക്കാനാകൂ,

English summary

Facts About Rebirth In Hinduism

Here are some interesting and amazing facts about rebirth which you may not know. Let us take a look.
X
Desktop Bottom Promotion