For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുദ്രാക്ഷം ധരിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക

|

രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ് എന്നാണ് പറയുക. അപ്പോള്‍ പിന്നെ ധരിച്ചാലോ? നൂറുകോടി പുണ്യമായിരിക്കും ഇതിലൂടെ ലഭിയ്ക്കുന്നത്. രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ മറ്റൊരു വസ്തുവില്ല എന്നാണ് പുരാണങ്ങളില്‍ പോലും പറയുന്നത്.

എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ രുദ്രാക്ഷവും ധരിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം.

രുദ്രാക്ഷ മാലയായി ധരിയ്ക്കാം

രുദ്രാക്ഷ മാലയായി ധരിയ്ക്കാം

രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാല്‍ ഏത് രുദ്രാക്ഷമാണെങ്കിലും മാസത്തില്‍ ഒരിക്കല്‍ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്.

 ഇഷ്ടദേവനെ മനസ്സില്‍ ധ്യാനിയ്ക്കുക

ഇഷ്ടദേവനെ മനസ്സില്‍ ധ്യാനിയ്ക്കുക

രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ചാല്‍ ഇരട്ടി ഫലം ലഭിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

വീട്ടില്‍ വെച്ചും പൂജിയ്ക്കാം

വീട്ടില്‍ വെച്ചും പൂജിയ്ക്കാം

രുദ്രാക്ഷം ധരിയ്ക്കാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് മന്ത്രജപത്തോടു കൂടി രുദ്രാക്ഷത്തെ പൂജിയ്ക്കാവുന്നതാണ്.

രുദ്രാക്ഷം തിരഞ്ഞെടുക്കുമ്പോള്‍

രുദ്രാക്ഷം തിരഞ്ഞെടുക്കുമ്പോള്‍

വലിപ്പം കൂടിയതും ദൃദമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇതിന് ഗുണഫലം കൂടുതലായിരിക്കും.

 രുദ്രാക്ഷത്തിന്റെ മുഖങ്ങള്‍

രുദ്രാക്ഷത്തിന്റെ മുഖങ്ങള്‍

ഒന്നുമുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടാവും. ഓരോന്നിന്റേയും ഗുണഫലമനുസരിച്ച് ധരിയ്ക്കാം. ഇത് കൂടാതെ ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖരുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയവയും ഉണ്ട്.

 രോഗശാന്തിയ്ക്ക്

രോഗശാന്തിയ്ക്ക്

രോഗശാന്തിയ്ക്കും ഭാഗ്യം വരാനും ഭക്തി വര്‍ദ്ധിക്കാനും എല്ലാം രുദ്രാക്ഷം ധരിയ്ക്കുന്നവരുണ്ട്. കൃത്യമായ വ്രതത്തോടു കൂടി രുദ്രാക്ഷം ധരിയ്ക്കുന്നത് ഇരട്ടി ഫലം തരുന്നു.

English summary

Everything You Need to Know About Rudraksha

A carefully chosen rudraksha can support one's life greatly. We look at types of rudraksh and their benefits, including panchmukhi and ek mukhi, and explore how to choose what is right for us.
Story first published: Thursday, May 12, 2016, 17:36 [IST]
X
Desktop Bottom Promotion