ദീപാവലി ആഴ്ചയിൽ ചെയ്തുകൂടാത്ത കാര്യങ്ങൾ

ദീപാവലി ആഴ്ചയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍

Subscribe to Boldsky

ദീപാവലിക്ക് നാം എപ്പോഴും ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുന്നു .അതുകൊണ്ടു തന്നെ നാം എന്തെല്ലാം ചെയ്യാൻ പാടില്ല എന്നറിയാമോ ? ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല. ദീപാവലിക്ക് നാം എല്ലാം ശുഭകരമായ കാര്യങ്ങൾ ചെയ്യണം .അശുഭമായവ ഒഴിവാക്കണം .

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. നന്മ മാത്രമായിരിക്കണം ദീപാവലിയ്ക്ക് ശേഷവും ഓരോരുത്തരുടേും ഉദ്ദേശവും. ദീപാവലി ദിനത്തില്‍ അല്ലെങ്കില്‍ ദീപാവലിയോട് അനുബന്ധിച്ച് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അങ്ങനെ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു .

ദീപാവലി ദിവസം

ദീപാവലി ദിവസങ്ങളില്‍ പ്രധാനമായും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പലപ്പോഴും അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

വൈകി എഴുന്നേൽക്കരുത്

എന്നും നിങ്ങൾ പുലർച്ചെ എഴുന്നേൽക്കുമെങ്കിലും ദീപാവലിയുടെ ശുഭദിനത്തിൽ സൂര്യോദയത്തിനു മുൻപ് തന്നെ ഉണരണം .വൈകി ഉണരുന്നവർക്കു ലക്ഷ്മി ദേവിയുടെ അനുഗ്രഹം നഷ്ടമായേക്കാം .

മുതിർന്നവരെ അധിക്ഷേപിക്കരുത്

എന്തുതന്നെ ആയാലും ദീപാവലി ദിനമാണ് ,അതിനാൽ മുതിർന്നവരെ അധിക്ഷേപിക്കരുത് .നിങ്ങൾ കൂടുതൽ പരിശ്രമിച്ചു നിങ്ങളുടെ രക്ഷകർത്താക്കളെയും ,മുതിർന്നവരെയും സന്തോഷിപ്പിക്കണം .നിങ്ങൾ അവർക്കു ഒരു സ്പെഷ്യൽ കാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക .

വീട് വൃത്തിയായി സൂക്ഷിക്കണം

ദീപാവലി ആഴ്ചയിൽ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കണം .നിങ്ങളുടെ വീട് നല്ല സുഗന്ധപൂരിതമായിരിക്കുന്നുവെന്നും ,അഴുക്കും ചപ്പുചവറും ഇല്ലെന്നും ഉറപ്പുവരുത്തുക .

ദേഷ്യപ്പെടരുത്

നല്ല ഒരു ദിനമായ ദീപാവലിക്ക് ദേഷ്യപ്പെടരുത് .നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുവാനും ,എല്ലാവരോടും സൗമ്യമായി പെരുമാറുവാനും ശ്രദ്ധിക്കുക .

വൈകുന്നേരങ്ങളിൽ ഉറങ്ങരുത്

നിങ്ങൾ അസുഖമുള്ളവരോ ,ഗർഭിണിയോ അല്ലെങ്കിൽ വൈകുന്നേരം ഉറങ്ങരുത് .ഉച്ചയ്ക്ക് ശേഷം കുഴപ്പമില്ല .എന്നാൽ വൈകുന്നേരം ഉറങ്ങുന്നത് ദാരിദ്രവും ,സങ്കടവും കൊണ്ടുവരും .

വഴക്കു കൂടരുത്

ദീപാവലിയുടെ ദിനത്തിൽ കൂട്ടുകാരുമായോ ,ബന്ധുക്കളുമായോ വഴക്കു കൂടില്ല എന്ന് ഉറപ്പു വരുത്തുക .നിങ്ങളുടെ വീട്ടിൽ ഒരു പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കുക .എല്ലാവരും സന്തോഷത്തോടെയും ,ഉത്സാഹത്തോടെയുമാണെന്നു ഉറപ്പു വരുത്തുക .

ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്

ദീപാവലിക്ക് യാതൊരു തരത്തിലെയും ലഹരി വസ്തുക്കൾ അതായതു സിഗരറ്റ് ,മദ്യം ഒന്നും ഉപയോഗിക്കരുത് .അങ്ങനെ ചെയ്താൽ ലക്ഷ്മി ദേവി കോപിക്കും .

English summary

Don't do these things during the Diwali week!

Don't do these things this Diwali, starting now, read to know more about it.
Please Wait while comments are loading...
Subscribe Newsletter