For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീണ്ടാരിയായ പെണ്ണ് തീണ്ടാപ്പാടകലെ, എന്തുകൊണ്ട്?

സ്ത്രീകള്‍ക്ക് ക്ഷേത്ര വിലക്ക് വരുന്നത് ഏതൊക്കെ സമയങ്ങളില്‍ ആണെന്ന് നോക്കാം

|

ആര്‍ത്തവസമയത്ത് സ്ത്രീകളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതാണ് നമ്മുടെ ആചാരം. മാസമുറയോച് ചേര്‍ന്നുള്ള ദിവസങ്ങളില്‍ സ്ത്രീകളെ തൊട്ടുകൂടാത്തവരായും അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന സംസ്‌കാരം പണ്ടുണ്ടായിരുന്നു.

ഇവ വീട്ടില്‍ നിന്നും ഒഴിവാക്കൂ, പണം താനേ വരുംഇവ വീട്ടില്‍ നിന്നും ഒഴിവാക്കൂ, പണം താനേ വരും

ഇന്നും ചിലരെങ്കിലും ഇത് തുടര്‍ന്ന് പോരുന്നുണ്ട്. മഹാഭാരതത്തില്‍ തന്നെ ഇതിന് കൃത്യമാ ഉദാഹരണം ഉണ്ട്. രജസ്വലയായ ദ്രൗപതിയെയാണ് കൗരവപ്പടയുടെ മുന്നിലേക്ക് ദുശ്ശാസനനന്‍ വലിച്ചിഴച്ച് കൊണ്ട് വന്നത്.

ജീവിത ദോഷങ്ങള്‍ തീര്‍ക്കാന്‍ മയില്‍പ്പീലി മതി...ജീവിത ദോഷങ്ങള്‍ തീര്‍ക്കാന്‍ മയില്‍പ്പീലി മതി...

ആര്‍ത്തവവും അകറ്റി നിര്‍ത്തലും കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ പല കോണുകളിലും ഉണ്ടായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര ദര്‍ശനവും നിഷേധിയ്ക്കപ്പെട്ടതാണ്. എന്തുകൊണ്ട് ഇങ്ങനെ എന്നതിന്റെ സത്യം പലര്‍ക്കും അറിയില്ല. സ്ത്രീകള്‍ക്ക് ക്ഷേത്ര ദര്‍ശനം പാടില്ലാത്ത മറ്റ് ചില സന്ദര്‍ഭങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

 ആര്‍ത്തവം കഴിഞ്ഞ് ഏഴ് ദിവസം

ആര്‍ത്തവം കഴിഞ്ഞ് ഏഴ് ദിവസം

സ്ത്രീകള്‍ ആര്‍ത്തവം കഴിഞ്ഞ് ഏഴ് ദിവസത്തിനു ശേഷം മാത്രമേ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. ശിവക്ഷേത്രങ്ങളിലാകട്ടെ ഇത് 10 ദിവസത്തിനു ശേഷം മാത്രമേ പാടുകയുള്ളൂ.

സ്ത്രീയ്ക്ക് വിശ്രമം

സ്ത്രീയ്ക്ക് വിശ്രമം

സ്ത്രീകയ്ക്ക് ഈ സമയങ്ങളില്‍ വിശ്രമം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ പിന്നീട് സ്ത്രീ അശുദ്ധയാണ് ഈ സമയങ്ങളില്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

 പുലയുള്ള സമയത്ത്

പുലയുള്ള സമയത്ത്

ബന്ധുക്കളോ രക്തബന്ധമുള്ള മറ്റുള്ളവരോ മരിച്ചാല്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ മരണം നടന്നാലും സ്ത്രീ ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടുള്ളതല്ല. 16 ദിവസത്തേക്കാണ് ഇത്തരത്തില്‍ ക്ഷേത്രത്തില്‍ വിലക്ക്.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷവും പുലയുള്ളതായാണ് കണക്കാക്കുന്നത്. ഈ സമയങ്ങളിലും സ്ത്രീകളോ അവളുടെ ബന്ധുക്കളോ ക്ഷേത്ര ദര്‍ശനം നടത്തരുത്. പതിനൊന്ന് ദിവസം എന്ത് വന്നാലും ക്ഷേത്ര ദര്‍ശനം നടത്താന്‍ പ്രസവശേഷം പാടില്ല എന്നാണ് വിശ്വാസം.

 ആറാം മാസത്തില്‍

ആറാം മാസത്തില്‍

പ്രസവശേഷം സ്ത്രീക്ക് ആറ് മാസത്തിന് ശേഷം ചോറൂണിനായി മാത്രമാണ് ക്ഷേത്ര ദര്ഡശനം നടത്താന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. എന്നാല്‍ മറ്റുള്ളവര്‍ക്ക് കുഞ്ഞ് ജനിച്ച് 11 ദിവസത്തിനു ശേഷം ക്ഷേത്രദര്‍ശനം നടത്താം.

 ശബരിമല മാലയിടുമ്പോള്‍

ശബരിമല മാലയിടുമ്പോള്‍

ശബരിമലയ്ക്ക് മാലയിടുമ്പോഴും ആര്‍ത്തവമുള്ള പെണ്ണിന് സ്വാമിമാരുടെ മുന്നില്‍ വരാന്‍ പാടില്ല. ഇതും പെണ്ണിന് വിലക്കപ്പെട്ട ഒന്നാണ്. മാത്രമല്ല അവര്‍ തൊട്ട വസ്തുക്കളെല്ലാം അശുദ്ധിയെന്നാണ് കല്‍പ്പിയ്ക്കുന്നത്.

English summary

can a women enter temple during the periods

Why are Hindu women not allowed to enter prayer areas like temples while they are menstruating.
Story first published: Thursday, April 6, 2017, 12:51 [IST]
X
Desktop Bottom Promotion