For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്ര്യം പടിയ്ക്കു പുറത്ത്, സൂര്യന് ജലാഭിഷേകം

സൂര്യഭഗവാന് ജലം നിവേദിക്കുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്.

By Lekhaka
|

ഹിന്ദു ശാസ്ത്രപ്രകാരം, എല്ലാദിവസവും അതിരാവിലെ സൂര്യന് ജലം നേദിക്കുന്നത് ആ ദിവസം ശുഭകരമായി തുടങ്ങുവാന്‍ സഹായിക്കുന്നു എന്നാണ്. ഇങ്ങനെ ചെയ്യുന്നത് സൂര്യഭഗവാനെ പ്രീണിപ്പിക്കുവാന്‍ മാത്രമല്ല.

കൈ കൂട്ടിയാല്‍ ഈ രേഖ ഒരുമിയ്ക്കുന്നുവെങ്കില്‍.....കൈ കൂട്ടിയാല്‍ ഈ രേഖ ഒരുമിയ്ക്കുന്നുവെങ്കില്‍.....

നിങ്ങളുടെ മനശ്ശാന്തി വര്‍ദ്ധിക്കുവാന്‍ കൂടി വേണ്ടിയാണ്. എന്നാല്‍, സൂര്യഭഗവാന് ജലം നിവേദിക്കുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

നിങ്ങള്‍ ശരിയായ രീതിയില്‍ സൂര്യഭഗവാന് ജലം നേദിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് സന്തോഷം പ്രാദാനം ചെയ്യുക മാത്രമല്ല, നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ വളരെ അനുകൂലകരവും ശുഭാകരവുമായിത്തീരുന്നതാണ്. നിങ്ങളുടെ കുടുംബത്തിന് ആരോഗ്യവും അഭിവൃദ്ധിയും അത് പ്രദാനം ചെയ്യുന്നു.

 അതിരാവിലെ കുളിക്കുക

അതിരാവിലെ കുളിക്കുക

എല്ലാദിവസവും സൂര്യഭഗവാന് ജലം നിവേദിക്കുന്നതിന് മുന്‍പായി നിങ്ങള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിക്കണം. സൂര്യോദയത്തിന് മുന്‍പുള്ള ഒന്നര മണിക്കൂര്‍ ആണ് ഈ സമയം. ഈ സമയത്ത് കുളിക്കാന്‍ സാധിച്ചില്ലെങ്കില്‍, നിങ്ങള്‍ ഉറങ്ങി എഴുന്നേറ്റ ഉടന്‍ തന്നെ കുളിക്കേണ്ടതാണ്. കൂടാതെ, കുളി കഴിഞ്ഞ് അലക്കി വൃത്തിയാക്കിയ വസ്ത്രം തന്നെ ധരിക്കുകയും വേണം.

സൂര്യന്‍റെ രശ്മികള്‍

സൂര്യന്‍റെ രശ്മികള്‍

സൂര്യന് ജലാഭിഷേകം നടത്തുമ്പോള്‍ സൂര്യരശ്മികള്‍ കടുത്തതാകുന്നത് ഉത്തമമല്ല. ഇളം രശ്മികള്‍ പൊഴിക്കുന്ന സൂര്യനാണ് ജലാഭിഷേകം നടത്തുവാന്‍ ഉത്തമം. ഇത് ആദ്ധ്യാത്മികമായും ബൌദ്ധികമായും ഒരുപാട് ഗുണഗണങ്ങള്‍ പ്രദാനം ചെയ്യുന്നു.

കൈയ്യുടെ നീളം

കൈയ്യുടെ നീളം

നിങ്ങള്‍ സൂര്യന് ജലം നിവേദിക്കുമ്പോള്‍ കൈകള്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തി പിടിക്കുക. പ്രഭാത സൂര്യനായതിനാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സൂര്യനെ നോക്കുവാനും, സൂര്യന്‍റെ 7 രശ്മികള്‍ നിങ്ങളുടെ ശരീരത്തിലൂടെ കടന്നുപോകുവാനും സാധിക്കുന്നതാണ്. നവഗ്രഹങ്ങളും ഈ സമയത്ത് നിങ്ങളെ അനുഗ്രഹിക്കും എന്നാണ് പറയപ്പെടുന്നത്.

മൂന്ന് വലം വയ്ക്കുക

മൂന്ന് വലം വയ്ക്കുക

ജലം നിവേദിച്ച ശേഷം സൂര്യന് ചുറ്റും മൂന്ന് വലം വയ്ക്കുക. എന്നിട്ട് ഭൂമിയില്‍ തൊട്ട് തൊഴുക (മണ്ണ് ഭൂമിദേവിയെ പ്രതിനിദാനം ചെയ്യുന്നു). "ഓം സൂര്യ നമ" എന്ന മാത്രം ജലം നിവേദിക്കുന്ന സമയത്ത് ജപിക്കുക.

ചെയ്യേണ്ട രീതികള്‍

ചെയ്യേണ്ട രീതികള്‍

സൂര്യഭഗവാന് ജലം നേദിക്കേണ്ടതിന് ശരിയായ ചില രീതികളുണ്ട്. അത് ലംഘിച്ച് തെറ്റായ രീതിയില്‍ ചെയ്‌താല്‍ അത് ഗുണത്തെക്കാളേറെ ദോഷങ്ങള്‍ പ്രദാനം ചെയ്യും. ശരിയായ രീതികള്‍ ഏതൊക്കെയെന്ന് നോക്കാം.

സൂര്യനെ ശക്തിപ്പെടുത്തുക

സൂര്യനെ ശക്തിപ്പെടുത്തുക

ഉന്മേഷത്തിന്‍റെയും സമൃദ്ധിയുടെയും അടയാളമാണ് സൂര്യന്‍. നിങ്ങളുടെ ജാതകപ്രകാരം സൂര്യന് ശക്തി ഇല്ലെങ്കില്‍ അത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും, എന്തിനേറെ, സന്താന യോഗത്തിനു വരെ തടസ്സത്തിന് കാരണമാകുന്നു. അതിനാല്‍, സൂര്യന് ജലം നേദിക്കുന്നത് വഴി നിങ്ങളുടെ ജാതകവശാലുള്ള സൂര്യന്‍റെ അപഹാരം പരിഹരിക്കുവാനും പ്രശ്ങ്ങള്‍ക്ക് ശമനം വരുത്തുവാനും സാധിക്കുന്നു.

ഊര്‍ജ്ജ ബിന്ദുക്കള്‍

ഊര്‍ജ്ജ ബിന്ദുക്കള്‍

നിങ്ങളുടെ ശരീരത്തില്‍ നിരവധി ഊര്‍ജ്ജ ബിന്ദുക്കളുണ്ട്. നിങ്ങള്‍ സൂര്യന് ജലം നിവേദിക്കുന്നത്തിനൊപ്പം മന്ത്രങ്ങളും ജപിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ഈ ഊര്‍ജ്ജ ബിന്ദുക്കള്‍ ഉണരുന്നു. ഇത് നിങ്ങള്‍ക്ക് മനസ്സുഖം തരുക മാത്രമല്ല, അസുഖങ്ങളില്‍ നിന്നും മുക്തിയും നല്‍കുന്നു.

കാല്‍പാദം വെള്ളത്തില്‍ ചവിട്ടാതിരിക്കുക

കാല്‍പാദം വെള്ളത്തില്‍ ചവിട്ടാതിരിക്കുക

നേദിച്ച ജലം നിലത്ത് നിന്ന് തുടച്ചുനീക്കാതിരിക്കുക. അത് താനേ ഉണങ്ങണം. കൂടാതെ, നിങ്ങള്‍ ആ വെള്ളത്തില്‍ ചവിട്ടാതിരിക്കുവാനും ശ്രദ്ധിക്കണം. മാത്രമല്ല, നിങ്ങള്‍ നഗ്നപാദത്തോടെ വേണം ഈ കര്‍മ്മം ചെയ്യുവാന്‍.

ഭക്തിയോടെ ചെയ്യുക

ഭക്തിയോടെ ചെയ്യുക

സൂര്യഭഗവാന് ജലം നിവേദിക്കുമ്പോള്‍ അത് അങ്ങേയറ്റം ഭക്തിയോടെ വേണം ചെയ്യാന്‍. ദൈവത്തിനായി നമ്മള്‍ എന്ത് ചെയ്യുമ്പോഴും അത് നമ്മുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാധിപ്പിക്കും എന്നുള്ള ഉറച്ച വിശ്വാസം നമുക്ക് വേണം. ശുദ്ധമായിരിക്കണം നമ്മുടെ മനസ്സും ശരീരവും ആത്മാവും.

English summary

Avoid these mistakes while offering water to the Sun each morning

However, when it comes to offering water to the Sun, there are certain rules you should follow. Read on to know more...
X
Desktop Bottom Promotion