പുരാണം പറയുന്നു ഇത്തരക്കാര്‍ക്ക് പുനര്‍ജന്മമില്ല

പുനര്‍ജന്മം എടുക്കാത്ത ചിലരുണ്ട്. ആരൊക്കെയെന്ന് നോക്കാം.

Posted By:
Subscribe to Boldsky

മരണാനന്തരം ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നതാണ് പുനര്‍ജന്മം. ഇതൊരു വിശ്വാസം മാത്രമാണ്. നമ്മുടെ മതങ്ങളിലും ഗ്രന്ഥങ്ങളിലും പരമമായ വിശ്വാസമാണ് പുനര്‍ജന്മം ഉണ്ടെന്നത്. ഹിന്ദുമതത്തില്‍ പുനര്‍ജന്മം....

മുജ്ജന്‍മത്തില്‍ ചെയ്ത പാപങ്ങള്‍ അനുഭവിയ്ക്കുന്നതിനായാണ് പുനര്‍ജന്മം എന്നതും വിശ്വാസമാണ്. എന്നാല്‍ ചിലര്‍ക്ക് പുനര്‍ജന്മം ലഭിയ്ക്കുകയല്ല. മോക്ഷപ്രാപ്തിയിലൂടെ ഇവര്‍ ഇഹലോകവാസം വെടിയുന്നു. ആര്‍ക്കൊക്കെയാണ് മോക്ഷപ്രാപ്തിയിലൂടെ പുനര്‍ജന്മം ലഭിയ്ക്കാത്തത് എന്ന് നോക്കാം. നിങ്ങള്‍ പുനര്‍ജനിക്കുമോ?

വിഷ്ണുവിനെ ഭജിയ്ക്കുന്നവര്‍

വിഷ്ണുഭഗവാനെ ഭജിയ്ക്കുന്നവരാണെങ്കില്‍ ഒരിക്കലും ഇവര്‍ക്ക് മരണശേഷം പുനര്‍ജന്മം ഉണ്ടാവില്ല. പൂര്‍വ്വജന്മ സുകൃതമാണ് ഇവരെ മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നത്.

സഹജീവികളോട് കരുണ

സഹജീവികളോട് കരുണ കാണിയ്ക്കുന്നവര്‍ക്കും ഇത്തരത്തില്‍ പുനര്‍ജന്‍മത്തെ ഭയപ്പെടേണ്ട. പുനര്‍ജന്മത്തില്‍ പൂര്‍വ്വജന്മത്തിലെ പാപങ്ങളേയും ഇത്തരക്കാര്‍ ഭയപ്പെടേണ്ടതില്ല. കാരണം അത്രയേറെ പുണ്യമാണ് സഹജീവികളോട് കാണിയ്ക്കുന്ന കരുണ.

തുളസിയെ പൂജിയ്ക്കുന്നവര്‍

തുളസിയെ പവിത്രമായി കാണുന്നതും അതിനെ പൂജിയ്ക്കുന്നതും വൈകുണ്ഠത്തില്‍ പ്രത്യേക സ്ഥാനം നല്‍കുന്നു. പുനര്‍ജന്മമെന്ന മോതക്ഷപ്രാപ്തിയെക്കുറിച്ച് ചിന്തിയ്‌ക്കേണ്ട ആവശ്യമില്ല.

ഏകാദശി വ്രതം

ഏകാദശി വ്രതം എടുക്കുന്നവര്‍ക്കും ഒരിക്കലും പുനര്‍ജന്മം ഉണ്ടാവില്ല. ഒരു ഏകാദശി എന്ന് പറയുന്നത് ആയിരം പുനര്‍ജന്മങ്ങള്‍ക്ക് സമാനമാണ് എന്നാണ് വിശ്വാസം.

ആഗ്രഹ പൂര്‍ത്തീകരണം

ആഗ്രപൂര്‍ത്തീകരണം പൂര്‍ണമാകാത്തവര്‍ക്കാണ് പുനര്‍ജന്മം ഉണ്ടാവുന്നത്. പൂര്‍വ്വജന്മത്തില്‍ തന്നെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ പിന്നീട് യാതൊരു തരത്തിലും പുനര്‍ജന്മത്തെ ഭയപ്പെടേണ്ടതില്ല.

കടംവീട്ടല്‍

പുനര്‍ജന്മത്തിന് ഇങ്ങനെയൊരു പ്രത്യേകതയുണ്ട്. കാരണം ഒരാത്മാവ് മറ്റൊരാത്മാവിനോട് കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ പുനര്‍ജന്മം എടുക്കുന്നവരുണ്ട്.

ദുര്‍മരണപ്പെട്ടവര്‍

ദുര്‍മരണപ്പെട്ടവര്‍ക്കും ആയുസ്സിന്റെ ബാക്കി ജീവിച്ച് തീര്‍ക്കുന്നതിനായി പുനര്‍ജന്മം എടുക്കാറുണ്ട്.

English summary

As per Puranas, these people never have to take re-birth

As per Puranas, these people never have to take re-birth, read on to know more about it.
Please Wait while comments are loading...
Subscribe Newsletter