For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്രതശുദ്ധിയുടെ മണ്ഡല കാലത്ത് അറിയാന്‍

|

ഹിന്ദു മുസ്ലീം മതമൈത്രിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ശബരിമല. എത്രയൊക്കെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തിയാലും കലിയുഗ വരദനായ ശാസ്താവിന്റെ മുന്നില്‍ ചെല്ലുമ്പോള്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാം ഒന്നാണ്. അവിടെ ജാതി മത ചിന്തകള്‍ക്ക് സ്ഥാനമില്ല.

ദൈവമില്ലെന്ന് എങ്ങനെ വിശ്വസിക്കും?

ശബരിമല തീര്‍ത്ഥാടനത്തിനുള്ള വ്രതാനുഷ്ഠാനങ്ങളാണ് വൃശ്ചിക മണ്ഡല വ്രതമായി നാംആചരിച്ചു പോരുന്നത്. മനുഷ്യ സഹജമായി മനസ്സില്‍ തോന്നുന്ന എല്ലാ ദേഷ്യവും കുശുമ്പും കുന്നായ്മയും മാറ്റി വെച്ച് എല്ലാം ഈശ്വരനില്‍ സമര്‍പ്പിക്കുന്ന പുണ്യ കാലമാണ് ഇത്. മണ്ഡല കാലത്തില്‍ നാം നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില ചിട്ടകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ശരീരശുദ്ധി പ്രധാനം

ശരീരശുദ്ധി പ്രധാനം

മണ്ഡലകാലത്ത് മന:ശുദ്ധി പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണ് ശരീരശുദ്ധിയും. മൂന്ന് നേരമെങ്കിലും കുളിയ്ക്കണം. കുളിച്ചു മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ.

ദിനചര്യകള്‍ക്ക് പ്രാര്‍ത്ഥന

ദിനചര്യകള്‍ക്ക് പ്രാര്‍ത്ഥന

ദിന ചര്യകള്‍ ആരംഭിയ്ക്കുന്നതിനു മുന്‍പ് നേരത്തേ കുളിച്ച് അയ്യപ്പവിഗ്രഹത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തണം.

മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കുക

മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കുക

മത്സ്യ-മാംസാദികള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. മണ്ഡല കാലം കഴിയുന്നതു വരെ ദര്‍ശനം നടത്തി വന്നാലും മത്സ്യ- മാംസങ്ങള്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക.

വാക്കുകള്‍ സൂക്ഷിച്ച്

വാക്കുകള്‍ സൂക്ഷിച്ച്

വാക്കുകള്‍ കൊണ്ടു പോലും ആരേയും വേദനിപ്പിക്കരുത്. സര്‍വ്വ ചരാചരങ്ങളിലും ഈശ്വരന്‍ കുടി കൊള്ളുന്നുണ്ടെന്ന വിചാരം എപ്പോഴും മനസ്സില്‍ വേണം. അതുകൊണ്ടു തന്നെ സദാസമയവും അയ്യപ്പനാമമായിരിക്കണം ഉരുവിടേണ്ടത്.

നാമജപം മുടക്കരുത്

നാമജപം മുടക്കരുത്

മണ്ഡലകാലത്തുള്ള നാമജപം ഒരു കാരണവശാലും അയ്യപ്പന്‍മാര്‍ മുടക്കരുത്. ഏത് സമയവും അയ്യപ്പനാമം മാത്രമായിരിക്കേണം നാവില്‍. മാത്രമല്ല സര്‍വ്വ ചരാചരങ്ങളിലും ദൈവ ചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.

ഋതു കാലം പ്രത്യേക ചിട്ടകള്‍

ഋതു കാലം പ്രത്യേക ചിട്ടകള്‍

സ്ത്രീകളുടെ ഋതുകാലം പ്രത്യേക ചിട്ടകള്‍ പാലിയ്ക്കണം. ഇത്തരത്തിലുള്ള സ്ത്രീകള്‍ അയ്യപ്പന്‍മാര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാനോ സ്പര്‍ശിക്കാനോ പാടുള്ളതല്ല.

ബ്രഹ്മചര്യം നിര്‍ബന്ധം

ബ്രഹ്മചര്യം നിര്‍ബന്ധം

എല്ലാ തരത്തിലുള്ള സുഖങ്ങളും ഉപേക്ഷിച്ച് അയ്യപ്പസ്വാമിയെ മാത്രം മനസ്സില്‍ ധ്യാനിക്കണം. ബ്രഹ്മചാരിയായിരിക്കണം മണ്ഡല കാലങ്ങളില്‍ ഓരോ അയ്യപ്പനും എന്നത് നിര്‍ബന്ധം.

ക്ഷേത്ര ദര്‍ശനം മുടക്കരുത്

ക്ഷേത്ര ദര്‍ശനം മുടക്കരുത്

ഒരു കാരണവശാലും ക്ഷേത്ര ദര്‍ശനം മുടക്കരുതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനവും നീരാഞ്ജനവും നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

വ്രതശുദ്ധി കുടുംബത്തിനും

വ്രതശുദ്ധി കുടുംബത്തിനും

കുടുംബത്തില്‍ ആരെങ്കിലും മലയ്ക്കു പോയിട്ടുണ്ടെങ്കില്‍ തിരിച്ചു വരുന്നതു വരെ വീട്ടിലുള്ളവരും ചിട്ടയനുസരിച്ച് വ്രതം നോല്‍ക്കണം.

തേങ്ങ ഉടയ്ക്കുന്നതും ചടങ്ങ്

തേങ്ങ ഉടയ്ക്കുന്നതും ചടങ്ങ്

മലയ്ക്കു പോകുന്നവര്‍ നാളികേരം ഉടച്ചു പോയ കല്ല് മലയ്ക്കു പോയവര്‍ തിരിച്ചു വരുന്നതു വരേയും ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടു നേരവും വിളക്ക് വെയ്‌ക്കേണ്ടതാണ്.

 എല്ലാവരോടും ആദരവ്

എല്ലാവരോടും ആദരവ്

എല്ലാവരോടും ആദരവ് വേണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കറുത്ത വസ്ത്രം ധരിച്ച് വീട്ടില്‍ വരുന്ന അപരിചിതര്‍ക്കു പോലും ഭക്ഷണം നല്‍കണം എന്നതാണ് സത്യം.

English summary

All About Sabarimala Mandala Vratham

Mandala Masam, the main pilgrim season of Sabarimala, commences from first day of the Malayalam month of Vrishchikam and concludes on eleventh day of Dhanu.
X
Desktop Bottom Promotion