For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് പുനര്‍ജന്മമുണ്ടോ, അറിയാം ഈ ജന്മത്തിലെ ലക്ഷണങ്ങളില്‍

|

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കുമുണ്ട് ഒരു പുനര്‍ജന്മം. മരണത്തിന്റേയും ജനനത്തിന്റേയും സത്യങ്ങള്‍ അന്വേഷിച്ചു മനുഷ്യന്‍ അലയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴും മുത്തശ്ശിക്കഥ പോലെ ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നു.

പുനര്‍ജന്‍മത്തിന് നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും പല തരത്തിലാണ് പുനര്‍ജന്മം നാം അനുഭവിക്കേണ്ടി വരിക. നമ്മുടെ മരണശേഷം എന്ത് എന്ന കാര്യമാണ് പലപ്പോഴും പുനര്‍ജന്‍മത്തിലേക്കുള്ള വാതില്‍ തുറക്കുന്നത്.

ഏഴ് ദിവസം 12 രാശിക്കും ഫലങ്ങള്‍ അറിഞ്ഞിരിക്കാംഏഴ് ദിവസം 12 രാശിക്കും ഫലങ്ങള്‍ അറിഞ്ഞിരിക്കാം

ആരാണ് പുനര്‍ജനിക്കുന്നത്.എന്തിനു വേണ്ടിയാണ് പുനര്‍ജനിക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ പലപ്പോഴും നമുക്ക് മുന്നിലുണ്ട്.

മനുഷ്യന്‍ പുനര്‍ജനിക്കുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ട. ചിലപ്പോള്‍ ഒരു മുത്തശ്ശിക്കഥ പോലെ രസകരമായിരിക്കും മനുഷ്യന്റെ പുനര്‍ജന്‍മത്തിനു പിന്നിലെ കഥകള്‍.

ആഗ്രഹപൂര്‍ത്തീകരണത്തിന്

ആഗ്രഹപൂര്‍ത്തീകരണത്തിന്

തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയുള്ള മരണം പലപ്പോഴും പുനര്‍ജന്‍മത്തിനു കാരണമാകുന്നു. ഇത്തരത്തില്‍ ജനിക്കുന്നവര്‍ ആണാകട്ടെ പെണ്ണാകട്ടെ പുനര്‍ജന്മത്തിലെങ്കിലും തന്റെ ആഗ്രഹ പൂര്‍ത്തീകരണം നടത്തുന്നു. ഒരിക്കലും അടങ്ങാത്ത ആഗ്രഹങ്ങള്‍ ഇത്തരത്തിലുള്ള ആത്മാവിന് പുതിയ ശരീരം സ്വീകരിക്കുന്നതിന് കാരണമാകുന്നു.

 പൂര്‍ത്തീകരിക്കാത്ത സാധനകള്‍ പൂര്‍ത്തിയാക്കാന്‍

പൂര്‍ത്തീകരിക്കാത്ത സാധനകള്‍ പൂര്‍ത്തിയാക്കാന്‍

പല ഋഷിവര്യന്‍മാരും ഇത്തരത്തില്‍ പുനര്‍ജനിക്കപ്പെട്ടിട്ടുണ്ട്. താന്‍ കൈവരിക്കാനിരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടാല്‍ അത് പൂര്‍ത്തീകരിക്കുന്നതിനായി പലരും പുനര്‍ജന്‍മമെടുക്കുന്നു.

മുജ്ജന്‍മ പാപം അനുഭവിക്കാന്‍

മുജ്ജന്‍മ പാപം അനുഭവിക്കാന്‍

മുജ്ജന്‍മത്തില്‍ ചെയ്തു കൂട്ടിയ പാപം അനുഭവിക്കാന്‍ പലരും പുനര്‍ജന്‍മം എടുക്കുന്നു. ഇപ്രകാരം പുനര്‍ജന്മം എടുക്കുമ്പോള്‍ അത് മനുഷ്യജന്മം തന്നെയായിരിക്കണം എന്നില്ല.

 കടം തീര്‍ക്കാന്‍

കടം തീര്‍ക്കാന്‍

ഒരാത്മാവ് മറ്റൊരാത്മാവിനോട് കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കാനായി പുനര്‍ജന്മം എടുക്കുന്നു. ചിലപ്പോള്‍ നമ്മുടെ തന്നെ മകനോ മകളോ ബന്ധുവോ ആയിട്ടായിരിക്കും ഇത്തരത്തില്‍ പുനര്‍ജന്മം.

മോക്ഷം ലഭിക്കുന്നതിനായി

മോക്ഷം ലഭിക്കുന്നതിനായി

മോക്ഷപ്രാപ്തിക്കായി നില്‍ക്കുന്ന ആത്മാക്കളാണ് ഇത്തരത്തില്‍ പുനര്‍ജനിക്കുന്നത്. മോക്ഷ പ്രാപ്തിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത ശേഷം ഇവര്‍ മരിക്കുന്നു.

കര്‍മ്മപൂര്‍ത്തീകരണത്തിന്

കര്‍മ്മപൂര്‍ത്തീകരണത്തിന്

തന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചാല്‍ അടുത്ത ജന്‍മത്തിലെങ്കിലും കര്‍മ്മ പൂര്‍ത്തീകരണത്തിനായി ആ ആത്മാവ് പുനര്‍ജന്‍മമെടുക്കുന്നു.

 നാല് പുരുഷാര്‍ത്ഥങ്ങള്‍ പൂര്‍ത്തിയാക്കാന്‍

നാല് പുരുഷാര്‍ത്ഥങ്ങള്‍ പൂര്‍ത്തിയാക്കാന്‍

മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും പൂര്‍ത്തീകരിക്കപ്പെടേണ്ട കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ വരുമ്പോള്‍ പുനര്‍ജന്‍മത്തിലൂടെ അത് സാധ്യമാകുന്നു.

 വര്‍ണാശ്രമ ധര്‍മ പാലനത്തിന്

വര്‍ണാശ്രമ ധര്‍മ പാലനത്തിന്

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന ഹിന്ദു സമൂഹത്തില്‍ ഓരോ ജന്‍മത്തിലും ചെയ്തു തീര്‍ക്കേണ്ട ധര്‍മ്മം പൂര്‍ത്തീകരിക്കാനാവതെ വരുമ്പോള്‍ പുനര്‍ജന്മം എടുക്കുന്നു.

പ്രേതാത്മാവില്‍ നിന്നും മോക്ഷം

പ്രേതാത്മാവില്‍ നിന്നും മോക്ഷം

മരണശേഷം പ്രേതാത്മാവായി അലയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് പുനര്‍ജന്‍മം മോക്ഷം നല്‍കുന്നു. എന്നാല്‍ പലര്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഉപാധിയാണ് പുനര്‍ജന്മം.

ഏഴ് ജന്മം എല്ലാവര്‍ക്കും

ഏഴ് ജന്മം എല്ലാവര്‍ക്കും

എല്ലാ മനുഷ്യര്‍ക്കും ഏഴ് ജന്മം ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിലെല്ലാം ഓരോ കര്‍മ്മത്തെക്കുറിച്ചും അനുശാസിക്കുന്നുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ പുനര്‍ജന്മം എടുക്കുന്നു എന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ജന്‍മത്തിലെ ഓര്‍മ്മകള്‍

കഴിഞ്ഞ ജന്‍മത്തിലെ ഓര്‍മ്മകള്‍

നമ്മുടെയെല്ലാം കഴിഞ്ഞ ജന്‍മത്തിലെ ഓര്‍മ്മകള്‍ പലപ്പോഴും നമ്മുടെ അബോധമനസ്സില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഓര്‍മ്മകള്‍ പലതും നമ്മുടെ മരണ

സമയത്തായിരിക്കും ഓര്‍മ്മവരുന്നത്.

 മൂന്നാം കണ്ണ് യാഥാര്‍ത്ഥ്യം

മൂന്നാം കണ്ണ് യാഥാര്‍ത്ഥ്യം

നമ്മുടെ ആത്മാവ് ശരീരം വിട്ടു പോവുന്ന സമയം നമ്മുടെ പുനര്‍ജന്‍മത്തെക്കുറിച്ച് ബോധ്യമാവുന്ന മൂന്നാം കണ്ണ് നമ്മളില്‍ പ്രവര്‍ത്തിക്കുമെന്നാണ് പറയപ്പെടുന്നത്.

English summary

12 Things Everyone Should Know About Reincarnation

Reincarnation is one of the most fascinating philosophical concepts that says that a soul or spirit after meeting a biological death is capable of leading a new life in a new body.
X
Desktop Bottom Promotion