For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകാവസാനത്തിനു സമയമായി?

|

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളില്‍ അവസാനത്തേതാണ് കലിയുഗം എന്ന് നമുക്കെല്ലാം അറിയാം. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളില്‍ അവസാനത്തേതായ കല്‍ക്കി ഈ യുഗത്തിലാണ് അവതാരമെടുക്കുന്നത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നാണ് ഓരോ യുഗങ്ങളേയും തരം തിരിക്കപ്പെട്ടിരിക്കുന്നത്.

ദൈവമില്ലെന്ന് എങ്ങനെ വിശ്വസിക്കും?

ലോകാവസാനത്തോടടുക്കുമ്പോഴാണ് പല ദു:ശ്ശകുനങ്ങളും നമ്മുടെ ഭൂമിയില്‍ അരങ്ങേറുകയെന്ന് ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്താണ് കലിയുഗം. എന്തൊക്കെയാണ് കലിയുഗ ലക്ഷണങ്ങളെന്ന് നിങ്ങള്‍ക്കറിയാമോ? ലോകാവസാനത്തോടനുബന്ധിച്ച് എന്തൊക്കെ ലക്ഷണങ്ങളാണ് പ്രകടമാവുക എന്ന് നോക്കാം.

 സത്യം, ധര്‍മ്മം, സ്‌നേഹം ഇവയില്ല

സത്യം, ധര്‍മ്മം, സ്‌നേഹം ഇവയില്ല

സത്യം, ധര്‍മ്മം, സ്‌നേഹം, വിശ്വാസം, ദയ തുടങ്ങി മനുഷ്യ സഹജമായി നമ്മളില്‍ കുടി കൊള്ളുന്ന നന്മകളെല്ലാം തന്നെ ഓരോ ദിവസം കഴിയുന്തോറും ഇല്ലാതായി മാറും. ഇതായിരിക്കും കലിയുഗത്തോടെ ലോകം അവസാനിക്കും എന്ന് കാണിക്കുന്ന ആദ്യത്തെ ലക്ഷണം. പരസ്പരമുള്ള പ്രതികാര ചിന്തയായിരിക്കും പലര്‍ക്കും തോന്നുന്നതും.

ഏകാധിപത്യം വരും

ഏകാധിപത്യം വരും

ഞാനാണ് വലുതം ഞാനാണ് സര്‍വ്വസ്വം എന്ന ചിന്ത മനുഷ്യനില്‍ ആധികാരികമായി കുടികൊള്ളും. ഒരിക്കലും മറ്റുള്ളവരെ മനസ്സിലാക്കാനോ അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ തയ്യാറാവില്ല. എല്ലാം എനിയ്ക്കു വേണം സമ്പത്ത് മുഴുവന്‍ എനിയ്ക്ക് സ്വന്തം എന്ന ചിന്ത കൂടുതലായിരിക്കും.

 സ്ത്രീകള്‍ വെറും ഉപഭോഗ വസ്തു

സ്ത്രീകള്‍ വെറും ഉപഭോഗ വസ്തു

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കും. ഇവര്‍ക്ക് വെറുമൊരു ഉപഭോഗ വസ്തു എന്നതില്‍ കവിഞ്ഞ് യാതൊരു വിലയും നല്‍കില്ലെന്നതും കലിയുഗത്തിന്റെ പ്രത്യേകതയാണ്.

ആള്‍ദൈവങ്ങള്‍ക്ക് പ്രാധാന്യം

ആള്‍ദൈവങ്ങള്‍ക്ക് പ്രാധാന്യം

ആള്‍ദൈവങ്ങള്‍ ശക്തി പ്രാപിക്കുന്നതും കലിയുഗാന്ത്യത്തിന്റെ ലക്ഷണങ്ങളാണ്. താനാണ് ദൈവം താനാണ് സര്‍വ്വ ചരാചരങ്ങളുടേയും അധിപന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെ നമ്മുടെ ലോകത്ത് നടക്കുന്ന അഴിമതിയുടേയും അക്രമത്തിന്റേയും ഫലമാണ്.

സത്യത്തിനു വിലയില്ലായ്മ

സത്യത്തിനു വിലയില്ലായ്മ

സത്യത്തിനു വിലയില്ലായ്മയാണ് ഏറ്റവും വലി തിരിച്ചറിവ്. മാത്രമല്ല ജാതി മത ചിന്തകളുടെ അതി പ്രസരം തുടങ്ങി നിരവധി കാര്യങ്ങളില്‍ നീതി യുക്തമല്ലാത്ത നിലപാടുകള്‍ തുടരുന്നതും ഇത്തരത്തില്‍ കലിയുഗാന്ത്യത്തിന്റെ പ്രകടമായ ലക്ഷണമാണ്.

അമിതമായ ജനസംഖ്യാ വര്‍ദ്ധനവ്

അമിതമായ ജനസംഖ്യാ വര്‍ദ്ധനവ്

ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ജനസംഖ്യാ വര്‍ദ്ധനവാണ് ഇത്തരത്തില്‍ കലിയുഗത്തിന്റെ മറ്റൊരു ലക്ഷണം. മാത്രമല്ല അമിതമായ രാഷ്ട്രീയ അഴിമതിയും കുതികാല്‍ വെട്ടലും എല്ലാം ലോകാവസാനത്തെ സൂചിപ്പിക്കുന്നു.

 വരള്‍ച്ചയും പ്രകൃതി ക്ഷോഭവും

വരള്‍ച്ചയും പ്രകൃതി ക്ഷോഭവും

ലോകത്തിന്റെ ഓരോ കോണിലും ഒരിക്കലും നീതികരിക്കാന്‍ പറ്റാത്ത രീതിയിലുള്ള വരള്‍ച്ചയും പ്രകൃതിക്ഷോഭവും എല്ലാം ലോകാവസാന ലക്ഷണമാണ്. മാത്രമല്ല മാംസം കഴിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയും അസംസ്‌കൃതമായ എന്തും കഴിക്കാന്‍ തയ്യാറാണെന്ന മനോഭാവവും എല്ലാം നമ്മള്‍ നാശത്തിന്റെ വക്കിലാണെന്നതിന്റെ ബോധ്യപ്പെടുത്തലാണ്.

പ്രകൃതിയുടെ വികൃതികള്‍

പ്രകൃതിയുടെ വികൃതികള്‍

ഒരിക്കലും മാറാത്ത വിശപ്പും അടങ്ങാത്ത ദാഹവും എല്ലാം ഇത്തരത്തില്‍ പ്രകൃതി കാട്ടിക്കൂട്ടുന്ന ചില പ്രത്യേകതകളാണ്. ഇതെല്ലാം നമ്മുടെ അന്ത്യത്തിന്റെ ചില സൂചനകളാണ്.

എല്ലാത്തിനും രൂപമാറ്റം

എല്ലാത്തിനും രൂപമാറ്റം

എല്ലാ വസ്തുക്കള്‍ക്കും രൂപമാറ്റം സംഭവിക്കും. പല വസ്തുക്കളും തങ്ങളുടെ വലിപ്പത്തിനേക്കാള്‍ ചെറുതാവുകയും പലതും അതിനുള്‍ക്കൊള്ളാവുന്നിടത്തോളം വലുതാവുകയും ചെയ്യും. ലോകത്ത് ഹിംസയും ദാരിദ്ര്യവും മാത്രമായിരിക്കും ഇതിന്റെ ഫലമായി ഉണ്ടാവുക.

കലിയുഗാവതാരം

കലിയുഗാവതാരം

ലോകത്തെ ചരാചരങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം സംഭവിക്കുന്ന സമയത്ത് മഹാവിഷണുവിന്റെ പത്താമവതാരമായി കല്‍ക്കി രൂപമെടുക്കുകയും ലോകാവസാനം സംഭവിക്കുകയും ചെയ്യും.

English summary

10 Signs That Kaliyuga Is Coming To An End

The signs of Kali-Yuga described in Srimad-Bhagavatam are already prevalent in many countries of the world and have gradually spread to other places engulfed by impiety and materialism.
Story first published: Wednesday, November 4, 2015, 15:14 [IST]
X
Desktop Bottom Promotion