For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹനുമാന്‍ ആരായിരുന്നു?

|

ഹനുമാനെ ആരാധിക്കുന്നത് തന്നെ ആരാധിക്കുന്നതിനു തുല്യമാണെന്നാണ് ഭഗവാന്‍ ശ്രീരാമന്‍ പറഞ്ഞിട്ടുള്ളത്. കാരണം ഹനുമാന്റെ നെഞ്ചു പിളര്‍ന്നാല്‍ അവിടെ കുടിയിരിക്കുന്നത് ശ്രീരാമനും സീതാദേവിയും ആണ് എന്നുള്ളതു തന്നെ കാരണം. രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടവ

നിത്യ ബ്രഹ്മചാരിയാണ് ഹനുമാന്‍, എന്നു മാത്രമല്ല കടുത്ത ശ്രീരാമ ഭക്തനും. ഹിന്ദു പുരാണത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഹനുമാന്‍. ഹനുമാന്റെ സാന്നിധ്യമില്ലെങ്കില്‍ രാമായണം എന്ന ഇതിഹാസം ഒരിക്കലും പൂര്‍ണമാകില്ലെന്നതാണ് സത്യം.

ഹനുമാന്റെ നമുക്കറിയാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പവനപുത്രന്‍ ഹനുമാന്‍

പവനപുത്രന്‍ ഹനുമാന്‍

പവനപുത്രന്‍ ആണ് ഹനുമാന്‍. മാത്രമല്ല ശിവന്റെ മറ്റൊരവതാരമാണെന്നും പറയപ്പെടുന്നു. ശിവന്റെ അനുഗ്രഹവും ഭക്തിയും ഒത്തു ചേര്‍ന്നിരിക്കുന്നത് ഹനുമാനിലാണെന്നാണ് വിശ്വാസം.

രാമന്റെ ദീര്‍ഘായുസ്സ് ലക്ഷ്യം

രാമന്റെ ദീര്‍ഘായുസ്സ് ലക്ഷ്യം

ഭഗവാന്‍ ശ്രീരാമന്റെ കടുത്ത ഭക്തനായിരുന്നു ഹനുമാന്‍. ഒരു പ്രത്യക സാഹചര്യത്തില്‍ സീത തന്റെ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായി സിന്ദൂരം നെറ്റിയില്‍ വാരിപ്പൂശുകയുണ്ടായി. ഇതുകണ്ട ഹനുമാന്‍ ഭഗവാന്റെ ആയുസ്സിനായി ദേഹം മുഴുവന്‍ സിന്ദൂരമണിയുകയുമുണ്ടായി.

മുഖത്തിനു പിന്നിലെ കഥ

മുഖത്തിനു പിന്നിലെ കഥ

ഹനു എന്നാല്‍ സംസ്‌കൃതത്തില്‍ 'താടിയെല്ല്' എന്നാണ് അര്‍ത്ഥം 'മാന്‍' എന്നാല്‍ വിരൂപമായ എന്നും. ഇതു രണ്ടും ചേര്‍ന്നാണ് ഹനുമാന്‍ എന്ന പേര് വന്നത്.

ബ്രഹ്മചാരിയെങ്കിലും മകനുണ്ട്

ബ്രഹ്മചാരിയെങ്കിലും മകനുണ്ട്

ലങ്കാദഹനത്തിനു ശേഷം ഹനുമാന്‍ തന്റെ ദേഹം ശുദ്ധീകരിക്കുന്നതിനായി കടലില്‍ ഇറങ്ങുകയും അതുവഴി വന്ന മത്സ്യം അദ്ദേഹത്തിന്റെ വാലിലുണ്ടായിരുന്ന അവശിഷ്ടം വിഴുങ്ങുകയും ചെയ്തു. ഇതില്‍ നിന്നാണ് മകരധ്വജന്‍ എന്ന പേരില്‍ ഒരു മകനുണ്ടായത്.

ഹനുമാന് വധശിക്ഷ

ഹനുമാന് വധശിക്ഷ

ഭഗവാന്‍ ശ്രീരാമന്‍ തന്നെ ഹനുമാന് വധശിക്ഷ വിധിച്ചിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു സത്യം. നാരദന്റെ ദു:സ്വഭാവത്തിന്റെ ഫലമായാണ് ശ്രീരാമന്‍ ഹനുമാന് വധശിക്ഷ വിധിച്ചത്.

ഹനുമാന് സ്വന്തമായി രാമായണം

ഹനുമാന് സ്വന്തമായി രാമായണം

വാത്മീകി മഹര്‍ഷിയുടെ രാമായണം കൂടാതെ ഹനുമാന്‍ തന്റെ സ്വന്തമായ രീതിയില്‍ രാമായണം രചിച്ചിട്ടുണ്ട്. വാത്മീകി മഹര്‍ഷി പിന്നീട് ഹനുമാന്റെ സഹായത്തോടു കൂടിയാണ് രാമായണം എഴുതിത്തീര്‍ത്തത്.

ഭീമന്‍ സഹോദരന്‍

ഭീമന്‍ സഹോദരന്‍

ഹനുമാനും ഭീമനും സഹോദരന്‍മാരാണ്. കാരണം ഭീമനും ഹനുമാനും വായുപുത്രന്‍മാരാണ് എന്നതു തന്നെ. കല്ല്യാണസൗഗന്ധികമന്വേഷിച്ച് ഭീമന്‍ കാട്ടിലെത്തുന്നതും ഹനുമാന്‍ വൃദ്ധവാനരന്റെ വേഷത്തില്‍ വഴിമുടക്കുന്നതെല്ലാം നമുക്കറിയാവുന്നത് തന്നെ.

മോതിരമന്വേഷിച്ച അവസാന യാത്ര

മോതിരമന്വേഷിച്ച അവസാന യാത്ര

ശ്രീരാമന്റെ അവസാന ദിനങ്ങളില്‍ ഹനുമാന്‍ അദ്ദേഹത്തെ വൈകുണ്ഡയാത്രയ്ക്ക് സമ്മതിക്കാതിരിക്കുകയും. എങ്കില്‍ പാതാളത്തില്‍ പോയി തന്റെ മോതിരം കൊണ്ടു വന്നാല്‍ ഈ യാത്ര ഉപേക്ഷിക്കാമെന്ന് ശ്രീരാമന്‍ പറയുകയും ചെയ്തു. എന്നാല്‍ ഇതനുസരിച്ച് പാതാളത്തിലെത്തിയ ഹനുമാന്‍ യമധര്‍മ്മനെ കാണുകയും ശ്രീരാമദേവന്റെ സമയമടുത്തെന്ന് പറയുകയും ചെയ്തു.

സീതാദേവിയുടെ സമ്മാനം നിരസിച്ചു

സീതാദേവിയുടെ സമ്മാനം നിരസിച്ചു

സീതാദേവി ഹനുമാന് നല്‍കിയ വിലപിടിച്ച സമ്മാനം ഹനുമാന്‍ നിരസിക്കുകയുണ്ടായി. മാത്രമല്ല തന്റെ ഹൃദയത്തിലാണ് ഇരുവര്‍ക്കും സ്ഥാനമെന്ന് കാണിച്ച നെഞ്ചു പിളര്‍ന്ന് കാണിച്ചെന്നാണ് ഐതിഹ്യം.

108 പേരുകള്‍

108 പേരുകള്‍

ഹനുമാന് 108 പേരുകളാണ് ഉള്ളത്. ഹനുമാന്‍, വായുപുത്രന്‍, പവനപുത്രന്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം.

Read more about: spirituality ദൈവം
English summary

10 Interesting Facts About Lord Hanuman

Worshiped by many who wish to gain courage and strength in their lives., Lord Hanuman is probably one of the most celebrated and revered figures in the Hindu Mythology.
Story first published: Tuesday, September 29, 2015, 17:44 [IST]
X
Desktop Bottom Promotion