നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

Posted By:
Subscribe to Boldsky

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണം ആദ്യം ലഭിക്കുന്നത് നിങ്ങളുടെ വളര്‍ത്തു നായയില്‍ നിന്നായിരിക്കും. മുരളലോടെ ചാടി വന്ന് നക്കി തുടച്ചു കൊണ്ട് നമ്മളെ പ്രീതിപ്പെടുത്താന്‍ അവ ശ്രമിക്കും.

നായകള്‍ നമ്മളെ നക്കുന്നത് എന്തിനാണന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരിയാണ് അവയ്ക്ക് സംസാരിക്കാന്‍ കഴിയില്ല ! എന്നാല്‍ ഇതു മാത്രമല്ല മറ്റ് ചിലതു കൂടിയുണ്ട് ഇതിന് പിന്നില്‍. ഈ ഒരൊറ്റ സന്ദേശം കൊണ്ട് , പല അര്‍ത്ഥങ്ങളാണ് അവര്‍ കൈമാറ്റം ചെയ്യുന്നത്.

നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

നായകള്‍ സ്‌നേഹമുള്ള മൃഗങ്ങളാണ് , അവര്‍ പലതരത്തില്‍ നമ്മളോടുള്ള സ്‌നേഹം പ്രകടിപ്പിക്കും, നമ്മളെ നക്കുന്നതാണ് ഇതില്‍ പ്രധാനം. നായകള്‍ നമ്മളെ നക്കുമ്പോള്‍ അവയുടെ തലച്ചോര്‍ അവയെ ശാന്തമാക്കാനും സമാശ്വസിപ്പിക്കാനും സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കും .അവ നമ്മളെ നക്കുന്നതിന്റെ പ്രധാന കാരണം സ്‌നേഹമാണ് ,അതിനാലാണ് ഇത് ആദ്യം തന്നെ പറയുന്നത്.

 

 

കുരയ്ക്കുകയും വാലാട്ടുകയും ചെയ്യുന്നതിന് പുറമെ നമ്മളെ നക്കിയും നായകള്‍ ആശയവിനിമയം നടത്തും. നമ്മളില്‍ നിന്നും എന്തോ വേണമെന്ന് അവര്‍ പറയാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ. വെള്ളത്തിനോ ഭക്ഷണത്തിനോ അല്ലെങ്കില്‍ നടക്കാന്‍ പോകാനോ ആയിരിക്കും ചിലപ്പോള്‍. എന്തു തന്നെ ആയാലും അവ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കി എടുക്കണം.

നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

സ്‌നേഹിക്കപ്പെടാന്‍ നായകള്‍ക്ക് ഇഷ്ടമാണ്. കുട്ടികളെ പോലെ നമ്മുടെ ശ്രദ്ധനേടാന്‍ വേണ്ടി അവ പലതും ചെയ്യും. അവ കുരയ്ക്കും വാലാട്ടും നമ്മളെ മുട്ടി ഉരുമ്മും , ചിലപ്പോള്‍ നക്കി തുടയ്ക്കും. അങ്ങനെ ചെയ്യുമ്പോള്‍ കുട്ടികളെ എന്നപോലെ നമ്മള്‍ അവരെ ലാളിക്കുകയും പരിചരിക്കുകയും ചെയ്യും.

നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

കൂട്ടത്തില്‍ താമസിക്കുന്ന എല്ലാ മൃഗങ്ങളുടെയും പ്രധാന അഗംത്തോടുള്ള അനുസരണ പ്രകടിപ്പിക്കുന്നതിനുള്ള ചേഷ്ടയാണ് നക്കല്‍. നിങ്ങളെ അവ നക്കുകയാണെങ്കില്‍ നിങ്ങളാണ് യജമാനന്‍ എന്ന് അറിയിക്കാനുള്ള അവയുടെ മാര്‍ഗ്ഗമാണ് ഇത്. മറ്റ് കുടുംബാഗംങ്ങളുടെ അടുത്തും അവ ഇതു പോലെ ചെയ്‌തേക്കാം.

നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

ജീവനുള്ളതും ജീവനില്ലാത്തതുമായ വസ്തുക്കളെ പരിശോധിക്കുന്നതിനായി നായകള്‍ ഉപയോഗിക്കുന്ന വിദ്യയാണിത്. നമ്മള്‍ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് ലോകവുമായി ബന്ധപ്പെടുന്നത് പോലെ നായകള്‍ രുചിയിലൂടെയാണ് ചുറ്റുമുള്ള കാര്യങ്ങള്‍ തിരിച്ചറിയുന്നത്.

നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

നായകള്‍ ഗന്ധത്തിലൂടെ നമ്മളെ തിരിച്ചറിയുന്നത് പോലെ രുചിയിലൂടെയും തിരിച്ചറിയും. നമ്മുടെ ചര്‍മ്മം നക്കി നോക്കിയാണ് അവര്‍ അത് മനസ്സിലാക്കുന്നത് . നമ്മള്‍ വിയര്‍ക്കുമ്പോള്‍ രോമകൂപങ്ങള്‍ പുറത്ത് വിടുന്ന ഉപ്പ് രസത്തിലൂടെയാണിത്. ഒരിക്കല്‍ ഉടമസ്ഥന്റെ ചര്‍മ്മത്തിലെ ഉപ്പു രസം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ , പിന്നീടിത് ഒരു ശീലമാകും.

നായ നക്കുന്നത് സ്‌നേഹം കൊണ്ടു മാത്രമല്ല.....

നക്കുന്ന ശീലത്തെ ഉടമസ്ഥര്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അവര്‍ അത് ആസ്വദിക്കുന്നതായി നായകള്‍ കരുതും. അതിനാല്‍ അവ വീണ്ടും അങ്ങനെ ചെയ്യാന്‍ മുതിരും. അതേസമയം നായകളെ നക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയാണെങ്കില്‍ ഉടമസ്ഥര്‍ അത് ഇഷ്ടപ്പെടുന്നില്ല എന്ന് അവയ്ക്ക് മനസ്സിലാകുകയും ഉടന്‍ തന്നെ നക്കുന്നത് നിര്‍ത്തുകയും ചെയ്യും.

Read more about: petcare
English summary

Reasons Why Dogs Lick Humans

Reasons Why Dogs Lick Humans, Read more to know about,
Please Wait while comments are loading...
Subscribe Newsletter