For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പ് കാലത്തെ പക്ഷിസംരക്ഷണം

By VIJI JOSEPH
|

തണുപ്പുകാലം മനുഷ്യനും വളര്‍ത്തുപക്ഷികള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പക്ഷികളെ സ്നേഹിക്കുന്നവരുടെ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് തണുപ്പുകാലത്തുള്ള അവയുടെ സംരക്ഷണം. തൂവല്‍പ്പുതപ്പുള്ള നിങ്ങളുടെ ആ കൂട്ടുകാര്‍ക്ക് അല്പം കൂടുതല്‍ ശ്രദ്ധ തണുപ്പ് കാലത്ത് നല്കേണ്ടതുണ്ട്. ഇണക്കി വളര്‍ത്തുന്ന പക്ഷികള്‍ ഗാര്‍ഡനില്‍ വളര്‍ത്തുന്നവയോ, കൂട്ടില്‍ വളര്‍ത്തുന്നവയോ ആകാം. നിങ്ങള്‍ അവയെ എങ്ങനെ വളര്‍ത്തുന്നു എന്നതിനെ ആസ്പദമാക്കിയാവും അവയുടെ പരിപാലനം രീതി.

തണുപ്പ് കാലത്തെ സംരക്ഷണത്തിനായി കൂട്ടില്‍ വളര്‍ത്തുന്ന പക്ഷികളെ കെട്ടിടത്തിനുള്ളിലേക്ക് നീക്കാം. എന്നാല്‍ ഗാര്‍ഡനിലുള്ളവയ്ക്ക് ഇത് സാധ്യമാവില്ലാത്തതിനാല്‍ കൂടുതല്‍ സംരക്ഷണം നല്കേണ്ടി വരും. കൂട്ടില്‍ വളര്‍ത്തുന്ന പക്ഷികളെ അപേക്ഷിച്ച് മറ്റുള്ളവയ്ക്ക് അന്തരീക്ഷ താപത്തിന്‍റെ കാര്യത്തിലും, ഭക്ഷണത്തിന്‍റെ കാര്യത്തിലും പ്രത്യേക പരിപാലനം ആവശ്യമാണ്. അവയുടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പ്രകൃതിദത്തമായ യാതൊരുവിധ സാഹചര്യങ്ങളും ശൈത്യകാലത്ത് ഉണ്ടാവില്ല.

Taking Care Of Pet Birds During Winter Season

തണുത്തുറഞ്ഞ സമയത്ത് പക്ഷിവളര്‍ത്തല്‍ അല്പം പ്രയാസം നിറഞ്ഞത് തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ മനസിലാക്കിയിരുന്നാല്‍ ഇക്കാര്യം എളുപ്പത്തില്‍ ചെയ്യാനാവും. കൂട്ടില്‍ വളര്‍ത്തുന്നവയ്ക്കും, ഗാര്‍ഡനിലുള്ളവയ്ക്കും ബാധകമായ സംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ട്. അവയെ ആരോഗ്യത്തോടെയും, സുഖകരമായും, സുരക്ഷിതമായും ശൈത്യകാലത്ത് സംരക്ഷിക്കുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. കെട്ടിടത്തിനുള്ളിലേക്ക് മാറ്റുക
- കഠിനമായ തണുപ്പില്‍ പക്ഷികളെ നിലനിര്‍ത്താന്‍ ഒരു പക്ഷി വളര്‍ത്തലുകാരനും താല്പര്യപ്പെടില്ല. പക്ഷികളും അത് തന്നെയാണ് ആഗ്രഹിക്കുക. കൂട്ടില്‍ വളര്‍ത്തുന്ന പക്ഷികളെ കെട്ടിടത്തിനുള്ളിലേക്ക് മാറ്റുക. സാധ്യമെങ്കില്‍ ഗാര്‍ഡനിലെ പക്ഷികളെയും ഉള്ളിലേക്ക് മാറ്റുക.

2. മുറിയിലെ താപനില
- പക്ഷികള്‍ക്ക് സുഖകരമായ നിലയിലുള്ള ചൂട് മുറിയില്‍ നിലനിര്‍ത്തുക. ഹീറ്റര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഈര്‍പ്പത്തിനും പ്രാധാന്യം നല്കണം. ചൂടുള്ള വായു പക്ഷികളിലെ ശ്ലേഷ്മപാളിക്ക് വരള്‍ച്ചയുണ്ടാക്കും.

3. ഈര്‍പ്പം - മുറിക്കുള്ളില്‍ ഹീറ്ററുപയോഗിക്കുന്നത് വായു വരണ്ടതാക്കും. ഇത് പക്ഷികളുട ആരോഗ്യത്തിന് യോജിച്ചതല്ല. അവയ്ക്ക് അല്പം ഈര്‍പ്പവും ആവശ്യമാണ്. നിങ്ങളുടെ കുളിമുറിയില്‍ കൂട് സ്ഥാപിച്ചാല്‍ ചൂട് വെള്ളത്തില്‍ കുളിക്കുമ്പോള്‍ പക്ഷികള്‍ക്ക് നീരാവി ലഭിക്കും.

4. കുടിവെള്ളം - തണുപ്പ് കാലത്ത് പക്ഷികള്‍ക്ക് കുടിക്കാനായി നല്കുന്ന വെള്ളം വേഗത്തില്‍ തണുത്ത് പോകും. തണുത്തവെള്ളം കുടിക്കുന്നത് പക്ഷികള്‍ക്ക് പ്രയാസമായിരിക്കും. അതിനാല്‍ ഇടക്കിടക്ക് വെള്ളം മാറ്റുന്നത് വഴി തണുപ്പ് അധികരിക്കുന്നത് തടയാം.

5. ഭക്ഷണം - ഗാര്‍ഡനിലെ പക്ഷികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്കാന്‍ ശ്രദ്ധിക്കണം. തണുപ്പ് കാലത്ത് ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നത് അവയ്ക്ക് സാധ്യമായിരിക്കുകയില്ല. ആവശ്യമായ കലോറിയും, ഊര്‍ജ്ജവുമടങ്ങിയ ഭക്ഷണങ്ങള്‍ അവയ്ക്ക് ലഭ്യമാക്കുക.

6. ചൂടുവെള്ളത്തിലെ കുളി - പക്ഷികള്‍ വെള്ളത്തില്‍ കളിക്കുന്നത് സാധാരണമാണ്. നിങ്ങളുടെ വളര്‍ത്ത് പക്ഷികള്‍ക്ക് കുളി ഇഷ്ടമാണെങ്കില്‍ അവയെ ചെറുചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കാം. എന്നാല്‍ പെട്ടന്ന് തന്നെ അവയെ ഉണങ്ങാനനുവദിക്കണം. ഈ കുളി വഴി നീരാവി ലഭിക്കാനും ഇടയാകും.

7. സുരക്ഷിതത്വം - കൂട്ടില്‍ വളര്‍ത്തുന്ന പക്ഷികളെ ഉള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ മുറിക്കുള്ളിലെ സുരക്ഷിതത്വം പരിഗണിക്കണം. അടഞ്ഞ സ്ഥലത്ത് വിറക്, കല്‍ക്കരി തുടങ്ങിയവ കത്തിക്കുക, ഗ്യാസ് ബര്‍ണറുകള്‍ കത്തിക്കുക എന്നിവ ഒഴിവാക്കുകയും മുറിയിലെ ചൂട് നല്കാനുള്ള സംവിധാനങ്ങള്‍ പക്ഷികള്‍ക്ക് എത്താന്‍ സാധിക്കാത്തിടത്ത് ആയിരിക്കാനും ശ്രദ്ധിക്കണം.

Read more about: petcare ഓമനമൃഗം
English summary

Taking Care Of Pet Birds During Winter Season

Winter is a difficult time for both you and your pet birds. Pet care during winter season is a common topic of discussion among all those who love pets.
X
Desktop Bottom Promotion