For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായകള്‍ക്ക് എല്ലു കൊടുക്കാമോ?

|

പല വീടുകളിലേയും ഒരംഗം പോലെയായിരിയ്ക്കും നായകള്‍. പല തരത്തിലുള്ള നായകള്‍ ഇന്നുണ്ടുതാനും.

നായകളുടെ വൃത്തിയിലും ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

മിക്കവാറും പേര്‍ നായകള്‍ക്ക് നല്‍കുന്ന ഒരു ഭക്ഷണമാണ് എല്ലുകള്‍. ഇവ നായകളുടെ ഇഷ്ടഭക്ഷണവുമാണ്. നായകള്‍ക്ക് എല്ലുകള്‍ നല്‍കുന്നതു കൊണ്ടു ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,

നായകള്‍ക്ക് പല്ലിന് ഉറപ്പുണ്ടാകാന്‍ എല്ലുകള്‍ നല്‍കുന്നത് നല്ലതാണ്. എന്നാല്‍ വല്ലാതെ ബലമുള്ളവ നല്‍കരുത്. ഇത് ഇവയുടെ പല്ലു കേടാക്കും. മാത്രമല്ല, മോണയില്‍ നിന്നും ബ്ലീഡിംഗടക്കമുള്ള പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും.

Dog

ദിവസവും ഇവയ്ക്ക് എല്ലുകള്‍ നല്‍കുന്നത് തയാമിന്‍ കുറവിന് കാരണമാകും. എല്ലുകളില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഇറച്ചിയില്‍ സള്‍ഫര്‍ അടങ്ങിയിരിയ്ക്കും. ഇതാണ് പലപ്പോഴും തയാമിന്‍ കുറവിന് കാരണമാകുന്നത്.

വേവിയ്ക്കാത്ത ഇറച്ചിയിലെ എല്ല് നായകള്‍ക്കു നല്‍കുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാല്‍ വേവിച്ച എല്ല് കൂടുതല്‍ ബലമുള്ളതാവുകയാണ് ചെയ്യുന്നത്. ഇത് നായ്ക്കള്‍ക്ക് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

ദിവസവും എല്ലു കൊടുക്കുന്നത് നായ്ക്കളില്‍ പാന്‍ക്രിയാറ്റിസ് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. കാരണം എല്ലിന്റെ പൊള്ളയായ ഉള്‍ഭാഗത്ത് ധാരാളം കൊഴുപ്പുണ്ടാകും. ഇത് പാന്‍ക്രിയാറ്റിസിനും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.

എല്ലുകള്‍ കൊടുക്കുമ്പോള്‍ വിശപ്പില്ലെങ്കില്‍ അപ്പോള്‍ തിന്നാതെ പിന്നീട് കഴിയ്ക്കുന്ന നായ്ക്കളുണ്ട്. ഇത് ഇവയ്ക്ക് വയറ്റില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു.

വീട്, ഓമനമൃഗം, പെറ്റ് ഡോഗ്, എല്ല്, ഭക്ഷണം, ഇറച്ചി, കൊഴുപ്പ്, കിഡ്‌നി

Read more about: petcare ഓമനമൃഗം
English summary

Pros And Cons Of Giving Bone To Dogs

Here are some pros and cons of feeding your dog with bones. Read on...
X
Desktop Bottom Promotion